അമ്പാടിയ്ക്ക് പിന്നാലെ റിപ്പർ ഗജനി എത്തിപ്പോയി; സച്ചിയുടെ ഈ വേദനയ്ക്ക് എന്ത് അർത്ഥം ; കൊല്ലാനുള്ള അടുത്ത നീക്കം; അമ്മയറിയാതെ കൊലപാതകങ്ങളുടെ കഥ !

സസ്പെൻസ് ത്രില്ലെർ സ്റ്റോറി അമ്മയറിയാതെ ഇന്നൊരു ഹൊറർ കോമെടി ആയിരിക്കുകയാണ്. പക്ഷെ എനിക്ക് ചിരിവന്നത് സീരിയൽ കണ്ടിട്ടല്ല. അതിൽ പങ്കുണ്ണിയുടെ അഭിനയം കണ്ടപ്പോൾ ഒരാളെ ഓർമ്മ വന്നു. എനിക്ക് ഓർമ്മ വന്നത് ആരെയെന്നു പറഞ്ഞാൽ നിങ്ങൾ കാണുമ്പോൾ ഓട്ടോമാറ്റിക്കലി അയാളെ ഓർക്കും. സൊ ആരാണെന്ന് പറയുന്നില്ല. ഒരു വീഴ്‌ച നിങ്ങൾക്കിന്നു കാണാം.. ആ വീഴ്ച ഇന്ന് രാത്രി കണ്ടിട്ട് നിങ്ങൾ അഭിപ്രായം പറയുക. കഥയുടെ സസ്പെൻസ് കളയരുത്… അതുകൊണ്ട് ഇന്ന് സീരിയൽ കണ്ടിട്ടേ കമന്റ്റിലേക്ക് കുറിക്കാവു. രാത്രി സീരിയൽ കണ്ടിട്ട് നിങ്ങൾക്കുണ്ടായ അനുഭവം പങ്കുവെക്കണം.

ഏതായാലും ഇന്നത്തെ സീനിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് എല്ലാം സൂപ്പർ ആയിരുന്നു. ഇനി കഥ, അതിൽ ഒരു ട്വിസ്റ്റ് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞല്ലോ… ഗജനി തിരിച്ചുവരുന്നുണ്ട്.. പക്ഷെ ഇന്നല്ല ആ ദിവസം. അപർണ്ണയെ വിനീത് വീട്ടിൽ കൊണ്ടാക്കുന്നതിനിടയിൽ ആയിരിക്കാം. എന്നാൽ അതും ഉറപ്പ് പറയാനാകില്ല. ഗജനി ഈ അവസരത്തിൽ അപർണ്ണയെ ടാർജറ്റ് ചെയ്യേണ്ട കാര്യമില്ല.

അപ്പോൾ അലീന ടീച്ചറുടെ വീട്ടിലേക്കായിരിക്കും ഗജനി മതിൽ ചാടിക്കടന്നു കയറുന്നത്. എന്നാൽ ഗജനിയുടെ കാര്യം ഇത്തവണ അമ്പാടി ഏറ്റു . അമ്പാടി തിരികവരുന്ന കാര്യം ഗജനി അറിയാൻ സാധ്യത ഇല്ല, കാരണം സച്ചിയും മൂർത്തിയും ഗജനിയെ വിളിച്ചിട്ടില്ല എന്നാണ് കഥയിൽ പറയുന്നത്. അങ്ങനെ എങ്കിൽ ഗജനിയ്ക്കാണ് കഥയിൽ സർപ്രൈസ് വരാനിരിക്കുന്നത്. ഗജനി അലീന ടീച്ചറെ പൊക്കിക്കൊണ്ട് പോകാൻ വല്ലോം ശ്രമിച്ചാൽ അമ്പാടി ഓടിച്ചിട്ട് പിടിച്ചോളും…

ഇനി ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾക്ക് നിരാശപ്പെടാതിരിക്കാൻ മൂസ സീൻ ഉണ്ട് . പക്ഷെ അലീനയെയും അമ്പാടിയെയും ഇന്ന് മിസ് ചെയ്യും. എങ്കിലും സച്ചിയുടെ വാക്കുകൾ ഇന്നെല്ലാവരും കേൾക്കണം. സച്ചി എന്ന കഥാപാത്രത്തെ കുറിച്ച് ഞാൻ പറയുന്നതിലും കൂടുതൽ നിങ്ങൾക്കറിയാമല്ലോ? അപ്പോൾ സച്ചി സമുദ്രയെ കുറിച്ച് അതായത് സച്ചിയുടെ മകളെ കുറിച്ച് പറയുന്ന ചില കാര്യങ്ങൾ ഉണ്ട്.. അതുകേൾക്കുമ്പോൾ ശരിക്കും അമ്പരപ്പ് തോന്നും. അതിനെ കുറിച്ച് വഴിയേ പറയാം..

ഏതായാലും അമ്പാടി പെട്ടിയും പാക്ക് ചെയ്തിരിക്കുന്നുണ്ട്. എപ്പോ ഇറങ്ങും എന്നത് ഇനിയും തീരുമാനമായിട്ടില്ല .

about ammayariyathe

Safana Safu :