വെറുതെവിട്ടില്ല,ദിലീപിന് കുരുക്കായി പുതിയ നീക്കം,വലവിരിച്ച് ക്രൈം ബ്രാഞ്ച്! ഇനി കുടയാനുള്ളത് ആ താരങ്ങൾ! നിർണ്ണായക നീക്കത്തിൽ പകച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് വിചാരണ കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാനുണ്ട്. പ്രതികളുടെ ശബ്ദ സാംപിളുകൾ ഇനിയും ശേഖരിക്കാനുണ്ട്. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്കു കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കാൻ 3 മാസം സമയം തേടിയിട്ടുണ്ട്.

അതിനിടെ കേസില്‍ നിര്‍ണായക നീക്കം ക്രൈംബ്രാഞ്ച് നടത്തുകയാണ് . സിനിമാ രംഗത്തുളള കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് സിനിമാ രംഗത്ത് നിന്നടക്കം ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം കേസിലെ എട്ടാം പ്രതിയായ ദിലീപിന് നിര്‍ണായകമാണ്.

മാർച്ച് ഒന്നിന് അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നാണ് വിചാരണക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അന്വേഷണം പൂർത്തിയാക്കാൻ നിലവിലെ സാഹചര്യത്തിൽ മൂന്നുമാസത്തെ സമയം കൂടി ആവശ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി മാർച്ച് ഒന്നിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു. ഇതിനു ബുദ്ധമുട്ടുണ്ടെന്നും കോടതി സമയപരിധി വയ്ക്കുന്നതിൽ തടസ്സമില്ലെന്നും അറിയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘം തുടരന്വേഷണം എന്ന പേരിൽ പുനരന്വേഷണം നടത്തുന്നതെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് തനിക്കെതിരെ വീണ്ടും അന്വേഷണം ഉണ്ടായതെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.

തുടരന്വേഷണം പൂർത്തിയാക്കാൻ ആറു മാസം സമയം ചോദിച്ചത് കോടതി നേരത്തേ തള്ളിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്.

Noora T Noora T :