ഈ അവസരത്തിൽ ആദി സാർ ഉറപ്പായും വേണ്ടതായിരുന്നു; ജഗനുമായിട്ടുള്ള പഴയ കണക്കുകൾ പലതും ആദി സാറിന് തീർക്കാൻ കാണില്ലേ; അവസാനിക്കാത്ത സെമിനാർ ഉപേക്ഷിക്കൂ; കൂടെവിടെ പുത്തൻ കഥയിലേക്ക്!

മലയാളി കുടുംബപ്രേക്ഷകരുടെ ഹൃദയം തൊട്ട കൂടെവിടെ പരമ്പര ഇന്ന് ഒരിത്തിരി സ്പെഷ്യൽ ആണ്. കൂടെവിടെയിലെ കഥയുടെ ഔട്ട് ലൈൻ മാത്രമായിരുന്നു ഇത് വരെ നടന്നതെങ്കിൽ ഇന്ന് കഥയിലേക്ക് കൂടി കടന്നിട്ടുണ്ട്. അതായത്, സൂര്യ ഋഷി ബന്ധം സൂര്യയുടെ വീട്ടുകാരും അറിഞ്ഞിരിക്കുകയാണ്. ഋഷി സൂര്യ വിവാഹത്തിന് ഒരു തടസവും ദേവമ്മയും കൈമളും പറയില്ല. കാരണം അവരുടെ മകളെ അവർക്ക് നോക്കാൻ സാധിക്കുന്നതിലും നല്ലപോലെ നോക്കാൻ അതിഥി ടീച്ചർക്കും മകനും സാധിക്കുമെന്ന് ദേവമ്മയ്ക്ക് അറിയാലോ…

പക്ഷെ ദേവമ്മയും കൈമളും പറയുന്ന കാര്യങ്ങളിൽ പലർക്കും വിയോജിപ്പുണ്ട്. ഋഷി രണ്ടാമത് സൂര്യയെ തേടി വന്നപ്പോൾ കൈമളും ദേവമ്മയും പറഞ്ഞത്, അവരുടെ സ്ഥാനത്ത് ആരായാലും പറയുന്ന കാര്യങ്ങൾ തന്നെയാണ്. ആ സംസാരം നമുക്ക് കേൾക്കുമ്പോൾ ഇഷ്ടപ്പെടില്ല എന്നത് സത്യമാണ്. പക്ഷെ മകൾ സുരക്ഷിതയാകണം എന്നുള്ള കരുതൽ, അതാണ് ആ കരുതൽ.

ഇനി റാണിയും ജഗനും തമ്മിലുള്ള ഈ ഒത്തുകളി നല്ലതിനാണോ ? അതിഥി ടീച്ചറെയും ആദി സാറിനെയും തമ്മിൽ അകറ്റിയതും ഇവർ രണ്ടുപേരും ഒന്നിച്ചിട്ടാണ്. അപ്പോൾ ആ ചരിത്രം ആവർത്തിക്കും എന്നുള്ള തോന്നലിലാണ് വീണ്ടും ഇവർ ഒന്നിക്കുന്നത്. പക്ഷെ അത് ആദി സാറായിരുന്നു ഇത് ഋഷി ആണ്. അവിടെ അതിഥി ടീച്ചർ ആയിരുന്നു , ഇവിടെ സൂര്യ കൈമളാണ്.

ഇപ്പോഴുള്ള കഥയുടെ പോക്ക് , സൂര്യയുടെ വീട്ടിൽ ജഗൻ പോയി പ്രശ്നമുണ്ടാക്കി.. ഇത് റാണിയമ്മ നൈസായിട്ട് ജഗന്റെ മാത്രം തലയിൽ കെട്ടിവച്ചു. ഋഷിയെ അതറിയിക്കുകയും ചെയ്തു. ഇന്നിപ്പോൾ അതിഥി ടീച്ചർ സൂര്യയുടെ അടുത്തേക്ക് വരുന്നുണ്ട്. അവിടെയും ടീച്ചറും അറിയും എന്താണ് സംഭവിച്ചത് എന്ന്. അപ്പോൾ ഇതിലെല്ലാം റാണിയമ്മയുടെ പേരില്ല എന്ന് ഋഷി വിശ്വസിക്കാനാണ് സാധ്യത. എന്നാൽ അതിഥി അതങ്ങനെ വിശ്വസിക്കാൻ ചാൻസ് ഇല്ല.

പിന്നെ ഇന്നത്തെ പ്രോമോയും ഹാർട്ട് ടച്ചിങ് ആണ്. ടീച്ചർ സൂര്യ കോംബോ അടിപൊളിയായി കാണിച്ചിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡിൽ ദേവമ്മയും കൈമളും ടീച്ചറോട് പറയുന്ന കാര്യങ്ങളും അതുപോലെ സൂര്യയോട് പറയുന്ന കാര്യങ്ങളും നിങ്ങൾ ശ്രദ്ധിക്കണം. അവർ അത് പറയുന്നതിൽ തെറ്റുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് ചിന്തിക്കാം.

പിന്നെ കൈമൾ അവസാനം ഒരു തീരുമാനം പറയുന്നുണ്ട്. സൂര്യയുടെ കഴുത്തിൽ ഋഷി താലികെട്ടുന്നതിനോട് വിയോജിപ്പില്ല. പക്ഷെ അതിന് മാളിയേക്കലുകാരുടെ സമ്മതം കൂടി ആവശ്യം ആണെന്ന്. അത് വളരെ മികച്ച തീരുമാനമാണ്. അപ്പോൾ പെട്ടന്നൊന്നും സൂര്യയെയും ഋഷിയെയും വിവാഹം കഴിപ്പിക്കില്ല എന്നുള്ള കാര്യത്തിൽ തീരുമാനമായി…

എങ്കിലും അവിടെ ഒരു പ്രശ്നം ഉണ്ടല്ലോ കൈമൾ അച്ഛാ… അന്ന് ഈ മകളെ ബസുവണ്ണയ്ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാൻ എങ്ങനെ മനസുവന്നു. അന്നില്ലാത്ത പേടിയാണോ ഇപ്പോൾ?

ഇനി ഏതായാലും , ഋഷ്യ വിവാഹം നടക്കണമെങ്കിൽ ഋഷിയും സൂര്യയും തന്നെ തീരുമാനം എടുക്കണം. അവരങ്ങ് രജിസ്റ്റർ ചെയ്യണം. എന്നിട്ട് വിവാഹം നടന്നിട്ടില്ലാത്ത പോലെ നടക്കണം . ഏതായാലും ഉടനെ തന്നെ ഋഷി സൂര്യ വിവാഹത്തിലെ ടീച്ചറുടെ അഭിപ്രായം അറിയാം. പിന്നെ കഥയൊക്കെ ത്രില്ലിംഗ് ആയിട്ടാണ് മുന്നേറുന്നത്., പക്ഷെ ഒരു കുറവ് നന്നായി ഇപ്പോൾ എടുത്തറിയുന്നുണ്ട്. മറ്റാരുമല്ല ആദി സാറിന്റെ കുറവ്. ആദി സാർ ഇപ്പോൾ വന്നാൽ ജഗനോട് മുട്ടി നിൽക്കാൻ ഒരാളായേനെ. ആദി സാറിനെ തുടക്കം മുതൽ കാണിച്ചിരുന്നില്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. ഇതിപ്പോൾ ആദി സാർ അതിഥി ടീച്ചർ കോംബോ അടിപൊളിയായി കാണിച്ചു തന്നിട്ട്, ഇപ്പോൾ അവരുടെ കോംബോയും ഇല്ല അച്ഛൻ മകൻ കോംബോയും ഇല്ല എന്നുള്ള വിഷമമാണ് പ്രേക്ഷകർക്ക്.

about koodevide

Safana Safu :