‘വനിതകളുടെ സുഹൃത്തും വഴികാട്ടിയും’ വെള്ളപൂശലിൽ ചർച്ച കൊഴുത്തു.. കവർപേജിന് പിന്നാലെ രോഷം ആളിക്കത്തി! ആദ്യ പ്രതികരണം എത്തി

ദിലീപും കുടുംബവും ഒന്നിച്ചുള്ള വനിത മാഗസിന്റെ കവര്‍ പേജ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറിയത്തിന് പിന്നാലെ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ മറുപടി പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് കാവ്യ ഗേൾസ് ഫാൻസ്‌. ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കിട്ടത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

5 വർഷങ്ങൾക്ക് ശേഷം ദിലീപിന്റേതും കാവ്യയുടേതുമായി വന്ന, വിവാഹശേഷം, അതും സകുടുംബം, ഇവർ ആദ്യമായി ഒന്നിച്ചു ഇന്റർവ്യൂ കൊടുത്തെന്ന പ്രത്യേകതയും ഈ ലക്കം വനിത മാസികയ്ക്കുണ്ട്. മാസികയുടെ കവർപേജും ഇവരുടെ അഭിമുഖവും വന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പലരും ആളിക്കത്തുവാണ് (എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ🤐) ഈ താര കുടുംബത്തെയും മാസികയുടെ ഉടമസ്ഥരെയും എത്ര അധിക്ഷേപിച്ചിട്ടും മതിയാകാതെ വെമ്പൽ കൊള്ളുന്ന പലരെയും കാണുന്നുണ്ട്.

ഇത്രയും രോക്ഷം കൊള്ളാൻ മാത്രം ഇതിലെന്താണുള്ളതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല 🤔 സ്ത്രീ കേന്ദ്രീകൃത മാസികയിൽ സ്ത്രീപീഡന കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ആളിനെയും കുടുംബത്തിനെയും പങ്കെടുപ്പിച്ചത് വലിയൊരു തെറ്റായിപ്പോയി എന്നൊക്കെ പുലമ്പുന്നവരോട് പറയാനുള്ളത് ഒരിക്കലുമിത് ദിലീപോ കുടുംബമോ അങ്ങോട്ട്‌ ആവശ്യപ്പെട്ടു എടുത്ത അഭിമുഖമാകാൻ സാധ്യതയില്ല.

കാരണം സിനിമ പ്രൊമോഷനു വേണ്ടിയല്ലാതെ ഈ സാഹചര്യത്തിൽ ദിലീപും കുടുംബവും അഭിമുഖങ്ങളിൽ നിന്നും ഏറെക്കുറെ വിട്ടു നില്കുവാണ്. ഒരു വർഷം ഒന്നിലധികം തവണ ഒരേ താരങ്ങളുടെ വ്യക്തിപരമായും കുടുംബപരമായുമുള്ള വിശേഷങ്ങൾ തന്നെ അവതരിപ്പിച്ചു വായനക്കാരെ മടുപ്പിച്ചു വെറുപ്പിക്കാൻ തുടങ്ങിയപ്പോൾ തികച്ചും exclusive ആയ ഒരു ഇന്റർവ്യൂനെ കുറിച്ചു അവർ ചിന്തിക്കുകയും അങ്ങനെ ഇവരെ നിർബന്ധിച്ചതുമാകാനെ തരമൊള്ളൂ. ഇവരുടേതായി അവസാനമായി ഇറങ്ങിയ വനിത ഇന്റർവ്യൂ വിമർശനങ്ങൾ കുറെ ഏറ്റുവാങ്ങി വിവാദത്തിൽ പെട്ടെങ്കിലും ആ സമയത്തു ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ലക്കങ്ങളിൽ ഒന്നായിമാറുകയും ചെയ്തിരുന്നു.

ഇത്തവണയും സാധ്യത അതിനാണ്. ഇവരുടെ കുടുംബവിശേഷങ്ങൾ അറിയാൻ താല്പര്യമുള്ളവരും ധാരാളമുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടംപോലെ ഈ അഭിമുഖം വായിക്കാം വായിക്കാതിരിക്കാം, വനിത മേടിക്കാം മേടിക്കാതിരിക്കാം. കീറി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാം. പൊതുവെ എല്ലാം വായിച്ചും കണ്ടും കേട്ടുമൊക്കെ കഴിഞ്ഞു കുറ്റം പറയുന്ന സ്വഭാവസവിശേഷതയുള്ളവരാണ് മലയാളികളിൽ അധികവും. ദിലീപിന്റെയും കുടുംബത്തിന്റെയും സിനിമ കാണില്ല, ഇന്റർവ്യൂ വായിക്കില്ല, vedios നോക്കില്ല എന്നൊക്കെ പലരും പറയുമ്പോഴും ഇവരുടെ ഏതെങ്കിലും ഒരു പുതിയ post ഇറങ്ങിയാൽ നിമിഷനേരംകൊണ്ടാണ് അവ വൈറൽ ആകുന്നത്.

ഇവർക്കെതിരെ കമന്റ്‌ ഇട്ടു നിങ്ങൾ വലിയ ആദർശവാദിയാണെന്നുള്ള പ്രഹസനം കാണിക്കുന്നത് കൊണ്ടും അതിനു നിങ്ങൾക്കു കിട്ടുന്ന like കൊണ്ടും സപ്പോർട്ടിങ് replies കൊണ്ടും നിങ്ങൾക്കു എന്തെങ്കിലും മനഃസുഖം കിട്ടുന്നുണ്ടേൽ അത് തുടർന്നോളൂ. അവർക്കു അനുകൂലമായി സംസാരിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ ഒറ്റയ്ക്കും കൂട്ടമായും ആക്രമിക്കാൻ നോക്കുന്നതും ഒരുതരം മാനസിക വിഭ്രാന്തിയാണ്. ഇവർക്കെതിരെ പോസ്റ്റുകളും കമന്റുകളും ഇടാൻ മാത്രം സോഷ്യൽമീഡിയ അക്കൗണ്ടുകൾ എടുത്ത ആളുകൾ വരെയുണ്ട്. ഇത്തരം ഞരമ്പ് രോഗികൾ ഇതൊരു തൊഴിലായി സ്വീകരിച്ചതാണോ അതോ അതിൽനിന്നും എന്തെങ്കിലും വരുമാനം കിട്ടുന്നുള്ളതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്നറിയില്ല. അങ്ങനെയല്ലെങ്കിൽ നേരത്തെ പറഞ്ഞതുപോലെയുള്ള മാനസിക രോഗത്തിന്റെ അടിമകളായിരിക്കും ഇക്കൂട്ടർ.
ഒന്നോർക്കുക, ദിലീപിനും കുടുംബത്തിനും കോടതിയോ സമൂഹമോ ഐത്തം കല്പിച്ചിട്ടില്ല. ഇപ്പോഴും അവർക്ക്‌ താരമൂല്യം ഉള്ളതുകൊണ്ട് തന്നെയാണ് ഇത്തരം അഭിമുഖങ്ങളും പരിപാടികളും സിനിമകളുമൊക്കെ ഇവരെത്തേടിയെത്തുന്നത്. വെറുക്കുന്നവർക്കു വെറുക്കാം; സ്നേഹിക്കുന്നവർക്ക് സ്നേഹിക്കാം. അങ്ങനെ സ്നേഹിക്കുകയും support ചെയ്യുന്നവരെയും കൂടെ കടന്നാക്രമിക്കുന്ന സദാചാര സഹോദരീ സഹോദരന്മാരേ,, മറ്റുള്ളവരെ അനാവശ്യമായി വിമർശിച്ചും ആക്രമിച്ചും നിങ്ങൾ വലിയ സംഭവവും ആദർശവാദിയും സൽഗുണ സമ്പന്നനുമൊക്കെയാണെന്ന ഭാവത്തിൽ ഇവരെ അതിക്രൂരമായി അധിക്ഷേപിച്ചുള്ള കമന്റുകൾ ഇട്ടു ആത്മസംതൃപ്തി നേടുന്നെങ്കിൽ നേടിക്കോളൂ. അതുകൊണ്ട് നിങ്ങളുടെ മാനസികരോഗം ശമിക്കുന്നെങ്കിൽ ആയിക്കോട്ടെ.

അതല്ലാതെ വിധിപോലും വന്നിട്ടില്ലാത്ത ഒരു കേസിന്റെ പേരും പറഞ്ഞു ഇവരെ അപമാനിക്കുന്നവരോട് ഈ കേസിന്റെ ഭാഗമായി ബഹുമാനപ്പെട്ട ജഡ്ജി പറഞ്ഞൊരു വാചകമേ പറയാനൊള്ളൂ “അനാവശ്യമായി (prosecution) ഇരയുടെ മാലാഖ ചമയേണ്ട.” അവരുടെ ഭാഗത്തുനിന്നു എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ബഹുമാനപ്പെട്ട കോടതി അവർക്കു നൽകും. അതുവരെ സോഷ്യൽ മീഡിയ അക്കൗണ്ടിനെ കോടതിയാക്കിയും തെളിവുകൾക്കപ്പുറം സ്വന്തം ഇഷ്ടനിഷ്ടമനുസരിച്ചു ദിലീപിനെയും കുടുംബത്തിനെയും തൂക്കിക്കൊല്ലാൻ വിധിച്ചുകൊണ്ടിരിക്കുന്ന സ്വയം പ്രഖ്യാപിത ജഡ്ജിമാരും ഒരല്പം മര്യാദ കാണിച്ചു കാത്തിരിക്കുക. അതുപോലെ ആക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന നടിയോടുള്ള സ്നേഹമെന്ന മുഖം മൂടിയിൽ ഈ കുടുംബത്തിനോടുള്ള അസൂയയും വിദ്വേഷവും വൈരാഗ്യവും തീർക്കുന്നവരും ഇതിന്റെപേരിൽ പുണ്യാളന്മാരായി തീരുമെന്നും കരുതേണ്ട. മറ്റുള്ളവരെ അനാവശ്യമായി ശപിക്കുകയും അവരുടെ ജീവിതത്തിൽ അസ്വസ്ഥരായി പ്രതികരിക്കുകയും ചെയ്യുമ്പോൾ ഇതിനെല്ലാമുള്ള തിരിച്ചടികൾ ചിലപ്പോൾ അനുഭവിക്കേണ്ടി വരിക നിങ്ങളും നിങ്ങളുടെ പ്രിയപെട്ടവരുമാകും. നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ ചെയ്തതോ ചെയ്യാത്തതോ ആയ കുറ്റം വാർത്തയായാലും ഇതേപോലെതന്നെ എല്ലാരും അതും ആഘോഷിക്കും. ഇപ്പോൾ ഇവരെ അപമാനിച്ചു ആത്മസംതൃപ്തി നേടുന്നവർ സ്വന്തം ജീവിതത്തിൽ ഇത്തരമൊരു അവസ്ഥ വരുമ്പോഴും അതിനു എടുത്തുചാടി പ്രതികൂല വിധി പ്രസ്താവനയുമായി കാത്തുനിൽക്കുന്ന സോഷ്യൽമീഡിയ ജഡ്ജിമാരെ നേരിടാനുള്ള കരുത്തുംകൂടെ ഇപ്പോഴേ കാത്തുസൂക്ഷിച്ചാൽ വളരെ നല്ലത്.

മാസികയുടെ ഏറ്റവും പുതിയ ലക്കത്തിലെ കവര്‍ പേജാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ കുടുംബസമേതമുള്ള ഫോട്ടോ കവര്‍പേജായി നല്‍കിയതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.

ഈ അവസരത്തില്‍ തന്നെ വനിത ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ട്വിറ്ററിലും ഫേസ്ബുക്കിലും അടക്കം വനിതയ്‌ക്കെതിരെ പോസ്റ്റുകളുമായി പ്രമുഖരാണ് രംഗത്തെത്തുന്നത്. ദിലീപിന്റെ കവര്‍ചിത്രം വനിത പോലൊരു മാസികയ്ക്ക് നല്‍കിയത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നാണ് മിക്ക പോസ്റ്റുകളുടെയും ഉള്ളടക്കം. കൂടാതെ ട്രോളുകളും വനിതയ്‌ക്കെതിരെ പ്രത്യക്ഷപ്പെടുന്നുണ്ട്.

Noora T Noora T :