അവൾ പോയി, അപ്രതീക്ഷിത മരണവാർത്ത, ഹൃദയം തകർന്ന് മഞ്ജു വാര്യർ ഇത് താങ്ങാനാവില്ല

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. നടിയെ ആരാധിക്കുന്ന കുഞ്ഞ് ആരാധകരുടെ വാർത്തകളും പുറത്തുവരാറുണ്ട്. മഞ്ജു തന്റെ ആരധികയ്ക്ക് മഞ്ചാടികുട്ടിയെന്ന പേര് നൽകിയതും പിന്നീട് നേരിട്ട് കണ്ടതും വീഡിയോ കോളിലൂടെ സംസാരിച്ചതും, മഞ്ജുവിനെ കാണണമെന്ന് പറഞ്ഞ മാസ്റ്റർ തേജസ് എന്ന രണ്ട് വയസ്സുകാരനെയും, മഞ്ജുവിനൊപ്പം തേജസ് അഭിനയിക്കാൻ എത്തിയ വാർത്തകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മഞ്ജുവിന്റെ ഏറ്റവും വലിയ ആരാധികയായിരുന്ന ഒരു പെൺകുട്ടിയുടെ മരണവർത്തയാണ്.

കാൻസർ ശ്വാസകോശത്തെ കാർന്നു തിന്നുമ്പോഴും നഴ്സാകാൻ കൊതിച്ച കൃപ, സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രയായിരിക്കുകയാണ്. കല്ലിമേൽ ലാലുഭവനിൽ ലാലു ചാക്കോയുടെയും മിനിയുടെയും മകൾ കൃപ മറിയം ലാലു ആണു മരണത്തിനു കീഴടങ്ങിയത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വലതു കൈയിലുണ്ടായ തടിപ്പിനു ചികിത്സ തേടി നടത്തിയ പരിശോധനയിലാണു ശ്വാസകോശത്തിൽ കാൻസറാണെന്നു തിരിച്ചറിഞ്ഞത്.

14 കീമോ പൂർത്തിയാക്കിയ കൃപയ്ക്ക് 3 എണ്ണം കൂടി ബാക്കി യുള്ളപ്പോൾ നടിയും കേരള കാൻ അംബാസിഡറുമായ മഞ്ജു വാരിയരെ നേരിൽ കാണമെന്ന് ആഗ്രഹം തോന്നി. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്ക പട്ടണം എന്ന സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി സ്കൂളിലെത്തിയ മഞ്ജു, കൃപയെ കാണാമെന്നു സമ്മതിച്ചു. പ്രഥമാധ്യാപകൻ ജോർജ് വർഗീസ്, നല്ലപാഠം പ്രവർത്തകർ എന്നിവർ മുൻകൈയെടുത്തു കഴിഞ്ഞ ഡ‍ിസംബർ 4നു കൃപയെ സ്കൂളിലെത്തിച്ചു മഞ്ജു വാരിയരുമായി സംസാരിക്കാൻ അവസരമൊരുക്കി.

വിവരങ്ങൾ ചോദിച്ചറിഞ്ഞ മഞ്ജു പറഞ്ഞ ‘ഓൾ ദി ബെസ്റ്റ്– എന്ന വാചകം നഴ്സ് ആകണമെന്ന തന്റെ സ്വപ്നത്തിനു പ്രചോദനമായി ഉണ്ടാകുമെന്ന പറഞ്ഞാണ് കൃപ അന്നു മടങ്ങിയത്. ഗായിക ആയിരുന്ന കൃപ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു. മൃതദേഹം നാളെ രാവിലെ 8മുതൽ 9 വരെ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.

Noora T Noora T :