പത്രസ്ഥാപനമോ സൈക്കോളജിസ്റ്റോ? ആരാകും ശ്രേയയുടെ നായകൻ; അപ്പച്ചി കരയിച്ചു കളഞ്ഞു ; മാളു രക്ഷപെടും ; തൂവൽസ്പർശം ത്രില്ലിങ് എപ്പിസോഡിലേക്ക്!

ഇന്ന് ആരുടേയും കണ്ണ് നനയിക്കുന്ന എപ്പിസോഡ് ആയിരുന്നു തൂവൽസ്പർശത്തിൽ. ശരിക്കും അപ്പച്ചിയെ കുറിച്ച് ആരും പ്രതീക്ഷിച്ചില്ല. അതായത് മാളുവാണ് മരിക്കാൻ പോകുന്നത്, വിസ്മയയുടെ സ്വപ്നത്തിൽ മാളുവാണ് മരിച്ചു വീഴുന്നതെന്ന് അറിയുന്നതോടെ അപ്പച്ചിയുടെ കളിതമാശയൊക്കെ മാറി ശരിക്കും മാളുവിനെ അപ്പച്ചി എത്രത്തോളം സ്നേഹിക്കുന്നുണ്ടന്ന് ഇന്നറിയാമായിരുന്നു.

പക്ഷെ അപ്പച്ചിയുടെ സീനുകൾ മാത്രമല്ല, മറ്റൊരു പ്രധാന കാര്യം കൂടി ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നു. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം , ഇപ്പോഴുള്ള ഈ മരണ സ്വപ്നം നടക്കാതിരിക്കണം എന്നതാണ്. അതിനൊപ്പം, മറ്റൊന്ന് ശ്രേയയുടെ നായകൻ ആരെന്നും അറിയണം.

കമെന്റ്റ് ബോക്സിലെ ശ്രേയ നന്ദിനി വേഗം നായകനെ കാണിച്ചു തരുമോ എന്ന് പറഞ്ഞ് അലഞ്ഞു നടക്കുന്നുണ്ട്. എന്നാൽ അതാരായിരിക്കാം എന്ന കൺഫ്യൂഷൻ ഇപ്പോൾ കൂടിയിരിക്കുകയാണ് . ഇത്രനാളും ഇന്ദ്രജിത്ത് ജേർണലിസ്റ്റ് എന്നൊക്കെ ഊഹിക്കുകയായിരുന്നു പ്രേക്ഷകർ . ഏതായാലും അവിനാഷിനെ ശ്രേയയ്ക്ക് ഇഷ്ടമല്ല. അപ്പോൾ പിന്നെ നമ്മുടെ ശ്രേയ ചേച്ചിയ്ക്കും നടൻ വേണം..

കഥയുടെ പോക്ക് കണ്ടിട്ട് അധികം കാത്തിരിക്കേണ്ടി വരില്ല . കാരണം തൂവൽസ്പർശത്തിൽ ഇപ്പോഴുള്ള ട്രാക്ക് ഒരു സസ്പെൻസ് ഇട്ട് പോവുകയാണ്. ഇതുവരെ ബോർ അടിപ്പിച്ചിട്ടില്ല. ഇനിയും അത് തുടർന്ന് അവസാനം മാളുവിന്റെ കൊലപാതകം നടക്കുന്ന ആ ദിവസത്തിലേക്ക് അടുക്കും.

അപ്പോൾ മാളുവിനെ രക്ഷിക്കാൻ ശ്രേയയ്ക്ക് ഒപ്പം ഒരു നായകനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി അത് ജേർണലിസ്റ്റ് ആകാനും സാദ്യത ഉണ്ട്… തള്ളിക്കളയാനാകില്ല.. ആൻ മേരിയുടെ ഓഫീസിൽ അനുവാദം ചോദിച്ചു കടക്കണം എന്ന് പറയുന്നുണ്ട്.. അവിടെ വച്ച് മാളു പരിചയപ്പെടാൻ സാധ്യതയുള്ള ഒരു ജേർണലിസ്റ്റ് ആകാം…

ഇനി ശ്രേയയ്ക്ക് ഇപ്പോൾ നന്ദി തോന്നുന്ന ഒരു വ്യക്തിയാണ് സൈക്കോളജിസ്റ്റിന്റെ ശിഷ്യൻ. അയാളെ ശ്രേയ കാണാൻ പോകാനുള്ള സാധ്യതയുണ്ട്. അപ്പോൾ ആ വ്യക്തിയും ആകാം ശ്രയയുടെ നായകൻ. ഏതായാലും ആ ഒരു ട്വിസ്റ്റും ഇപ്പോൾ തൂവൽസ്പർശത്തിലുണ്ട്.

ഇനി ഇന്നത്തെ മറ്റൊരു പ്രധാന സീൻ, ശ്രേയ സൈക്കോളജിസ്റ്റിനോട് സംസാരിക്കുന്നത് തന്നയയായിരുന്നു.

“കൊലപാതകത്തിലേക്ക് ഉള്ള വഴി തടയരുത് പക്ഷെ കൊലപാതകം തടയണം…” ഇത് പറഞ്ഞുകൊടുക്കുന്ന സൈക്കോളജിസ്റ്റ് ഏതായാലും വരാനുണ്ട്. ഇനിയുള്ള ശ്രെയയുടെ നീക്കവും ഇതിനായിട്ടാണ്. അപ്പോൾ ശ്രേയ എങ്ങനെ ഈ മരണം തടയും… വിധിയെ തടുക്കാൻ ശ്രേയയ്ക്ക് സാധിക്കുമോ എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുകയാണ്.

about koodevide

Safana Safu :