ഈ ഫോണിൽ ഉള്ളത് വിശ്വസിക്കാൻ പറ്റുന്നില്ല അന്തംവിട്ട് പോയി സലീഷ് അന്ന് കണ്ട കാഴ്ച മൂന്നാം നാൾ മരണം..ഗുരുതര ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത്

നടന്‍ ദിലീപിന്റെ സുഹൃത്തും ഐടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രെെം ബ്രാഞ്ച് അന്വേഷിക്കുന്നതിന് പിന്നാലെ ഈ കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ‘മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ആ യുവാവ് ദിലീപിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ബാലചന്ദ്രകുമാറിനെ വിളിച്ചു. എന്തൊക്കെയാണ് ഈ ഫോണിൽ ഉള്ളത്, വിശ്വസിക്കാൻ പറ്റുന്നില്ല’, എന്നായിരുന്നു സലീഷ് പറഞ്ഞത് എന്നായിരുന്നു ആലപ്പി അഷ്റഫ് പറഞ്ഞത്. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട കേസിന്റെ രണ്ടാം തരംഗമാണ് ഓടിക്കോണ്ടിരിക്കുന്നതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ ആലപ്പി അഷ്റഫിന്റെ പ്രതികരണം. അതിനെ നേരിടാനുള്ള വാക്സിനുമായിട്ടാണ് ഇപ്പോൾ പോലീസ് എത്തിയിരിക്കുന്നത്. തെളിവുകളുടെ കലവറയായിരുന്നു കേസിൽ പരാമർശിക്കപ്പെട്ട ഫോണുകൾ. ഇനിയിപ്പോ അതിൽ വെറും ഗുഡ് മോണിംഗ്, ഗുഡ്നൈറ്റ് സന്ദേശങ്ങൾ മാത്രമായിരിക്കും കാണുക. കേസിൽ ഇപ്പോൾ ഒരു മൂന്നാം തരംഗം വരും. ദിലീപിന്റെ ഫോണുകൾ പരിശോധിച്ച സലീഷ് എന്ന യുവാവ് കാർ അപകടമാണ് സംഭവിച്ചിരിക്കുന്നത്.

മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ആ യുവാവ് ദിലീപിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ബാലചന്ദ്രകുമാറിനെ വിളിച്ചു. എന്തൊക്കെയാണ് ഈ ഫോണിൽ ഉള്ളത്, വിശ്വസിക്കാൻ പറ്റുന്നില്ല, അന്തംവിട്ട് പോയെന്ന് പറയുകയാണ്. മൂന്നാമത്തെ ദിവസം അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിക്കുകയാണ്.

മറ്റൊരു സംഭവം, നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും കൂടുതൽ ത്യാഗം സഹിച്ച നേതാവാണ് അന്തരിച്ച പി ടി തോമസ് എം എൽ എ. അദ്ദേഹം ഒരു ദിവസം മുഴുവൻ ഗാന്ധി സ്മൃതി മണ്ഡലപത്തിൽ സത്യാഗ്രഹം അനുഷ്ഠിച്ചിട്ടുണ്ട്. ഒരിക്കൽ കാറിൽ അദ്ദേഹം കാറിൽ വരുമ്പോൾ അതിന്റെ വീലിന്റെ നട്ടുകൾ ലൂസാക്കി വെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പിടി തോമസ് പാലാരിവട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.

പിടി തോമസുമായി അടുത്ത ബന്ധം തനിക്കുണ്ട്. ആ കേസ് കൂടി ഇപ്പോൾ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് എസ് പിയോട് ആവശ്യപ്പെടാൻ താൻ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുകയാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ദിലീപിനെതിരെ നിൽക്കുന്നവർക്കെതിരെയാണ് എപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദുരൂഹതകൾ നീക്കപ്പെടുക തന്നെ വേണം,ആലപ്പി അഷ്റഫ് പറഞ്ഞു..

ഇത്രയും സമയം ലഭിച്ചതിനാൽ ദിലീപിന്റെ ഫോണിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിക്കില്ലെന്നാണ് തനിക്ക് തോന്നുന്നത്. എല്ലാം മായ്ച്ച് കളഞ്ഞ് കാണും. അത് കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ ഒക്കെയുണ്ടെങ്കിൽ ഒരുപക്ഷേ അവ വീണ്ടെടുക്കാൻ സാധിച്ചേക്കും.

ജാമ്യം ലഭിച്ച ശേഷം ദിലീപ് കൂടുതൽ ശക്തനായാണ് ഇപ്പോൾ തിരിച്ചുവന്നിരിക്കുന്നത്. നേരത്തേ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അദ്ദേഹത്തിനെതിരെ കടുത്ത ജനരോഷം ഉയർന്നിരുന്നു. ദിലീപിന്റെ കടയും തീയറ്ററുമെല്ലാം ആക്രമിക്കപ്പെട്ടു, ജനം നടനെ കൂവി വിളിച്ചു. ഇതോടെയാണ് അവർ പിആർ വർക്കേഴ്സിന് അവതരിപ്പിക്കുന്നത്. അവരുടെ ശ്രമം ദിലീപിന് നല്ല ഇമേജ് ഉണ്ടാക്കിക്കൊടുക്കലായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ ദിലീപിന് ലഭിച്ച സ്വീകരണങ്ങൾ നമ്മൾ കണ്ടതാണ്. ആ നടിക്ക് സംഭവിച്ചതോ സിനിമാ രംഗത്ത് നിന്ന് തന്നെ അവർ തുടച്ച് നീക്കപ്പെട്ടു. അവൾക്ക് വേണ്ടി നിലയുറച്ച ഡബ്ല്യു സി സിയിലെ അംഗങ്ങളെ ഇപ്പോൾ കാണുന്നുണ്ടോ? അവരെയൊക്കെ സിനിമയിൽ നിന്ന് തുടച്ച് നീക്കപ്പെട്ടു. പല തലത്തിലും അവരെ ചാനലുകളിൽ അപമാനിക്കാനുള്ള ശ്രമങ്ങളും നടന്നു.അതിക്രൂരമായി ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ പ്രചരണങ്ങൾ ഉണ്ടായി. ദിലീപിനെതിരെ ശബ്ദിച്ചാൽ നീയൊക്കെ നാളെ മൊബൈലിലെ തുണ്ടുപടങ്ങളാകും എന്ന് അവർ പ്രഖ്യാപനം നടത്തി, ആലപ്പി അഷറഫ് പറഞ്ഞു.

ദിലീപ് വലിയൊരു മാഫിയയാണെന്ന് പൊതുസമൂഹത്തിനിടയിൽ ഒരു ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത നിർമ്മാതാവ് സജി നന്ദ്യാട്ട് ആരോപിച്ചു. സലീഷ് മൊബൈൽ വർക്ക്ഷോപ്പ് ഉടമ മാത്രമാണ്. ഐടി വിദഗ്ദൻ അല്ല. സലീഷ് ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിൽ താൻ അംഗമാണ്. കഴിഞ്ഞ ദിവസം സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ വന്നതോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞത് ദിലീപുമായി യാതൊരു ബന്ധവുമില്ല സലീഷിനെന്നാണ്. ബന്ധമുണ്ടെങ്കിൽ തന്നെ അത് കൈതപ്രവുമായിട്ടാണെന്ന്.

അദ്ദേഹം ഒരു ടെലിഫിലിം നിർമ്മിച്ചിരുന്നു. അതിന്റെ പ്രകാശനം നടത്തിയത് കലാഭവൻ മണിയുടെ സ്മൃതി മണ്ഡപത്തിൽ വെച്ചാണ് നടന്നത്. ആ ചടങ്ങ് കഴിഞ്ഞ് തനിച്ചായിരുന്നു സലീഷ് മടങ്ങിയത്. വാഹനം ഡിവൈഡറിൽ ഇടിച്ചാണ് സലീഷ് മരിച്ചത്. സലീഷ് കാലിഫോർണിയയിൽ പോയെന്നൊക്കെയാണ് പറയുന്നത്. അത്തരത്തിലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. പല ദുരൂഹതകളും ആരോപിച്ച് ഇപ്പോൾ ദിലീപിനെതിരെ സലീഷിന്റെ കുടുംബത്തെ കൊണ്ട് കേസ് കൊടുപ്പിക്കുന്ന നിലയിലെത്തി കാര്യങ്ങൾ,സജി നന്ദ്യാട്ട് പറഞ്ഞു

സലീഷിന്റെ അപകടമരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. അങ്കമാലി പൊലീസിലാണ് പരാതി നല്‍കിയത്. സലീഷിന്റെ സഹോദരന്റേയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്‍റെ അണിയറപ്രവര്‍ത്തകരേയും അന്വേഷണം കാണും.

Noora T Noora T :