എന്റെ ജീവിതം തകര്‍ത്തത് അതാണ്, അപകടം സംഭവിച്ച അന്ന് അവന്‍ കഴിച്ചിട്ടില്ലായിരുന്നു, അതാണ് ഏറ്റവും വലിയ രസം, അവനെ കണ്ടപ്പോള്‍ സോറി അമ്മാ എന്നൊരു വാക്ക് പറഞ്ഞു..മുൾമുനയിൽ നിന്ന 48 മണിക്കൂർ; കെപിഎസി ലളിതയുടെ തുറന്ന് പറച്ചിൽ വീണ്ടും വൈറൽ

കെപിഎസി ലളിത നമ്മെ വിട്ട് പോയെന്ന് ഇപ്പോഴും മലയാളികൾക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. മലയാള സിനിമയ്ക്ക് തീരാവേദന നല്‍കി കൊണ്ടാണ് കെപിഎസി ലളിതയു ഓര്‍മ്മയായത് അസുഖബാധിതയായി കഴിഞ്ഞിരുന്ന നടി ഫെബ്രുവരി 22 രാത്രിയാണ് അന്തരിച്ചത്. നടിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സഹപ്രവര്‍ത്തകരും ആരാധകരുമടങ്ങുന്ന സിനിമോലകം.. ലളിതാമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചും ആ വിയോഗം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ചും പ്രിയപ്പെട്ടവര്‍ ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുകയാണ്. പതിയെ പതിയെ ആ വേദനയിൽ നിന്നും പലരും പുറത്തേക്ക് കടക്കാൻ മനസ്സ് കൊണ്ട് തയ്യാറെടുക്കുകയാണ്

വ്യക്തി ജീവിതത്തില്‍ വലിയൊരു അഗ്നിപരീക്ഷണത്തെ കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ കെ പി എ സി ലളിത തുറന്ന് പറഞ്ഞത് ഇങ്ങനെയിരുന്നു

എന്റെ ജീവിതം തകര്‍ത്ത സാധനമാണ് മദ്യം. എനിക്ക് അതിന്റെ മണം പോലും പറ്റില്ല. പെട്ടെന്ന് മനസിലാവുകയും ചെയ്യും. മകനൊക്കെ ഉപദേശം കൊടുത്തിട്ടില്ലേയെന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചപ്പോള്‍ ഉപദേശമൊക്കെ കൊടുത്തിട്ടുണ്ടെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. ഇടയ്ക്ക് ചെറുതായിട്ട് വഴിതെറ്റിയിരുന്നു, ഈശ്വരനൊരു കൊട്ടുകൊടുത്ത് നേര്‍വഴിയിലേക്ക് തിരിച്ചിട്ടുണ്ട്.

അപകടം സംഭവിച്ച അന്ന് അവന്‍ കഴിച്ചിട്ടില്ലായിരുന്നു. അതാണ് ഏറ്റവും വലിയ രസം. പിറ്റേ ദിവസം അമ്മയുടെ ശ്രാദ്ധമാണ്, നേരത്തെ വീട്ടില്‍ വരണമെന്നും നോണ്‍വെജ് കഴിക്കരുതെന്നും രാവിലെ പോയി ബലി ഇടേണ്ടതാണെന്നും പറഞ്ഞിരുന്നു. അതിന് വേണ്ടി വന്നതാണ്. അന്നത്തെ ദിവസമാണ് അത് സംഭവിച്ചത്. അതൊരു വല്ലാത്ത അഗ്നിപരീക്ഷണമായിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ സുഖത്തേക്കാള്‍ കൂടുതല്‍ ദു:ഖമാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞിരുന്നു.

കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ദൈവം കൂടുതല്‍ വേദനകള്‍ നല്‍കുന്നത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതോണ്ടായിരിക്കും ഈ പരീക്ഷണങ്ങള്‍. 48 മണിക്കൂര്‍ കഴിഞ്ഞ് പറയാമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് ബോധമുണ്ടായിരുന്നോ, ഞാന്‍ എങ്ങനെ അവിടെ ഇരുന്നു, ആരൊക്കെ വന്നു, ആരൊക്കെ പോയി, എന്തൊക്കെ സംസാരിച്ചു ഒന്നും എനിക്കോര്‍മ്മയില്ല. ഇപ്പോഴും എനിക്കത് സ്വപ്‌നം പോലെയാണ് തോന്നുന്നതെന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ കെപിഎസി ലളിത പറഞ്ഞത്.

ആരോ വന്ന് ഡോക്ടര്‍ വിളിക്കുന്നു എന്ന് പറഞ്ഞിരുന്നു, പോയി അവനെ കണ്ടപ്പോള്‍ സോറി അമ്മാ എന്നൊരു വാക്ക് പറഞ്ഞു. ഇനി ഞാന്‍ രക്ഷപ്പെട്ടു എന്ന് ഡോക്ടര്‍ പറഞ്ഞു. 10ാമത്തെ വയസിലാണ് അച്ഛന്‍ എന്നെ ഡാന്‍സ് പഠിക്കാന്‍ വിട്ടത്. എന്റെ 16ാമത്തെ വയസിലാണ് അച്ഛന് അസുഖമായത്. ഇനി ഡാര്‍ക്ക് റൂമില്‍ കയറ്റരുത് എന്നായിരുന്നു അന്ന് ഡോക്ടര്‍ പറഞ്ഞത്. ചേച്ചിയുടെ ചിരിച്ച മുഖം കാണാനാണ് ഇഷ്ടമെന്ന് പറഞ്ഞായിരുന്നു ബ്രിട്ടാസ് ആശ്വസിപ്പിച്ചത്.

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയ ജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. കെ പി എ സി ലളിത ചെയ്തുവെച്ച കഥാപാത്രത്തിലൂടെ അവർ ഇനിയും മലയാളികളുട മനസ്സിൽ ജീവിക്കും

Noora T Noora T :