മഞ്ജുവാര്യര്‍ക്ക് ഫ്‌ളാറ്റില്ല..ദിലീപ് നാളെ പുറത്തേക്ക്? ആ വമ്പൻ തെളിവുകൾ ഇതാ ! കോടതിയിൽ പ്രോസിക്യൂഷൻ വീഴും കളി മാറുന്നു

വധഗൂഢാലോചന കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ ഹൈക്കോടതി വിധി പറയും
അതിനിടെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് തനിക്കെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ ശബ്ദരേഖകൾ ആളുകളെ ഉപയോഗിച്ച് ശബ്ദാനുകരണം നടത്തി റെക്കാഡ് ചെയ്തതാണെന്നും ശബ്ദരേഖാ പകർപ്പുകൾ കിട്ടിയശേഷം ഇക്കാര്യം തെളിയിക്കാമെന്നും ദിലീപ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. മുൻകൂർ ജാമ്യ ഹർജിയിൽ ഇന്നലെ സമർപ്പിച്ച വാദങ്ങളിലാണ് ഇക്കാര്യമുള്ളത്.

തനിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച പല വാദങ്ങളും തെറ്റാണെന്നും ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും ദിലീപ് പറയുന്നു. എറണാകുളം എം.ജി റോഡിൽ മഞ്ജു വാര്യരുടെ ഉടമസ്ഥതയിലുള്ള മേത്തർ ഫ്ളാറ്റിൽ വച്ച് ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ, എം.ജി റോഡിൽ ഇങ്ങനെയൊരു ഫ്ളാറ്റില്ല. ശ്രീകണ്ഠത്ത് റോഡിൽ മേത്തർ ഡോവർ കോർട്ട് അപ്പാർട്ട്മെന്റ് ആണുള്ളത്. അത് തന്റെ പേരിലാണ്.

വിദേശത്തുള്ള ആലുവ സ്വദേശി വ്യവസായി സലിമിന്റെ മൊഴി എടുക്കാതെയാണ് പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സലിം നൽകിയ പരാതി ക്രൈംബ്രാഞ്ച് ഓഫീസിലുള്ളതായി അറിവുണ്ട് .

2018 ജനുവരി 31ന് വിചാരണക്കോടതി പരിസരത്തുവച്ച് അന്വേഷണോദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. എന്നാൽ, വിചാരണക്കോടതിയിൽ കേസ് എത്തിയത് 2019 ലാണ്. അന്വേഷണോദ്യോഗസ്ഥർ അനുഭവിക്കുമെന്നു പറഞ്ഞതുൾപ്പെടെയുള്ള കാര്യങ്ങൾ ഗൂഢാലോചനക്കുറ്റം ചുമത്താൻ പര്യാപ്തമല്ല.

അനൂപിന്റെ ശബ്ദരേഖയായി പറയുന്ന കാര്യങ്ങളിലെ ശബ്ദം തിരിച്ചറിഞ്ഞിട്ടില്ല. തെറ്റായ കാര്യങ്ങൾ പറഞ്ഞു കുറ്റസമ്മതം നടത്താൻ ചോദ്യംചെയ്യലിൽ അന്വേഷണ സംഘം നിർബന്ധിച്ചപ്പോഴാണ് ഇതുമായി സഹകരിക്കാനാവില്ലെന്നു പറഞ്ഞ് നിഷേധിച്ചത്. 2021 ഒക്ടോബർ 26ന് ദാസനെ ഫോണിൽ വിളിച്ചപ്പോൾ തന്നെക്കുറിച്ച് ദിലീപിന്റെ വീട്ടിൽ ചർച്ച നടക്കുകയാണെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. എന്നാൽ, തന്റെ വീട്ടിലെ സഹായിയായിരുന്ന ദാസൻ 2020ൽ പിരിഞ്ഞുപോയി. ദാസനെയും മകനെയും അന്യായമായി കസ്റ്റഡിയിൽ വച്ചു പറയിപ്പിച്ചതാകാം ഇതെന്നും ദിലീപ് ആരോപിക്കുന്നു.

Noora T Noora T :