അതീവ സന്തോഷവതിയായി മഞ്ജു വാര്യർ, ഇതിന് പിന്നിലെ കാരണം അന്ന് പറഞ്ഞതോ?ഈ സന്തോഷം ഇനിയുള്ള ജീവിതത്തിലും ഉണ്ടാകട്ടെയെന്ന് ആരാ ധകർ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു നടി നടത്തിയത്. അതോടെ സിനിമയിൽ മഞ്ജുവിന്റെ രണ്ടാം യുഗം തുടങ്ങുകയായിരുന്നു.

ആദ്യവരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല പിന്നീട് മലയാളികൾ കണ്ടത്. ലുക്കിലും ഗെറ്റപ്പിലും മാറ്റം വരുത്തി ഇപ്പോഴും വിസ്മയിപ്പിക്കുകയായിരുന്നു താരം. മഞ്ജുവിന്റെ ഗെറ്റപ്പ് സിനിമയ്ക്ക് അപ്പുറവും ചർച്ച ചെയ്യപ്പെടാറുണ്ട്. വീട്ടമ്മമാർക്കും വർക്കിംഗ് വുമൺസിനുമെല്ലാം താരം ഒരു പ്രചോദനമായി കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് മഞ്ജുവിന്റെ പുതിയ പരസ്യ ചിത്രമാണ്. മൈ ജിയുടെ പരസ്യ ചിത്രത്തിലാണ് സ്റ്റൈലൻ ഗെറ്റപ്പിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഡ് വൈറൽ ആയിട്ടുണ്ട്. സാധാരണ ഗെറ്റപ്പിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു ഇക്കുറി എത്തിരിക്കുന്നത്. സ്റ്റൈലൻ ലുക്കിലുള്ള നടിയുടെ രൂപം കണ്ടിട്ട് പ്രേക്ഷകർക്ക് ശരിക്കും ഞെട്ടിയിരിക്കുകയാണ്. പ്രായം റിവേഴ്സ് ഗിയറിലേയ്ക്കാണോ പോകുന്നതെന്നാണ് ആരാധകർ വീണ്ടും ചോദിക്കുന്നത്. നല്ല പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

പരസ്യത്തിൽ ഗെറ്റപ്പിനോടൊപ്പം തന്നെ അതീവ സന്തോഷവതിയായ മഞ്ജുവിനെയാണ് കാണുന്നത് ഇതും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ട താരത്തിന്റെ പ്രസന്നമായ മുഖത്തെ കുറിച്ചാണ് പ്രേക്ഷകർ അധികവും പറയുന്നത്. ഈ സന്തോഷം ഇനിയുള്ള ജീവിതത്തിലും ഉണ്ടാകട്ടെയെന്നും ആരാധകർ പറയുന്നു.

ഒരുപാട് സ്നേഹം…അടിപൊളിഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ നഷ്ടവർഷങ്ങൾ തിരിച്ചു കിട്ടട്ടെ പെൺകുട്ടി, സ്ത്രീ ഇതായിരിക്കണം. പരസ്യമാണെങ്കിലും മഞ്ജുവിനെ കാണുമ്പോഴുള്ള സന്തോഷം അഭിമാനമായി മാറുന്നു…. എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയക്ക് ലഭിക്കുന്നത്.

അതേസമയം ചെറുപ്പമായി ഇരിക്കുന്നത് ഒരു നോട്ടമായിട്ടല്ല മഞ്ജു കാണുന്നത്. മുൻപ് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു, സന്തോഷമായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. സന്തോഷമാണ് നമ്മളെ ചെറുപ്പമാക്കുന്നതെന്നാണ് മഞ്ജുപറഞ്ഞത്. ചെറുപ്പമായി ഇരിക്കുന്നു എന്ന് കേൾക്കുന്നത് ഒരു നേട്ടമായിട്ടല്ല താൻ കാണുന്നത്. പ്രായമാവുന്നത് സ്വഭാവികമാണ്. പ്രായമാകും ആരായാലും. താൻ വിശ്വസിക്കുന്ന കാര്യം പ്രായമാവുക അല്ലെങ്കിൽ ചെറുപ്പമായിരിക്കുക ഇതൊന്നും അല്ല. സന്തോഷത്തോടെ ഇരിക്കുക എന്ന‌താണ്. സന്തോഷമാണ് നമ്മളെ ചെറുപ്പമാക്കുന്നതെന്നാണ് നടി പറയുന്നത്.

മറ്റുള്ളവരുടെ ദുഃഖം കേട്ട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മുടെ സൗന്ദര്യം കൂടും. നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും, അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുകയെന്നാണ് നടി പറഞ്ഞത്

Noora T Noora T :