രോഗമുക്തി നേടാതെ നടി തമന്ന ആശുപത്രി വിട്ടു!

കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ച തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര താ​രം ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു താരം. തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. വീട്ടില്‍ ചികിത്സ തുടരുമെന്ന് താരം അറിയിച്ചു.

‌ഓ​ഗസ്റ്റില്‍ തമന്നയുടെ അച്ഛനും അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നടി തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അന്ന് അറിയിച്ചത്. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ സിനിമാ താരങ്ങളില്‍ ഏറ്റവുമൊടുവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് തമന്നയ്ക്കാണ്. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പറഞ്ഞിരുന്നു. വെബ്‌സീരിസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു താരം. ഇതിനിടെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്.

Noora T Noora T :