കരാട്ടെ കിഡ്; പുതിയ ലുക്കുമായി ചാക്കോച്ചന്റെ ഇസഹാക്ക്

മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് താരമാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോയുടെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോള്‍ കുഞ്ഞ് ഇസഹാഖ് ആണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ഇസഹാക്ക് ബാല്‍ക്കണിയില്‍ നിന്ന് കാഴ്ചകള്‍ കാണുന്ന ഒരു ചിത്രമാണ് ഇന്ന് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്.

കരാട്ടെ പൊസിഷനിലാണ് കുഞ്ഞ് നിന്ന് കാഴ്ച്ചകള്‍ കാണുന്നത്. അതിനാല്‍ കരാട്ടെ കിഡ് എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രത്തിന് ആരാധകരുടെയും മറ്റ് താരങ്ങളുടെതുമടക്കം നിരവധി കമന്റുകളാണ് ലഭിയ്ക്കുന്നത്.

Noora T Noora T :