വിവാദങ്ങൾ കത്തുന്നു അറസ്റ്റ് പേടിച്ച് ദിലീപ് മുങ്ങിയോ? ഫോൺ സ്വിച്ച് ഓഫ്! കൂട്ടുകാരുടെ വെളിപ്പെടുത്തൽ ഇങ്ങനെ

കുറച്ച് ദിവസങ്ങളായി കൊച്ചിയിൽ നടിയെ ആക്രമിച്ച കേസും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. കേസിൽ ഓരോ വെളിപ്പെടുത്തൽ പുറത്ത് വരുമ്പോഴും ദിലീപ് ഇപ്പോൾ എവിടെയെനിന്നുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ദിലീപ് നൽകിയ മുൻ‌കൂർ ജ്യാമ ഹർജി വാദം കേൾക്കാൻ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. വധ ശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയ കേസിൽ വെള്ളി വരെ ദിലീപിനെ അറസ്സ് ചെയ്യില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. വെള്ളിയാഴ്‌ച്ച വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി പറഞ്ഞ ഉത്തരവിന്റെ ബലത്തിലാണ് താരം.

അറസ്റ്റു ഭയന്ന് ദിലീപ് ഒളിവിലാണെന്ന വിധത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇതൊക്കെ വെറും പ്രചരണം മാത്രമാണെന്നും താരം ആലുവയിലെ വസതിയിൽ തന്നെയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സ്ഥിരീകരിക്കുന്നത്. മറിച്ചുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നുമാണ് റിപ്പോർട്ടുകൾ. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ് നടൻ. അതുകൊണ്ടാണ് അദ്ദേഹം ദുബായിൽ പോയെന്ന പ്രചരണം ശക്തിപ്പെടുന്നിരിക്കുന്നത്.

അതേസമയം നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന്റെ തെളിവായി 20 ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ.

4 മണിക്കൂറോളം മൊഴിയെടുത്തു. കുറ്റകൃത്യത്തിന്റെ വിവരങ്ങൾ ദിലീപിന്റെ സഹോദരൻ അനൂപിനും കാവ്യ മാധവനും കൂടി അറിയാമെന്നാണു മൊഴി. ‘ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും. ഓരോ ഡിജിറ്റൽ തെളിവും സംഭവിച്ച തീയതിയും സമയവും അടക്കം ക്രോഡീകരിച്ചാണു കൈമാറിയത്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ്. കുറ്റകൃത്യത്തെ കുറിച്ചു നേരിട്ട് അറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ മാനസിക സമ്മർദം ഇല്ലാതായി’ അദ്ദേഹം പറഞ്ഞു.

അതേസമയം, കുറ്റകൃത്യത്തിനു ശേഷം ഒന്നാം പ്രതി പൾസർ സുനിയും സുഹൃത്തും കാവ്യയുടെ വസ്ത്രവ്യാപാര ശാലയിൽ എത്തിയെന്നു മൊഴി നൽകിയ ജീവനക്കാരൻ കോടതിയിൽ മൊഴിമാറ്റിയ ദിവസം പ്രതികൾ പാർട്ടി നടത്തിയെന്ന വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഈ ദിവസം ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ല.

Noora T Noora T :