ഭാര്യക്ക് പ്രസവ വേദന, ഭർത്താവിന് വയറുവേദന; ആശുപത്രി റൂമിലെ വീഡിയോയുമായി മൃദുല വിജയ്!

മിനിക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് . പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. പരമ്പരയിൽ ശീതളായി എത്തിയിരുന്നത് പാർവതി ആയിരുന്നു. നിരവധി മിനി സ്ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ മൃദുല വിജയിയുടെ സഹോദരി കൂടിയാണ് പാർവതി വിജയ്. സാവിത്രിയുടെ ഇളയ മകൾ ശീതളായിട്ടാണ് പാർവതി അഭിനയിച്ചിരുന്നത്. വിവാഹ ശേഷമാണ് പാർവതി വിജയ് സീരിയലിൽ നിന്നും പിന്മാറിയത്. പാർവതിയുടെ കന്നി അരങ്ങേറ്റം കൂടി ആയിരുന്നു കുടുംബവിളക്ക്.

മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവിലായി അമ്മയായതിന്റെ സന്തോഷത്തിലാണ് പാര്‍വതി വിജയ്. ഫെബ്രുവരി 9നാണ് ഡേറ്റെന്നും പ്രസവം അടുത്തതിന്റെ ആശങ്കയിലാണ് താനെന്നും അടുത്തിടെ താരം പറഞ്ഞിരുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ശേഷമുള്ള വീഡിയോയുമായും പാര്‍വതിയും അരുണും മൃദുലയുമെത്തിയിരുന്നു. കുഞ്ഞതിഥിയുടെ കാലിന്റെ ചിത്രം പങ്കിട്ടും ഇവരെത്തിയിരുന്നു. മൃദുലയും കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കിട്ടിരുന്നു. രസകരമായൊരു വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ആശുപത്രി റൂമിലെ വീഡിയോയുമായെത്തിയിരിക്കുകയാണ് മൃദുല. മൊബൈല്‍ നോക്കുന്ന പാര്‍വതിയേയും കുറച്ചുമാറിയിരുന്ന ഭക്ഷണം കഴിക്കുന്ന അരുണിനെയുമാണ് വീഡിയോയില്‍ കാണുന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുകയാണ് അരുണ്‍. അതിനിടയിലായിരുന്നു ക്യാമറയുമായി മൃദുല അരികിലേക്കെത്തിയത്. എന്താണ് കഴിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ബിരിയാണിയെന്നായിരുന്നു അരുണിന്റെ മറുപടി.ഗര്‍ഭിണിയാണെന്നുള്ള വിശേഷം തുടക്കത്തില്‍ തന്നെ പാറു ഷെയര്‍ ചെയ്തിരുന്നു. താന്‍ ഗര്‍ഭിണിയായപ്പോഴും ആദ്യം തന്നെ പാര്‍വതിയോട് പറഞ്ഞിരുന്നുവെന്നും ആതിര വ്യക്തമാക്കിയിരുന്നു. സംശയങ്ങളെല്ലാം ചോദിച്ചിരുന്നത് പാര്‍വതിയോടായിരുന്നു. പാര്‍വതിക്ക് പെണ്‍കുഞ്ഞായിരിക്കുമെന്നാണ് തുടക്കം മുതലേ തനിക്ക് തോന്നിയതെന്നും ആതിര പറഞ്ഞിരുന്നു. ആണായാലും പെണ്ണായാലും സന്തോഷമെന്നായിരുന്നു അരുണും പാര്‍വതിയും പറഞ്ഞത്.

ഈയ്യിടെയായിരുന്നു മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി വരാന്‍ പോവുന്നതിനെക്കുറിച്ച് പറഞ്ഞത്. തുമ്പപ്പൂവെന്ന പരമ്പരയില്‍ നിന്നും താന്‍ മാറുകയാണെന്നും പ്രസവ ശേഷമായി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്നും ഇരുവരും പറഞ്ഞിരുന്നു. മൃദുലയ്ക്ക് ചിലപ്പോള്‍ മണങ്ങളൊന്നും പറ്റുന്നില്ലെന്നും ഛര്‍ദിയുണ്ടെന്നും യുവ പറഞ്ഞിരുന്നു.

റെഡി സെറ്റ് ഗോയെന്ന ക്യാപ്ഷനോടെയായാണ് പാര്‍വതിയും അരുണും ആശുപത്രിയിലെത്തിയതിന്റെ വീഡിയോ മൃദുല പോസ്റ്റ് ചെയ്തത്. പാര്‍വതിയെ ചേര്‍ത്തുപിടിച്ച് നടക്കുന്ന അരുണിനെയായിരുന്നു വീഡിയോയില്‍ കണ്ടത്. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. എലീന പടിക്കലുള്‍പ്പടെയുള്ളവര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരുന്നു.

about paravathy vijayi

AJILI ANNAJOHN :