മമ്മൂക്ക പൂന്ത് വിളയാടി ആറാട്ടിനെ കടത്തി വെട്ടും ;ഭീഷ്മപർവ്വം മൂവി റിവ്യൂ

ഈ സിനിമ അനൗൺസ് ചെയ്ത അന്നു മുതൽ എല്ലാവര്ക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ ആ പ്രതീക്ഷകളെ ശരിക്കും തൃപ്തിപ്പെടുത്താൻ പടത്തിന് കഴിഞ്ഞിട്ടുണ്ടോ? ആർക്കും സംശയം ഒന്നും വേണ്ട പൂർണമായും തൃപ്തിപ്പെടുത്തിയ അല്ലെങ്കിൽ അതുക്കും മേലേ സംതൃപ്തി നൽകിയ ചിത്രം തന്നെയാണ് ഭീഷ്മപർവ്വം…

സിനിമയുടെ കഥയും കഥാസന്ദർഭങ്ങളും പുതുമകൾ നിറഞ്ഞത് ഒന്നും അല്ല, എവിടെയൊക്കെയോ , ദി ഗോഡ്ഫാദർ ൻ്റെ പ്രഭാവം കാണാൻ കഴിഞ്ഞിട്ടുണ്ട് . അമൽ – മമ്മൂക്ക അഴിഞ്ഞാട്ടം എന്നതിൽ ഉപരി മറ്റൊരു ടാഗ്‌ലൈൻ ഈ ചിത്രത്തിന് ആവശ്യം ഉണ്ട് എന്ന് തോന്നില്ല. അമൽ ഒരാളെയും തന്റെ ക്യാമറയുടെ മുന്നിൽ വെറുതെ നിർത്തില്ല .വന്നു പൊകുന്ന ഓരോരോ ആളുകളും സ്‌ക്രീനിൽ ഉണ്ടാക്കുന്ന ബിൽഡ് അപ്പ് ഉണ്ട് അത് വേറെ ലെവൽ ആണ്. അഞ്ഞൂറ്റി എന്ന കുടുംബത്തെയും, അവിടെയുള്ള ആളുകളെയും ചുറ്റിപ്പറ്റി മുന്നോട്ട് പോകുന്ന കഥയിൽ, കുടുംബനാഥനായ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ഒരു ചെറിയ കഥയെ, മേക്കിങ് കൊണ്ടും, ടെക്നിക്കൽ സൈഡ് കൊണ്ടും മറികടക്കുക എന്നത് തന്നെയാണ് അമൽ നീരദ് എന്ന സംവിധായകൻ എന്നും ചെയ്തിട്ടുള്ളത്. അത് കൊണ്ട് തന്നെ, സുപരിചിതമായ ഒരു കഥാ പശ്ചാത്തലവും, കഥയുടെ പൊക്കുമൊക്കെ തന്നെയാണ് ഈ ചിത്രത്തിലും ഉള്ളത് . ആ കഥയെ, വളരെ എൻഗേജിങ് ആയ ഒരു തിരക്കഥയുടെയും, അസാമാന്യമായ ഒരു വിഷ്വൽ ലാങ്വെജിലൂടെയും, മികച്ചൊരു സിനിമാനുഭവമാക്കുകയാണ് സംവിധായകൻ . കഥ പറച്ചിൽ രീതിയിലുള്ള ഗോഡ് ഫാദർ ടച്ച്, സിനിമയെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം എടുത്തു പറയേണ്ടത് ആനന്ദിന്റെ ക്യാമറയും, വിവേകിന്റെ എഡിറ്റിംഗുമാണ്, ഓരോ ഷോട്ടുകളും, കട്ടുകളുമെല്ലാം, ഗംഭീരം എന്ന് പറഞ്ഞാൽ പോരാ അതിഗംഭീരം . അതെ പോലെ സുഷിന്റെ സ്കോറുകൾ ഓരോ സീനിന്റെയും ഗ്രാഫ് നന്നായി ഉയർത്തുന്നതായിരുന്നു,

സറ്റിൽ ആയ രീതിയിൽ, ചിത്രത്തിൽ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയങ്ങൾ മികച്ചു നിന്നതായി തോന്നി. ഒരൊറ്റ സീനോ, ഷോട്ടോ, കഥാപാത്രങ്ങളോ അനാവശ്യമായിരുന്നു എന്നും തോന്നിപ്പിച്ചിട്ടില്ല അത് തന്നെയാണ് മറ്റൊരു എടുത്തു പറയണ്ട കാര്യം . എന്നാൽ ക്ലൈമാക്സ് അൽപ്പം കൂടി നന്നാക്കാമായിരുന്നു എന്ന് അനുഭവപ്പെട്ടു.

പ്രകടനങ്ങളിലേക്ക് വരുമ്പോൾ, മമ്മൂട്ടി എന്ന നടന്റെ ഒറ്റയാൾ ഷോ അല്ല ചിത്രം, അഭിമുഖങ്ങളിൽ മമ്മൂട്ടി തന്നെ പറഞ്ഞത് പോലെ, ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്‌പേസ് ചിത്രത്തിൽ ഉണ്ടായിരുന്നു. മമ്മൂക്കയുടെ സ്ക്രീൻ പ്രെസെൻസും, പ്രകടനവും എപ്പോളത്തെയും പോലെ അസാമാന്യമായിരുന്നു. അതോടൊപ്പം തന്നെ സൗബിൻ ആണ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച പ്രകടനം കാഴ്ച വെച്ചത്. ഷൈൻ, സുദേവ്, ഭാസി, അനഘ, ദിലീഷ് പോത്തൻ, നാദിയ മൊയ്ദു, ജിനു, ഫർഹാൻ, ലെന, മാളാ പാർവതി, നിസ്താർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങൾ മികച്ചു നിന്നു, അതോട് ഒപ്പം മലയാള സിനിമയിലെ മൺമറഞ്ഞ രണ്ടു കുലപതികളും… നെടുമുടി വേണു.. & KPAC ലളിത.
ആകെമൊത്തം നോക്കുമ്പോൾ, ഒരു റെഗുലർ മാസ്സിനപ്പുറം, നല്ല ക്ലാസ്സായ, പ്രേക്ഷകരെ ഒരു തരി പോലും മടുപ്പിക്കാതെ, ആദ്യാവസാനം പ്രകമ്പനം കൊള്ളിച്ച, ഒരു അമൽ നീരദ് ഷോ ആണ് ഭീഷ്മപർവ്വം. . എന്ത് പ്രതീക്ഷിച്ചോ, അത് കിട്ടിയ പൂർണ്ണ സംതൃപ്തിയോടെ തീയേറ്ററിൽ നിന്ന് മടങ്ങാൻ കഴിയും

സ്ക്രീനിൽ വരുന്ന ഓരാൾ പോലും പ്രകടനം കൊണ്ട് നമ്മുടെ മനസ്സ് നിറക്കാതെ പോകുന്നില്ല എന്നത് ഈ തന്നെ ആണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്… മൈക്കിൾ എന്ന അഞ്ഞൂറ്റി കുടുംബത്തിൻ്റെ നിർബന്ധിത രക്ഷാധികാരി ആയി നിറഞ്ഞാടുകയാണ് മമ്മൂട്ടി എന്ന താരവും, അഭിനേതാവും. അതിനോട് കിടപിടിക്കുന്ന പ്രകടനങ്ങളും ആയി നിറഞ്ഞു നിൽക്കുകയാണ് മാറ്റ് താരങ്ങൾ

ആദ്യം പറഞ്ഞ പൊലേ ചിത്രത്തിൻ്റെ കഥയെക്കാൾ കഥ പറച്ചിലിന് ആണ് പ്രാധാന്യം.. ഇവിടെ അതിനെ സഹായിക്കുന്ന ഒരുപാടു ഘടകങ്ങൾ സിനിമയെ ഒരു ക്വാളിറ്റി ഐറ്റം ആക്കി മാറ്റുന്നുണ്ട്… കഥയുടെ പോക്ക് എങ്ങോട്ടാണെന്നും കഥ എന്താണെന്നുമുള്ള വ്യക്തമായ സൂചന നല്‍കിയാണ് ഒന്നാം പാതി അവസാനിക്കുന്നത്. മൈക്കിളിന്‍റെ കുടുംബത്തേയും കുടുംബാംഗങ്ങളേയും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഒന്നാം പാതി ചെയ്യുന്നത്. രണ്ടാം പാതി ഇടയ്ക്ക് വലിഞ്ഞും ഇടയ്ക്ക് മുറുകിയുമാണ് മുന്നേറുന്നത്. മമ്മൂട്ടി രണ്ടാം പാതിയുടെ അവസാനത്തിലേക്ക് എത്തുമ്പോള്‍ മമ്മൂട്ടിയുടെ സ്‌ക്രീന്‍ സ്‌പേസ് കുറയുന്നത് ആരാധകരെ അസ്വസ്ഥരാക്കിയേക്കാമെങ്കിലും അത് പുതിയൊരു മാറ്റമാണ്.ചടുലവും സുഗമവുമായ ഒഴുക്ക് കഥയ്ക്ക് നഷ്ടപ്പെടുന്നു എന്നതാണ് ചിത്രം നേരിടുന്ന വലിയ വെല്ലുവിളി. അതേസമയം പ്രകടനം കൊണ്ട് സൗബിനും ശ്രീനാഥ് ഭാസിയും ദിലീഷ് പോത്തനും കൈയ്യടി നേടുന്നുണ്ട്. പക്വതയുള്ള കഥാപാത്രത്തെ അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പകര്‍ന്നാടാന്‍ സൗബിന് സാധിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയും നായികയും തമ്മിലുള്ള കെമിസ്ട്രി നന്നായി വര്‍ക്ക് ആയിട്ടുണ്ട്. പറുദീസ എന്ന ഗാനം തീയേറ്ററില്‍ നല്ല ഇംപാക്ട് സൃഷ്ടിച്ചിരുന്നു.സിനിമയുടെ ടോണും ടീസറിന്‍റെ സ്വഭാവവും ഇതൊരു ഗ്യാങ്‌സ്റ്റര്‍ ചിത്രമാണ് എന്നൊരു പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്‍റേയും കുടുംബത്തിലെ ഐക്യത്തിന്‍റേയും അനൈക്യത്തിന്‍റേയും കഥയാണ് ഭീഷ്മ പര്‍വ്വം പറയുന്നത്കുടുംബ ബന്ധങ്ങളെ ഇമോഷണലി കണക്ട് ചെയ്ത് പറയുന്ന പ്രതികാര കഥയാണ് ചിത്രം.

മൊത്തത്തിൽ പറയുകാണെങ്കിൽ ഇക്കാ ഫാൻസിന് അറാടുവാൻ മാത്രം അല്ല അഴിഞ്ഞാടുവാൻ തന്നെ ഉള്ള ഐറ്റം കൊണ്ട് നിറച്ചിട്ടുണ്ട് ചിത്രം… ഫാൻസ് എന്ന് പറഞ്ഞത് കൊണ്ട് സാധാ പ്രേക്ഷകർക്ക് ഒരു സംശയവും വേണ്ട നിങ്ങളെ കാത്തിരിക്കുന്നത് ഒരു മികച്ച ചിത്രം തന്നെ ആണ് . അതിന് തെളിവ് ആണ് മമ്മൂട്ടിക്ക് കിട്ടുന്ന കയ്യടിയുടെ അതേ ആരവം സിനിമയിൽ ഒരുപാടു പേർക്ക് അതേ റേഞ്ചിൽ കിട്ടുന്നുണ്ട് എന്നതും ശ്രെദ്ധയമാണ്

ഭീഷ്മപർവ്വം… അതിൻ്റെ അണിയറ പ്രവർത്തകർ ഉയർത്തിയ എല്ലാ അവകാശവാദങ്ങളും മുകളിൽ നിൽക്കുന്ന ഒരു ചിത്രം തന്നെ ആണ്… തീയറ്ററിൽ തന്നെ കാണേണ്ട ഒരു അടർ ഐറ്റം…. സിനിമ കണ്ടിട്ട് അറാടണോ… അതോ അഴിഞ്ഞാടാണോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം പക്ഷെ ഒരു പ്രേക്ഷക എന്ന നിലയിൽ ഒരു കാര്യത്തിൽ ഉറപ്പ് തരാൻ എനിക്കു സാധിക്കും… കൊടുത്ത കാശ് വെറുതെ ആവില്ല

about beeshmaparavam

AJILI ANNAJOHN :