മരണശേഷം ജഡത്തില്‍ അടിവസ്ത്രമിട്ട് പണം നേടി; എന്നെയും സിൽക്കിനെയും ഒരു മുറിയിൽ പൂട്ടിയിട്ടാൽ സംഭവിക്കുന്നത് ഇതാണ്!

വീണ്ടുമൊരു ഡിസംബര്‍ വരുമ്പോള്‍ സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിറയുകയാണ്. 1960 ഡിസംബര്‍ രണ്ടിനാണ് തൊണ്ണൂറുകളില്‍ മാദക സുന്ദരിയായി തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രകമ്പനം കൊള്ളിച്ച സിൽക്ക് സ്മിതയുടെ ജനനം. വണ്ടിച്ചക്രം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സ്മിതയുടെ ആദ്യ കഥാപാത്രത്തിന്റെ പേര് സില്‍ക് എന്നായിരുന്നു. പില്‍ക്കാലത്ത് ഈ പേര് കൂടി ചേര്‍ത്താണ് സില്‍ക് സ്മിത എന്ന അറിയപ്പെട്ടത്

സില്‍ക് സ്മിതയുടെ അറുപതാം ജന്മദിനത്തിൽ താരത്തെ അടുത്തറിയുന്നവരും സുഹൃത്തുക്കളുമൊക്കെ ആ ഓര്‍മ്മകളുമായി എത്തുകയാണ് . സില്‍ക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന നടി അനുരാധയും നടനും തിരക്കഥാകൃത്തുമായ വിനു ചക്രവര്‍ത്തിyum പറഞ്ഞ കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . കൈനിറയെ സിനിമകളുമായി വന്നവരെല്ലാം സില്‍ക്കിനെ ചൂഷണം ചെയ്യുകയായിരുന്നു. മുപ്പത്തിയഞ്ചാം വയസില്‍ ജീവിതം അവസാനിപ്പിച്ച് സില്‍ക്ക് യാത്രയായപ്പോള്‍ അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കിഎന്നും വിനു പറയുന്നു

വിജയലക്ഷ്മി എന്ന ആന്ധ്രക്കാരി പെണ്‍കുട്ടിയെ സില്‍ക്ക് സ്മിതയായി സിനിമയിലെത്തിച്ചത് വിനു ചക്രവര്‍ത്തിയായിരുന്നു. വിനു തിരക്കഥ ഒരുക്കിയ വണ്ടിചക്രം എന്ന ചിത്രത്തിലാണ് സില്‍ക്ക് എന്ന കഥാപാത്രത്തെ സ്മിത അഭിനയിച്ചത്. സില്‍ക്കിനെ കണ്ടുമുട്ടിയ കഥ വിനു തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. സില്‍ക്ക് എന്നല്ല അവളുടെ പേര് , സിലുക്ക് എന്നാണ്. പിന്നീട് കമല്‍ ഹാസനും രജനികാന്തിനുമൊപ്പം സിനിമകള്‍ ചെയ്തു.

വിനുവിന്റെ വാക്കുകളിലേക്ക്..

തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം ഞാനും സിലുക്കും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിന് ശേഷവും അവറെ ആരും വെറുതേ വിട്ടില്ല. അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി. ഈ സിനിമകള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സിലുക്ക് മരിച്ചപ്പോഴും എല്ലാവര്‍ക്കും അറിയേണ്ടത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. അവള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഞാനറിയുന്നത് സിംഗപൂരില്‍ വച്ചാണ്. അവിടെ വച്ച് ഒരാള്‍ എന്നോട് ചോദിച്ചു, എന്നെയും സിലുക്കിനെയും ഒരു മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടാല്‍ എന്താണ് സംഭവിക്കുന്നതെന്ന്. ഞാന്‍ അയാളോട് പറഞ്ഞു, നിങ്ങളുടെ കണ്ണില്‍ ഞാന്‍ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാല്‍ എനിക്ക് അവള്‍ മകളെ പോലെയാണ്. മാതാപിതാക്കളുടെ സ്‌നേഹവും സുരക്ഷിതത്വവുമില്ലാതെ വളര്‍ന്നത് കൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്. അവള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. ആ നിരാശയില്‍ അവള്‍ ജീവനൊടുക്കി. ഇനിയൊരു ജന്മുണ്ടെങ്കില്‍ എനിക്ക് അവളുടെ അച്ഛനായാല്‍ മതി.

ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സ്‌മിതയുടെ മൃതദേഹം കാണപ്പെട്ടത്. എഴുപതുകളുടെ അവസാനത്തില്‍ സിനിമയിലെത്തിയ സ്‌മിത മൂന്നാംപിറ, തീരം തേടുന്ന തിര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. ഇടയ്ക്ക് നിര്‍മ്മാതാവിന്റെ റോളിലേക്കു മാറിയെങ്കിലും പരാജയപ്പെട്ടു. ബോളിവുഡ് ചിത്രം ഡേര്‍ട്ടിപിക്ച്ചര്‍ സില്‍ക്ക് സ്‌മിതയുടെ ജീവിതത്തെ ആസ്‌പദമാക്കിയെടുത്തതാണ്.

Noora T Noora T :