അപകടം സംഭവിച്ച ദിവസം, ദൈവം കണ്മുന്നിൽ കാണിച്ച് തന്ന തെളിവുകൾ; എല്ലാം ദുശ്ശകുനം ആയിരുന്നു ;പാര്‍വ്വതി പറയുന്നു

മലയാളസിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന വ്യക്തിയാണ് ജഗതി ശ്രീകുമാർ. നാടകാചാര്യനായ ജഗതി എൻ.കെ. ആചാരിയുടെയും, പൊന്നമ്മാളിന്റെയും, മകനായി 1951ജനുവരി 5നു ജനിച്ച ജഗതിക്ക് കുട്ടിക്കാലം മുതൽ തന്നെ ഒരു നടനാകണമെന്ന ആഗ്രഹം . അച്ഛന്റെ നാടകങ്ങളിലൂടെ കലാലോകത്തേക്ക് കടന്നുവന്നു ജഗതി തിരുവനന്തപുരം മോഡൽ സുകൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. എന്നാൽ ആറാം വയസിൽ തന്നെ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം ജഗതിക്കു ലഭിച്ചു. ശ്രീ. വിമൽ കുമാർ സംവിധാനം ചെയ്ത്, ജഗതി എൻ കെ ആചാരി തിരക്കഥ നിർവ്വഹിച്ച “അച്ഛനും മകനും” എന്ന ചിത്രത്തിൽ “മാസ്റ്റർ അമ്പിളി” എന്ന പേരിൽ അഭിനയിച്ചു പിന്നീട് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ എസ് സേതുമാധവൻ സംവിധാനം നിർവ്വഹിച്ച “കന്യാകുമാരി” എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് ജഗതി പ്രവേശിച്ചത്. മലയാളത്തിൽ ഇതുവരെ 1100ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ ലോകത്തെയും മലയാള സിനിമ പ്രേക്ഷകരെയും ഏറെ സങ്കടപ്പെടുത്തി വാർത്തായിരുന്നു 2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ച ജഗതിയുടെ വാഹനാപകടത്തിൽ പെട്ടു എന്നത്

മരണപ്പെട്ടു എന്ന് പറഞ്ഞ ഇടത്ത് നിന്നാണ് ജഗതി ശ്രീകുമാര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇപ്പോള്‍ സി ബി ഐ 5 എന്ന ഭാഗത്ത് അഭിനയിക്കുന്ന നിലവരെ ജീവിതത്തെ തിരിച്ചു പിടിച്ചു. ഫ്ളവേഴ്‌സ് ഒരു കോടി എന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ എത്തിയ ജഗതിയുടെ മകള്‍ പാര്‍വ്വതി ഷോണ്‍ ആ അപകട ദിവസത്തെയും അത് കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചും ഒരിക്കല്‍ കൂടെ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ വൈറൽ ആകുന്നത് . പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നു എന്ന് പാര്‍വ്വതി പറയുന്നു. പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവും ഇല്ലാതെ തീ പിടിച്ചിരുന്നു. ആ ദിവസം ഇപ്പോഴും ഓര്‍മയുണ്ട്. പപ്പ വിളിച്ച് പറഞ്ഞിട്ട് ഞാനും വീട്ടില്‍ എത്തിയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത്. പപ്പയെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലായിരുന്നു. ഡ്രൈവര്‍ അങ്കിളിനെ വിളിച്ചാണ് പപ്പ എവിടെ എത്തി എന്നൊക്കെ അറിയുന്നത്. അന്ന് പക്ഷെ വണ്ടി ഓടിച്ചത് പപ്പയുടെ ഡ്രൈവര്‍ ആയിരുന്നില്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്.


പപ്പ ഷൂട്ടിങ് കഴിഞ്ഞ് വളരെ അധികം ക്ഷീണിച്ചിരുന്നു. പിന്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നു. സീറ്റ് ബെല്‍റ്റ് എല്ലാം ധരിച്ചിരുന്നു. പക്ഷെ എന്താണെന്ന് വച്ചാല്‍ ആ കാറില്‍ എയര്‍ബലൂണ്‍ സംവിധാനം ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാണെന്നാണ് പറയുന്നത്. അച്ഛന്റെ ഒരു സുഹൃത്താണ് ഞങ്ങളെ ആദ്യം വിളിച്ചത്, അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക്, പപ്പയ്ക്ക് എന്താണ് എന്ന് ഞങ്ങള്‍ തിരിച്ച് ചോദിക്കുമ്പോഴേക്കും കാള്‍ കട്ടായി. പിന്നെ തുരുതുരാ കോളുകള്‍. ടിവി തുറന്നപ്പോള്‍ അതിലും.

മിംമ്‌സ് ആശുപത്രിയില്‍ എത്തിയപ്പോഴും പപ്പയ്ക്ക് ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്. കുഴപ്പം ഒന്നുമില്ല തിരിച്ച് വരും. പക്ഷെ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കണ്ണിന്റെ പുരികം മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് പപ്പ ഇവിടെ വരെ എത്തിയില്ലേ. ഇനി എഴുന്നേറ്റ് നടക്കും. എനിക്ക് വിശ്വാസമുണ്ട്.

ഏറ്റവും അധികം വേദനിപ്പിച്ചത് ചിലരുടെ ചോദ്യങ്ങളാണ്, എങ്ങിനെ വല്ല രക്ഷയുമുണ്ടോ.. ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. മരിച്ചു എന്ന് പറഞ്ഞവരുണ്ട്. വീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് അറിയില്ല ഞങ്ങളുടെ വേദന. അച്ഛന്റെ അവസ്ഥ കാണാന്‍ പറ്റാത്തത് കൊണ്ട് അടുത്ത സുഹൃത്തുക്കള്‍ പലരും വരാതിരുന്നിരുന്നു. അതില്‍ ഒന്നും സങ്കടം ഉണ്ടായിരുന്നില്ല എന്നും പാര്‍വ്വതി പറഞ്ഞു

about jagathy

AJILI ANNAJOHN :