ഭക്ഷണം കൊടുക്കുമ്പോൾ എങ്കിലും മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക, ഇവിടെ പബ്ലിസിറ്റി അല്ല വേണ്ടത്… ക മന്റുമായി നവീൻ …അനു നൽകിയ മറുപടി കണ്ടോ? സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു, അനുക്കുട്ടി ഉള്ള വില കളയരുതെന്ന് കമന്റുകൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോൾ. കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് അനു മോൾ എന്ന നടിയെ മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റാൻ കാരണം. അഞ്ച് വർഷമായി സ്‌ക്രീനിൽ നിറയുന്ന ഈ താരം മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പര വഴിയാണ് മിനി സ്ക്രീനിലേക്ക് കടന്ന് വരുന്നത്. ഒരിടത്ത് ഒരു രാജകുമാരി, സീത, ടമാർ പടാർ, തുടങ്ങിയ പരമ്പരകളിലൂടെ അനു പ്രേക്ഷകർക്ക് സുപരിചിതയായി. ഇപ്പോൾ സ്റ്റാർ മാജിക്ക് എന്ന സെലിബ്രിറ്റി ഷോയിൽ ഏറ്റവും ആരാധകരുള്ള താരം അനു മോൾ ആണ്.

ഈ അടുത്തായിരുന്നു അനുമോൾ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാല ദിവസം താനും അമ്മയും പൊങ്കാലയിടുന്നതും അന്നദാനം നടത്തുന്നതുമായ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ താരം പങ്കുവെച്ചിരുന്നു.
ഇന്ന് എനിക്കും അമ്മയ്ക്കും ആറ്റുകാൽ പൊങ്കാല എന്ന് കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ചിത്രങ്ങളും വീഡിയോയുമൊക്കെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ അനുമോൾ പങ്കുവെച്ചിരുന്നു.

അതിനിടയിലാണ് ആർട് ഡയറക്ടറായ പ്രശാന്ത് അമരവിള അനുവും കുടുംബവും അന്നദാനം നടത്തുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആ വീഡിയോയ്ക്ക് താഴെയാണ് സ്റ്റാർമാജിക് മുൻ താരവും സീരിയൽ നടനുമായ നവീൻ അറക്കൽ കമൻറുമായി എത്തിയത്.

ഭക്ഷണം കൊടുക്കുമ്പോൾ എങ്കിലും മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക, ഇവിടെ പബ്ലിസിറ്റി അല്ല വേണ്ടത്, ഇത് ശരിയായ രീതിയിൽ എടുക്കണേ ബ്രോ, എന്ന് കമൻറ് ചെയ്തത്.

ഓ…എന്നാണ് നവീൻ നൽകിയ കമൻറിന് പ്രശാന്ത് അമരവിള നൽകിയ മറുപടി. ഇത് ആരാ ഈ പറയുന്നേ…എന്നാണ് നവീന് അനു നൽകിയിരിക്കുന്ന മറുപടി.

മാസ്കില്ലാതെ സമൂഹത്തിന് നല്ല സന്ദേശം നൽകേണ്ടവർ കഷ്ടം, ഒരു പോസ്റ്റു കാണുമ്പൊൾ കാര്യം അറിയാതെ ഒരാളെ കുറ്റപ്പെടുത്തുന്നത് കഷ്ടം ആണ്, അന്നദാനം മഹാദാനം പബ്ലിസിറ്റി പിന്നെയും നമുക്ക് നോക്കാം, ഇതാണോ പൊങ്കാല അനുക്കുട്ടി ഉള്ള വില കളയരുത്, ഇത്രയും ജനങ്ങൾ തടിച്ചുകൂടുമ്പോൾ ഒരു മാസ്ക് വെച്ച് കൂടെ കുഞ്ഞേ..തുടങ്ങി നിരവധി കമൻറുകളാണ് നവീൻ ഇട്ട കമൻറിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ആര് പറഞ്ഞാലും പറഞ്ഞതിൽ കാര്യമില്ലേ, ഭക്ഷണം കഴിക്കുന്നവർ മാസ്ക് വെക്കേണ്ട കൊടുക്കുന്നവർ മറ്റുള്ളവരുടെ സേഫ്റ്റിക്ക് എങ്കിലും മാസ്ക് വെച്ച് കൂടെ, അവിടെ പലരീതിയിലുള്ള ശാരീരിക അസ്വസ്ഥ ഉള്ളവരും കുട്ടികളുമൊക്കെ അല്ലെ വരുന്നത്, എന്നും ചിലർ കമൻറുകളിട്ടിട്ടുണ്ട്.

Noora T Noora T :