എവിടാ നീ ഇന്റർവെല്ലിന് ശേഷമാണോ , എവിടാ ഡോ കാണുന്നില്ലാലോ; ഇതാണോ കൊട്ടിഘോഷിച്ചത് ,അങ്ങനെ 100 ചോദ്യങ്ങൾ; അവർക്കറിയില്ലല്ലോ രാജ്യം കീഴടക്കിയ രാജാവിന്റെ സന്തോഷത്തിലാണ് ഞാനെന്ന്! സ്വപ്‌നം യാഥാർത്ഥമായതിനെ കുറിച്ച് പറഞ്ഞ് സൂരജ്‌ !

മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട പരമ്പരയായ പാടാത്ത പൈങ്കിളിയിലെ ദേവ എന്ന് കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സൺ . സീരിയലിലെ കഥാപാത്രം എന്നതിലുപരി വീട്ടിലെ ഒരു മകനായാണ് ദേവ എന്ന കഥാപാത്രത്തെ എല്ലാവരും കാണുന്നത്. ആ സ്നേഹം സൂരജിന് ആവോളം ലഭിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സൂരജ് സൺ. ദേവ എന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയകാരനായി മാറിയ സൂരജ് മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കിട്ട് എപ്പോഴും എത്താറുണ്ട്.

ഇപ്പോൾ ഹൃദയമെന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറാനായതിന്റെ സന്തോഷത്തിലാണ് സൂരജ്. ചെറിയൊരു സീനാണെങ്കിലും തന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ് അതെന്ന് മുന്‍പേ സൂരജ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്റെ ഹൃദയം ടീമിനൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതിനും അപ്പുറത്താണെന്ന് അദ്ദേഹം കുറിച്ചിരുന്നു. ഹൃദയത്തിന്റെ പ്രൊഡക്ഷനില്‍ പ്രവര്‍ത്തിച്ച ഷാഫി ചെമ്മാട് തന്നെ വിളിച്ചതിനെക്കുറിച്ചും അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കിയ സന്തോഷത്തെക്കുറിച്ചും പറയുകയാണ് സൂരജ്.

ഓർമ്മയിൽ ഉണ്ടാവുമെന്ന വാക്ക്, എല്ലാവർക്കും നമസ്ക്കാരം. ഇത് എന്റെ മനസ്സ്. ഹൃദയം സിനിമ ഞാൻ അതിൽ ഉണ്ട് എന്നു മാത്രം പറഞ്ഞു. പ്രതീക്ഷയോടെ എന്നെ സ്നേഹിക്കുന്നവർ ബിഗ് സ്‌ക്രീനിൽ കാണാൻ പോയി” എവിടാ നീ ഇന്റർവെല്ലിന് ശേഷമാണോ മുന്നേ ആണോ,എവിടാ ഡോ കാണുന്നില്ലാലോ.” “കള്ളം പറഞ്ഞതാണോ.” അങ്ങനെ അങ്ങനെ 100 ചോദ്യം. സിനിമ ഇറങ്ങുന്നതിനു മുന്നേ ഒരു ഇന്റർവ്യൂൽ ഞാൻ പറയാൻ ഇടയുണ്ടായി സിനിമ സമയം കൂടുകയാണെങ്കിൽ ചിലപ്പോൾ കട്ട് ചെയ്തേക്കാം എന്ന് എങ്കിലും ഞാൻ ഒരുപാട് സന്തോഷവാനാണ് കുറഞ്ഞ സമയമെങ്കിലും അവരുടെ കൂടെ നിൽക്കാൻ സാധിച്ചു എന്ന്. അരി ചാക്കിൽ പഞ്ചസാര മണിവീണ പോലെ ഉള്ള സീൻ ആണോ ഇത്ര കൊട്ടിഘോഷിച്ചത് എന്ന് പറയുന്നവർക്ക് അറിയോ രാജ്യം കീഴടക്കിയ രാജാവിന്റെ സന്തോഷത്തിലാണ് ഞാനെന്ന്. എന്റെ സ്വപ്നമാണ് യാഥാർത്ഥ്യമായതെന്ന്. അത് അങ്ങനെയൊന്നും അറിയാൻ സാധിക്കില്ല.

ഓർമിക്കുമെന്ന വാക്ക്”- പ്രൊഡക്ഷൻ കൺട്രോളർ. ഹൃദയം ഷാഫി ചെമ്മാട് സാർ പറഞ്ഞല്ലോ എന്നോട് ചെറിയ സീൻ അഭിനയിച്ചു കണ്ടതിനു സന്തോഷം ഒരുപാട് നന്ദി എന്ന്. ഈ വലിയ സിനിമയിൽ എന്നെ ഒരാളെ ഓർത്തതിനു. ഇത്രയും തിരക്കിനിടയിൽ എനിക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തി വിളിച്ചതിന് എന്നോട് രണ്ടു വാക്ക് സംസാരിച്ചതിന് ഞാനല്ലേ നന്ദി പറയേണ്ടത്. അതുപോലെതന്നെ പ്രശാന്ത് അമരവിള അദ്ദേഹത്തിന്റെ സ്നേഹത്തിനും സഹായത്തിനും നന്ദി പറഞ്ഞാൽ മതിയാവില്ല. ഒരുപാട് ഒരുപാട് നന്ദി പറയുന്നു എല്ലാവരോടും. ഹൃദയത്തിലെ നല്ല മനസ്സുള്ളവരോട്. വിനീത് ഏട്ടൻ വിശാഖ് ഏട്ടൻ എന്നായിരുന്നു സൂരജ് കുറിച്ചത്.

എത്ര സമയം ഉണ്ടായിരുന്നു എത്ര സീനിൽ ഉണ്ടായിരുന്നു എന്നതിൽ അല്ല, നമ്മളെ ആ ചെറിയ സമയം കൊണ്ട് ആരൊക്കെ മനസിലാക്കുന്നു എന്നതിലും നമ്മളും ആ ഫിലിമിന്റെ ഭാഗം ആയിരുന്നല്ലോ എന്നതുമാണ്. നമ്മൾ നല്ലത് ചെയ്യുമ്പോൾ എല്ലാവരും ശ്രദ്ധിക്കും അംഗീകരിക്കും അവസരം ഒരുക്കും. സ്നേഹം, പ്രാർത്ഥന എല്ലാമുണ്ട്.. ഇനിയും ആഗ്രഹങ്ങൾ സഫലമാകട്ടെ എന്ന ആശംസകളും എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

about sooraj sun

AJILI ANNAJOHN :