സൗഭാഗ്യ ആശുപത്രിയിൽ, സർജറിക്ക് വിധേയമായതിന്റെ കാരണം തിരക്കി ആരാധകർ… ഒടുക്കം താരപുത്രി തന്നെ നേരിട്ടെത്തി

കഴിഞ്ഞ ദിവസമായിരുന്നു ടിക്ക് ടോക്കറും,സോഷ്യൽ മീഡിയ താരവും താരകല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് ഒരു വിഷമ വാർത്ത പങ്കുവെച്ച് എത്തിയത്. admittted in gg hospital for a surgery. will be back soon. miss me for a week.need your prayers എന്നായിരുന്നു ഇൻസ്റ്റാഗ്രാമിമിൽ സൗഭാഗ്യ കുറിച്ചത്. വീണ്ടും ഒരു സർജറിക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നായിരുന്നു സൗഭാഗ്യ അറിയിച്ചത്.

എന്നാൽ എന്തിനാണ് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ ആരാധകരടക്കം നിരവധി പേർ കാരണം കമന്റുകളിലൂടെ തിരക്കിയിരുന്നു. ഇപ്പോഴിതാ പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് തന്നെ സർജറിക്ക് വിധേയമാക്കുന്നത് എന്നാണ് സൗഭാ​ഗ്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്താശയം ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്താശയം ഉണ്ടാകില്ലെന്നുമാണ് സൗഭാ​ഗ്യ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്.

സർജറിക്ക് തയ്യാറായി ഭർത്താവ് അർജുനൊപ്പം നിൽക്കുന്ന ഒരു ചിത്രവും സൗഭാ​ഗ്യ പങ്കുവെച്ചിട്ടുണ്ട്. പിത്തരസം ശേഖരിച്ച് വെച്ച് ആവശ്യാനുസരണം ക്രമാനുഗതമായി ചെറുകുടലിലേക്ക് കടത്തിവിടുന്ന ചെറിയ ഒരു അവയവമാണ് പിത്താശയം അഥവാ പിത്തരസാശയം. മനുഷ്യരിൽ ശസ്ത്രക്രിയ വഴി ഈ അവയവം പലപ്പോഴും നീക്കം ചെയ്യേണ്ടി വരാറുണ്ട്. കോളെസിസ്റ്റക്ടമി എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ താരതമ്യേന ഗുരുതരമായ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാറില്ല.

സോഷ്യൽമീഡിയയിലെ വൈറൽ താരദമ്പതികളാണ് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും. അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് സൗഭാഗ്യ. ഇക്കഴിഞ്ഞ നവംബറിലാണ് സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ താരപുത്രി പങ്കുവെക്കാറുണ്ട്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്.

ആദ്യത്തെ പ്രസവമാണെന്നതിന്റെ ഭയമൊന്നുമില്ലാതെ ഭർത്താവിനും അമ്മയ്ക്കും ഒപ്പം ഫോട്ടോകൾ പകർത്തിയും റീൽസുകൾ ചെയ്തും നൃത്തം ചെയ്തുമെല്ലാമാണ് സൗഭാഗ്യ ഗർഭകാലം ആഘോഷമാക്കിയത്. ഗർഭകാലത്തിന്റെ അസ്വസ്ഥകളിലും അതിനെ മറികടന്ന് ഗർഭകാലം ആസ്വദിക്കുന്ന സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ എല്ലാ വിശേഷങ്ങളും ആരധകരുമായി പങ്കുവെക്കാറുണ്ട്

അടുത്തിടെ തനിക്കും കു‍ഞ്ഞിനുമടക്കം എല്ലാവർക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് പിന്നീട് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സൗഭാ​​ഗ്യ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Noora T Noora T :