ഇതിന് ഉത്തരവാദി ഭർത്താവ്; എന്നെ ആരും തെറി പറയരുത്; നിറവയറുമായി ആതിര മാധവ് ചെയ്തത് കണ്ടോ? ; ഞെട്ടിച്ചു കളഞ്ഞു !

‘കുടുംബവിളക്ക്’ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ആതിര മാധവ് . പരമ്പരയിലെ പേര് ‘ഡോക്ടര്‍ അനന്യ’ എന്നായിരുന്നതിനാല്‍ പലര്‍ക്കും അതാണ് കൂടുതല്‍ പരിചയം. തിരുവനന്തപുരം സ്വദേശിനിയായി ആതിര, മുന്നേയും ചില പരമ്പരകളില്‍ എത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ പ്രശസ്‍തയാകുന്നത് ‘കുടുംബവിളക്കി’ലെ ‘അനന്യ’യായാണ്.

അഭിനേത്രിയാകുന്നതിന് മുന്നേ അവതാരകയായും ആതിര എത്തിയിരുന്നു. മനോഹരമായ കഥാപാത്രത്തെ ഗംഭീരമായി ചെയ്യുന്നതിനിടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള ആതിരയുടെ പിന്മാറ്റം. ഗര്‍ഭിണിയായതോടെയാണ് പുതിയ താരത്തിന് കഥാപാത്രത്തെ കൈമാറി ആതിര പരമ്പര വിട്ടത്.

സീരിയലില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആതിര മാധവ്. ആതീസ് വേള്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വിശേഷങ്ങള്‍ എല്ലാം സ്ഥിരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നിറ വയറുമായി നിന്ന് ഡാന്‍സ് കളിക്കുന്ന വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് നടി. ഈ ഡാന്‍സ് കണ്ട് തന്നെ ആരും തെറി വിളിക്കേണ്ട, ഇതിന് ഉത്തരവാതി തന്റെ ഭര്‍ത്താവ് ആണ് എന്ന് പറഞ്ഞു കൊണ്ടാണ് ആതിര വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

ഇപ്പോള്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന മിത്തി മിത്തി എന്ന റീലിന് ആണ് ആതിര ചുവട് വച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് വിജയ് ഫാന്‍സിനോട്, തന്നെ തെറി വിളിക്കേണ്ടതില്ല ഭര്‍ത്താവ് കാരണമാണ് ഈ പാട്ടിന് തന്നെ ചുവട് വച്ചത് എന്ന് ആതിര പറയുന്നു.

ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിയ്ക്കുന്ന എന്റെ ഭര്‍ത്താവ് ആണ് ഇത് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. രാജീവ്, ഇതിന്റെ എല്ലാ ഉത്തരവാദിത്വവും നിങ്ങള്‍ക്ക് ആണ്. വാല്‍കഷ്ണം: വിജയ് ഫാന്‍സ് എന്നെ തെറിവിളിക്കേണ്ട- എന്നാണ് വീഡിയോയ്‌ക്കൊപ്പം ആതിര കുറിച്ചിരിയ്ക്കുന്നത്.

എട്ട് മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ ആതിര മാധവ്. ഗര്‍ഭാവസ്ഥയിലുള്ള തന്റെ എല്ലാ വിശേഷങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആതിരയുടെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയുടേത് എന്നത് പോലെ അറിയാം

കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായത്. സീരിയലില്‍ സുമിത്രയുടെ മകന്‍ അനിരുദ്ധിന്റെ ഭാര്യയായ അനന്യയുടെ വേഷമാണ് ആതിര ചെയ്തിരുന്നത്. ഗര്‍ഭിണിയായ ശേഷവും അഭിനയം തുടര്‍ന്നിരുന്നുവെങ്കിലും ഡോക്ടര്‍ വിശ്രമം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

about athira madhav

Safana Safu :