ആരോടും പ്രണയം വരുന്നില്ല; വിവാഹം കഴിക്കാത്തതിന്റെ കാരണം ഇത് ;മനസ്സ് തുറന്ന് സുബി സുരേഷ്!

മിനിസ്ക്രീനിൽ സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെയും അവതാരകയായും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുബി സുരേഷ്. സൂര്യ ടിവിയില്‍ കുട്ടിപ്പട്ടാളത്തിലൂടെയാണ് സുബി ഏറെ ശ്രദ്ധ നേടിയത് . ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായ സുബി രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിൽ സജീവമായത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്.

നടിയും അവതാരകയും മിമിക്രി കലാകാരിയുമൊക്കെയായ സുബി സുരേഷിനെ കുറിച്ചുള്ള വിശേഷങ്ങളാണ് കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി സുബി എത്തിയിരുന്നു. ഗായകന്റെ പല ചോദ്യങ്ങള്‍ക്കും രസകരമായിട്ടുള്ള മറുപടികളാണ് സുബി നല്‍കിയിരുന്നത്.

സുബിയ്‌ക്കൊപ്പം സഹോദരന്‍ എബിയും പരിപാടിയില്‍ വന്നിരുന്നു. സഹോദരിയുടെ വിവാഹത്തെ കുറിച്ച് എബിയുടെയും വീട്ടുകാരുടെയും തീരുമാനം എന്താണെന്നാണ് അവതാരകന്‍ ചോദിച്ചത്. . ‘കല്യാണം കഴിക്കാന്‍ വേണ്ടി എല്ലാം റെഡിയാണ്. പുള്ളിക്കാരിയുടെ സമ്മതം മാത്രം മതി. ബാക്കിയെല്ലാം റെഡിയാണ്. നാളെ കല്യാണം നടത്തണം എന്ന് പറഞ്ഞാല്‍ പോലും നടത്താന്‍ സാധിക്കും. അച്ഛനും അമ്മയും ഞാനുമടക്കം എല്ലാവരും തയ്യാറാണെന്നും സഹോദരന്‍ എബി പറയുന്നു. പിന്നെ എന്താണ് കാരണമെന്നാണ് എംജി ശ്രീകുമാര്‍ സുബിയോട് ചോദിച്ചത്.

എനിക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ എനിക്ക് ആരോടും പ്രണയം വരുന്നില്ല. കോമഡി ചെയ്ത് ചെയ്ത് പ്രണയത്തിന്റെ ക്ലച്ച് അടിച്ച് പോയെന്നാണ് തോന്നുന്നതെന്ന് സുബിയും സൂചിപ്പിച്ചു. എന്നാല്‍ കോമഡി പറഞ്ഞ് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കണ്ട. കാരണം പറഞ്ഞിട്ട് പോയാല്‍ മതിയെന്നായി അവതാരകന്‍. സുബിയ്ക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെങ്കില്‍ അങ്ങനെയാവാം, അല്ലെങ്കില്‍ അറേഞ്ച്ഡ് മ്യാരേജ് ആവാം. എന്തായാലും പുള്ളിക്കാരിയുടെ ഇഷ്ടമാണെന്ന് വീണ്ടും സഹോദരന്‍ പറയുമ്പോള്‍ തനിക്ക് ഫുള്‍ സ്വാതന്ത്ര്യവും ഇവര്‍ തന്നിട്ടുണ്ടെന്ന് നടി വ്യക്തമാക്കി.

പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. അത് നടത്തുകയല്ലേ, വേണ്ടത്. അല്ലാതെ നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ. നട്ടെല്ലോട് കൂടി നില്‍ക്കുന്ന ഒരാളെ വേണം. ഭാര്യയുടെ ചിലവില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കരുത്, സ്വന്തം അധ്വാനിച്ച് ഭാര്യയെ നോക്കണം, ഞാന്‍ അഞ്ചിന്റെ പൈസ കൊടുക്കില്ല. പിന്നെയുള്ളത് നമ്മളെ മര്യാദയ്ക്ക് സ്‌നേഹിക്കണം എന്നുള്ളതാണ്. പരസ്ത്രീ ബന്ധമൊന്നും പാടില്ലല്ലേ എന്ന എംജിയുടെ ചോദ്യത്തിന് എങ്കില്‍ ഞാന്‍ തല്ലി കൊല്ലുമല്ലോ എന്നായിരുന്നു സുബി തമാശരൂപേണ പറഞ്ഞത്. മദ്യപാനവും മറ്റുമൊക്കെ ആവശ്യത്തിന് ആവാം. അധികമാവരുത്.

ഞാന്‍ സ്‌നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരെ സ്‌നേഹിക്കുന്ന ആള്‍ ആയിരിക്കണം. നമ്മളെ അങ്ങ് പറിച്ചോണ്ട് പോകുന്ന പോലെ ആവരുത്. ഡോക്ടറോ എന്‍ജീനിയറോ കലാകാരന്മാരോ വേണമെന്നുമില്ല. ഒരു വീട്ടില്‍ രണ്ട് കലാകാരന്മാര്‍ ഉണ്ടെങ്കില്‍ ഡേറ്റ് ഒക്കെ ക്ലാഷ് ആയേക്കും. അത് ഒട്ടും വേണ്ട. യുഎസില്‍ നിന്നും ഒരു ആലോചന ഒക്കെ വന്നിരുന്നു. പക്ഷേ എനിക്കവിടെ പോയി നില്‍ക്കാനൊന്നും വയ്യ. എനിക്കെന്റെ അമ്മയെ വിട്ട് പോകാന്‍ പറ്റില്ല. ഇനി വിവാഹം ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ അറിയാം. ഞാന്‍ അറിയുന്നതിന് മുന്‍പ് ഓണ്‍ലൈന്‍കാര്‍ അറിയും. മൂന്നാലഞ്ച് പ്രാവിശ്യം എന്നെ കല്യാണം കഴിപ്പിച്ചു എന്നും സുബി പറയുന്നു .

about subi suresh

AJILI ANNAJOHN :