ഈ ആഴ്ച എല്ലാ അമ്മയറിയാതെ പ്രേക്ഷകരും കാണാൻ ആഗ്രഹിച്ചു കാത്തിരിക്കുന്നത് അലീന അമ്പാടി എൻഗേജ്മെന്റ് ആണ്. എന്നാൽ കഥയിലെ ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള മറ്റുപല കാര്യങ്ങളും ഒത്തുചേർന്നു വരുമ്പോൾ ഈ വിവാഹ നിശ്ചയം നടക്കുമോ ഇല്ലയോ എന്നതാണ് സംശയം.
ഈ ആഴ്ചയിലെ മാത്രം പ്രൊമോ നോക്കി വിലയിരുത്തിയാൽ വലുതായി ഒന്നും പിടികിട്ടില്ല, കഴിഞ്ഞ ആഴ്ചയിലെ ഒരു സീൻ കൂടിയുണ്ട് ഇനിയും കാണിക്കാത്തതായിട്ട്. വിനീതും അപർണ്ണയും തമ്മിലുള്ള സീൻ ആണെങ്കിലും അവർ ഇതിനിടയിൽ എവിടെയോ ട്രാപ്പ് ആകുന്നുണ്ട് .
അത് ഒരുപക്ഷെ ഈ ആഴ്ചയാകും. ഇനി ഗജനി ആ എൻഗേജ് മെന്റ് നടക്കില്ല , നടത്തില്ല എന്ന ഒരു ശപഥവുമായി ഇറങ്ങിത്തിരിക്കുകയാണ്. എന്നാൽ അയാൾ ആ രാത്രി എവിടെയാണ് വരുന്നത് എന്നതിനെ കുറിച്ചും വ്യക്തമല്ല. അമ്പാടി വരുന്നതിന് മുൻപേ ഇങ്ങനെ ഒരു സീൻ പ്രൊമോയിൽ കാണിച്ചിരുന്നു.. അപ്പോൾ അമ്പാടിയും ഗജനിയും നേർക്കുനേർ ഒരു സീൻ ഉടൻ തന്നെ പ്രതീക്ഷിക്കാം.
ഇനി വിനയൻ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് ഡൊമനിക് സാർ. വിവാഹ നിശ്ചയ ദിവസം ഡൊമനിക് സാറും അവിടെ എത്തുന്നുണ്ട്. ഏതായാലും ആ ഒരു ദിവസം എന്തൊക്കെ സംഭവിക്കും എന്നുള്ളതാണ് സീൻ .
പക്ഷെ ഡൊമനിക് സാർ ആ ദിവസം വരുന്നത് ഭയക്കേണ്ടതില്ല എന്നാണ് തോന്നുന്നത്., കാരണം ഡൊമനിക് സാർ ഒരുകാരണവശാലും ആ ഒരു വേദിയിൽ നിന്നും അമ്പാടിയെ അറസ്റ്റ് ചെയ്യില്ല. അങ്ങനെ ഒരു ഉശേഷത്തോടെ ആവില്ല എത്തിയിരിക്കുക. പകരം ഡൊമനിക് സാറിന് അറിയാം, ഗജനി അവിടെ പതിയിരിക്കുന്നുണ്ട് എന്ന്. ഒന്നുകിൽ എന്തെങ്കിലും ആപത്ത് അവർക്ക് സംഭവിക്കുമോ എന്ന തോന്നലിൽ ആകാം. അല്ലെങ്കിൽ അവിടെ നിന്നും എന്തോ ഒരു സൂചന കിട്ടിയിരിക്കണം.
സച്ചിയുടെയും മൂർത്തിയുടെയും അടുക്കൽ ഗജനി വരുന്നുണ്ട്. എന്നിട്ട് ആ എൻഗേജ് മെന്റ് നടത്തില്ല എന്നും അതുമുടക്കാനായി ഒരു വഴി കണ്ടിട്ടുണ്ട് എന്നും ഗജനി പറയുന്നുണ്ട്. അങ്ങനെ എങ്കിൽ ഗജനി ടാർജറ്റ് ചെയ്യുക ആരെയാകും… അപർണ്ണയെ ആകാനല്ലേ സാധ്യത…
ചെകുത്താന്റെ ശപഥം ഏതായാലും നടക്കാൻ പോകുന്നില്ല, ഇത്തവണ ദൈവ നിശ്ചയം പോലെ അലീന അമ്പാടി ഒത്തുചേരൽ തന്നെ നമുക്ക് കാണാം.. ഒരു കളർഫുൾ പ്രൊമോ ആണ് ഇത്തവണത്തേത്,, മുല്ലപ്പൂവൊക്കെ ചൂടി അണിഞ്ഞൊരുങ്ങി അലീനയും , കുർത്തയിൽ സൂപർ ആയി അമ്പാടിയും. രണ്ടാളുടെയും ഒന്നിച്ചുള്ള നിൽപ്പ് തന്നെ എന്തൊരു ഐശ്വര്യമാണ്.
കൂടുതൽ ഭംഗി തോന്നിയത് അവർ ചേർന്ന് നിന്ന് ഫോട്ടോ എടുക്കുന്ന നേരത്തായിരുന്നു. ഇതുവരെ ഇല്ലാതിരുന്ന ഒരു നാണം രണ്ടാളുടെയും മുഖത്ത് കാണാം. അതുപോലെ നീരജ മഹാദേവൻ ദ്രൗപതി ‘അമ്മ ശങ്കര മാമ, പീറ്റർ പപ്പാ അങ്ങനെ എല്ലാവരും ഒന്നിച്ചു കൂടിയിട്ടുള്ള നല്ല അടിപൊളി സീൻ ആണ് വരാനിരിക്കുന്നത് .
ഇതിനിടയിൽ പ്രക്ഷകർ പോലും ഏറെ ത്രില്ലിംഗ് ആയി കാത്തിരിക്കുന്നത് അലീന അമ്പാടി എൻഗേജ് മെന്റ് കാണാൻ ആണ്. കാരണം കമന്റ്സ് കണ്ടപ്പോൾ അതി അധികവും അവരുടെ കോസ്റ്റും ആണ് പ്രേക്ഷകർ ചർച്ചയാക്കിയിരിക്കുന്നത് . അല്ലാതെ ഗജനി വരുന്നതോ ഡൊമനിക് സാർ വരുന്നതോ ഒന്നും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ഒരുപക്ഷെ ഈ നിശ്ചയം നടക്കും എന്ന തോന്നലുമാകാം പ്രേക്ഷകർ ഇപ്പോൾ ഗജനിയുടെ ശപഥമൊന്നും ശ്രദ്ധിക്കാതെയിരിക്കുന്നത്.
വില്ലന്മാർ നടക്കില്ല എന്ന് പറയുന്നത് എല്ലാം നടന്ന ചരിത്രമേ അമ്മയറിയാതെക്ക് ഉള്ളൂ. അതുകൊണ്ട് Engagement നടക്കുക തന്നെ ചെയ്യും എന്നാണ് ഒരു കമെന്റ്.. അപ്പോൾ എൻഗേജ് മെന്റ് നടക്കും . അവിടെ വരുന്ന ഗജനിയ്ക്ക് പായസവും കുടിച്ചുകൊണ്ട് പോകാം.. അത്രതന്നെ …
about ammayariyathe