തിരക്കിനിടയിലും വോട്ട് ചെയ്യാനെത്തി ദിലീപ്; കാവ്യ എവിടെന്ന് തിരക്കി പ്രേക്ഷകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പവി കെയര്‍ ടേക്കര്‍ എന്ന പുതിയ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍.

ദിലീപിനൊപ്പം ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ എന്നീ അഞ്ച് പുതുമുഖ നായികമാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കിനിടയിലും വോട്ടു ചെയ്യാന്‍ മറക്കാതെ ദിലീപ് എത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളിലെ ഇലക്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റയ്ക്കാണ് ഇത്തവണ ദിലീപ് ആലുവയിലെ പോളിങ് ബൂത്തില്‍ വോട്ടുചെയ്യാന്‍ എത്തിയത്.

പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം ഇന്ന് റിലീസാകുകയാണെന്നും ഇവിടെ വോട്ടുചെയ്ത ശേഷം അവിടെയും നിങ്ങള്‍ വോട്ടുരേഖപ്പെടുത്തണമെന്ന് ദിലീപ് പറഞ്ഞു. ബൂത്തില്‍ തിരക്ക് കുറവായതിനാല്‍ ക്യൂവില്‍ നില്‍ക്കാതെ തന്നെ ദിലീപിന് വോട്ട് ചെയ്ത് മടങ്ങാന്‍ സാധിച്ചു. ഞാന്‍ വോട്ട് ചെയ്തു, വോട്ട് ചെയ്യാത്ത എല്ലാവരും എത്രയും വേഗം തന്നെ വന്ന് വോട്ട് ചെയ്യുക. അത് അല്ലാതെ കൂടുതലായി ഒന്നും പറയാനില്ല.

പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം ഇന്ന് ഇറങ്ങിയിട്ടുണ്ട്. ഇവിടെ വോട്ടുചെയ്ത ശേഷം അവിടെയും നിങ്ങള്‍ ഓരോ വോട്ട് ചെയ്യണം എന്നും ദിലീപ് പറഞ്ഞു. പോളിങ് ബൂത്തിന് പുറത്ത് ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തതിന് ശേഷമാണ് ദിലീപ് മടങ്ങിയത്.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കുടുംബ സമേതമായിരുന്നു ദിലീപ് വോട്ട് ചെയ്യാനെത്തിയത്. അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു അന്ന് ദിലീപ് എത്തിയത്. അന്ന് കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമോയെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘കലാകാരന്‍ ആയതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ല’ എന്നായിരുന്നു ദിലീപിന്റെ മറുപടി.

ദിലീപിന്റെ വീഡിയോ വൈറലായതാടെ ചോദ്യവുമായി പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു. ഇത്തവണ കാവ്യയെയും മീനാക്ഷിയെയും അമ്മയെയും ഒന്നും കാണാത്തതിനെ കുറിച്ചായിരുന്നു പലരും ചോദിച്ചത്. എവിടെ പോയാലും ഒപ്പം കാവ്യ കാണാറുണ്ടല്ലോ. ഇത്തവണ എവിടെ പോയി വോട്ട് ഇല്ലേ, കാവ്യയും ഉപേക്ഷിച്ചോ? എന്നിങ്ങനെയായിരുന്നു വന്നിരുന്ന കമന്റുകള്‍. ഇതിന് മറുപടിയുമായി ചില ആരാധകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

കാവ്യ ഓസ്‌ട്രേലിയയില്‍ സഹോദരനൊപ്പം അവധിയാഘോഷിക്കാന്‍ പോയിരിക്കുകയാണെന്നും മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നുമായിരുന്നു കമന്റ്. അവധിയാഘോഷിക്കാന്‍ പോയതല്ലെന്നും കേസ് പേടിച്ച് നാട് വിട്ട് പോയതായിരിക്കുമെന്നുള്ള പരിഹാസ കമന്റുകളും വന്നിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു കാവ്യ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. നാട്ടില്‍ ചെന്നൈയിലാണ് ദിലീപും കാവ്യയും താമസിക്കുന്നത്. മൂത്തമകള്‍ മീനാക്ഷി എംബിബിഎസിന് പഠിക്കുന്നതും ചെന്നൈയിലാണ്.

Vijayasree Vijayasree :