ഉച്ചയ്ക്ക് മുമ്പ് സംഭവിച്ചിരിക്കണം; കിംവദന്തിക്കാർ ചുറ്റുമുണ്ട്; വീണ്ടും സുരേഷ് ഗോപി

കിംവദന്തികള്‍ പരത്താന്‍ ജാരസംഘങ്ങൾ ചുറ്റമുണ്ട്. ഉച്ചയ്ക്ക് മുന്‍പ് വോട്ട് ചെയ്യണമെന്ന് അറിയിച്ച് സുരേഷ് ഗോപി. തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ വാർഡിൽ ആദ്യ വോട്ടർമാരിൽ ഒരാളായി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ഉച്ചയ്ക്ക് ശേഷം കിംവദന്തികൾ പരത്താൻ ചില ജാരസംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി പിടിച്ചടക്കണം. പുതിയ തയ്യാറെടുപ്പിൽ ബി.ജെ.പിക്ക് മാത്രമേ അതിന് സാധ്യതയുള്ളൂ. വോട്ടർമാരാണ് എല്ലാം തീരുമാനിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പിലും ഞങ്ങൾ ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഇത്തവണ അത് കൂടുതൽ ശക്തമായി. ഇത്തവണ തിരഞ്ഞെടുപ്പ് ദിനമെത്തുമ്പോൾ എല്ലാത്തിന്റേയും വിലയിരുത്തലുണ്ടാവും. അത് പൂർണമാണ്, സത്യസന്ധമാണെങ്കിൽ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന ജില്ലയില്‍ ഇക്കുറി എല്‍ഡിഎഫിനെ അട്ടിമറിച്ച് നേട്ടമുണ്ടാക്കാനാവും എന്ന കണക്ക് കൂട്ടലിലാണ് ബിജെപി ഉള്ളത്.പാര്‍ട്ടിക്ക് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു എംഎല്‍എയെ നല്‍കിയ ജില്ലയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളാണ് തദ്ദേശ തിരഞ്ഞെടുപ്പിലുളളത്. ബിജെപി എംപി ആയ നടന്‍ സുരേഷ് ഗോപി അടക്കമുളളവര്‍ തിരുവനന്തപുരത്ത് സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. അതെ സമയം തന്നെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുളള സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമായിരുന്നു.
ആറ്റിങ്ങലില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി എതിര്‍ സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ബിജെപിയുടേത് അല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ മലിനമാണ് എന്നാണ് നടന്‍ പ്രസംഗിച്ചത്. ഇതായിരുന്നു വിമർശനത്തിന് ഇടയാക്കിയത്

Noora T Noora T :