നിങ്ങള്‍ വിചാരിച്ചാല്‍ കേരളത്തില്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും ; സ്ഥാനാർത്ഥികൾക്കായി നേരിട്ടിറങ്ങി സുരേഷ് ഗോപി

‘നിങ്ങള്‍ വിചാരിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാവുകയെന്ന് നടൻ സുരേഷ് ഗോപി. ആറ്റിങ്ങലിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പറഞ്ഞത്

‘2015ലെ തിരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാന്‍ ശ്രമിച്ചു. തിരിച്ച്‌ ഒടിച്ചില്ല. പക്ഷെ ഒടിച്ചവന്മാരുടെയെല്ലാം നടു ഒടിഞ്ഞ് കിടക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടറിയേറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. ഇടത് വലത് മുന്നണിക്കാര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഈ 31 പേരെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു

അതെ സമയം എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും സ്ഥാനാര്‍ഥികള്‍ തുലഞ്ഞുപോകും.. അത്രക്ക് മലിനമാണ് അവരെന്നും താരം പറയുന്നു. യോഗത്തിനിടെ സംസാരിക്കവെയാണ് സുരേഷ് ഗോപി വിദ്വേഷ പരാമര്‍ശങ്ങൾ ഉന്നയിച്ചത്

രാഷ്ട്രീയത്തില്‍ സജീവമായ താരം തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയുടെ പ്രചണ പരിപാടികളില്‍ മുന്‍പന്തിയിലുണ്ട്. താര പരിവേഷം ഇല്ലാതെ സ്ഥാനാർഥികൾക്കായി വോട്ട് ചോദിച്ച് നേരിട്ടെത്തുകയാണ്

Noora T Noora T :