കുടുങ്ങാൻ പോകുന്നതേയുള്ളു… ആ വമ്പൻ തെളിവുകൾ പൊലീസിന് കിട്ടി, വിചാരണയ്ക്ക് മുന്‍പ് നിങ്ങള്‍ അത് അറിയും,കളി മാറിമറിയുന്നു! ദിലീപ് അടിമുടി വീഴും! ഞെട്ടിച്ച് വീണ്ടും ബാലചന്ദ്രകുമാർ

നടി ആക്രമിച്ച കേസിൽ വിചാരണ അവസാനിക്കാൻ ഇരിക്കെ ഒരു മാസ്സ് എൻട്രി, എല്ലാ തീർന്നുവെന്ന ആശ്വാസത്തിലിരിക്കുന്ന ദിലീപിന് മുന്നിൽ ബോംബ് പൊട്ടിച്ചു… നടനെ ഊരാക്കുടുക്കിലാക്കിയ വെളിപ്പെടുത്തലും, കുറെ തെളിവുകളുമായിട്ടാണ് ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. കേസിന്റെ ഗതി തന്നെ മാറ്റിമറിച്ച ബാലചന്ദ്രകുമാറിലേക്കായിരുന്നു പിന്നീട് സിനിമ ലോകവും, രാഷ്ട്രീയ ലോകവും ഉറ്റു നോക്കിയത്.

നടന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ ഇങ്ങനെ ഒരു പണി ഒപ്പിക്കുമെന്ന് ദിലീപ് സ്വപ്നത്തിൽ പോലും ചിന്ദിച്ച് കാണില്ല.. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്… കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് ജാമ്യം ലഭിച്ചെങ്കിലും നടനെ വീണ്ടും പൂട്ടാനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്.

ദിലീപിനെതിരെ നിരവധി തെളിവുകൾ അന്വേഷണ സംഘത്തിന് ഇതിനകം കിട്ടിക്കഴിഞ്ഞുവെന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്. ദിലീപ് കൂടുതൽ കുരുങ്ങുമെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാലചന്ദ്ര കുമാർ.

അതിനിടെ ബാലചന്ദ്ര കുമാറിനോട് കോർത്ത് നിർമ്മാതാവ് സജി നന്ത്യാട്ടും രംഗത്ത് എത്തി. ദിലീപ് മുംബൈയിൽ നിന്ന് ഫോൺ പരിശോധന നടത്തിയതിന്റെ വിവരങ്ങൾ പുറത്ത് വന്നാൽ ബാലചന്ദ്ര കുമാർ അടിമുടി പൊളിയുമെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ ഇങ്ങനെ

ദിലീപിന്റെയോ അനൂപിന്റെയോ ഫോണ്‍ ഏതെങ്കിലും ഒരു ഫോറന്‍സിക് വിദഗ്ധര്‍ റിട്രീവ് ചെയ്ത് കൊണ്ടുവരികയാണെങ്കില്‍ ദിലീപ് കൂടുതല്‍ കുടുങ്ങും. അല്ലെങ്കില്‍ അതിന്റെ തെളിവുകള്‍ എന്റെ ഫോണില്‍ നിന്ന് പോലീസുകാര്‍ക്ക് കൊടുത്തിട്ടുണ്ട്. ഇവരൊന്നും അറിയാത്ത ഒരുപാട് തെളിവുകള്‍ നിലവില്‍ പോലീസിന്റെ കയ്യില്‍ കിട്ടിക്കഴിഞ്ഞു. ദിലീപും അനൂപും സുരാജും എനിക്ക് അയച്ച മെസ്സേജുകള്‍ ഒക്കെയുണ്ട്.

ഒരുപാട് വഴിത്തിരിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ പറഞ്ഞു, ഒരിക്കല്‍ പറഞ്ഞു 2018 ഓഗസ്റ്റ് 2ന് ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ ഒരാളിനെ അവിടെ കണ്ടു എന്നൊക്കെ പറഞ്ഞു. അക്കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണ് എന്നൊക്കെ പോലീസിന് കിട്ടിക്കഴിഞ്ഞു. നിങ്ങള്‍ കാത്തിരുന്ന് കണ്ടോളൂ. വിചാരണയ്ക്ക് മുന്‍പ് തന്നെ നിങ്ങള്‍ അറിയും.

ഞാന്‍ വെല്ലുവിളിക്കുകയാണ്. താന്‍ നല്‍കിയ ശബ്ദ ശകലങ്ങളുടെ പൂര്‍ണരൂപമുണ്ടെങ്കില്‍ കൊണ്ടുവരൂ. രാമന്‍പിളള വക്കീല്‍ താന്‍ ദിലീപിന് അയച്ച ഒരു ഓഡിയോ ക്ലിപ്പെടുത്ത് കാണിച്ചു. അതില്‍ താന്‍ എവിടെയാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയത്. തന്റെ വിഷമങ്ങള്‍ താന്‍ ദിലീപിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ വിഷമങ്ങള്‍ പറഞ്ഞ ഓഡിയോ ക്ലിപ്പ് ഫോണില്‍ കിടക്കുന്നുണ്ട്. അതൊന്നും താന്‍ പുറത്തെടുക്കുന്നില്ല. എങ്കില്‍ ദിലീപും താനും തമ്മില്‍ എന്താണ് വ്യത്യാസം.

ദിലീപിന്റെ അളിയനും അനുജനും തന്നോട് പറഞ്ഞ കാര്യങ്ങള്‍ താന്‍ ദിലീപിന് കാണിച്ച് കൊടുത്തിട്ടുണ്ട്. ദിലീപിന് അറിയാം എന്താണെന്ന്. ആ ചാറ്റൊക്കെ കൊണ്ട് വരാന്‍ പറയണം ദിലീപിനോട്. താന്‍ വെല്ലുവിളിക്കുകയാണ് എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

അതേസമയം ഓഡിയോ റെക്കോര്‍ഡ് ചെയ്ത ഒറിജിനല്‍ ടാബ് ഹാജരാക്കാന്‍ ബാലചന്ദ്ര കുമാറിന് സാധിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച സജി നന്ത്യാട്ട് പറഞ്ഞു. വക്കീലുമായി സംസാരിച്ച ശബ്ദം മാത്രമാണ് തന്റെത് എന്ന് ദിലീപ് കോടതിയില്‍ സമ്മതിച്ചിട്ടുളളത്. മറ്റ് ശബ്ദങ്ങള്‍ തന്റേതാണെന്ന് ദിലീപ് പറഞ്ഞിട്ടില്ല. ബാലചന്ദ്ര കുമാറിനെ അന്വേഷണ സംഘം വിശ്വാസത്തിലെടുക്കുന്നത് പോലും ഇല്ല. മുംബൈയിലെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തേക്ക് വന്നാല്‍ ബാലചന്ദ്ര കുമാര്‍ അടിമുടി പൊളിയും എന്ന് സജി നന്ത്യാട്ട് പറഞ്ഞു.

അതേസമയം ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഫോർമാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കുമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നിർദേശം നല്‍കിയതിന്റെ പിറ്റേദിവസമാണ് ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതുവഴി കൃത്രിമത്വം നടത്തിയാതിയ സംശയിക്കണം. ഫോൺ ടാംപറിങ് സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു . പ്രധാനപ്പെട്ട ഫോണുകളില്‍ ഒന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും കൈമാറിയ മൊബൈൽ ഫോണിൽ നിന്നു നഷ്ടപ്പെട്ട ഡേറ്റ തിരിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. കോടതിയുടെ അനുവാദത്തോടെ കൂടുതൽ സൈബർ ഫൊറൻസിക് പരിശോധന നടത്താനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

Noora T Noora T :