സ്റ്റോക്ക് ഹോം സിൻഡ്രോം വളരെ മനോഹരമായി എഴുതിവച്ചിരിക്കുകയല്ലേ കെ ആർ മീരയുടെ ഈ വാക്കുകളിൽ ; ആരാച്ചാർ നോവലിലെ വാചകം സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുന്നു; ഒപ്പം ജോസഫ് അന്നംകുട്ടി ജോസും!

നെന്മാറയില്‍ 10 വര്‍ഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവം കുറച്ചുനാൾ വരെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. സജിത എന്ന പെൺകുട്ടിയുടെ വാർത്ത സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയപ്പോൾ അതിനെ പ്രണയം എന്ന് പറയാൻ സാധിക്കില്ല എന്നായിരുന്നു കൂടുതലും ഉയർന്നുവന്ന വാദങ്ങൾ. സംഭവം പ്രണയം എന്നുപറഞ്ഞ് ആഘോഷിക്കാൻ പാടില്ല, ഇതൊരു മാനസിക വൈകല്യമാണ്, സ്റ്റോക്ക് ഹോം സിൻഡ്രോം എന്ന സയന്റിഫിക് വാക്കുകൾ വരെ വാർത്തയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു.

വാർത്തകൾ പഴകുമ്പോൾ വീര്യം കുറയാറുണ്ട്, അതുപോലെതന്നെ ഒരുസമയത്ത് കത്തിനിന്ന വാർത്തയ്ക്കും ഇന്ന് പ്രാധാന്യം കുറഞ്ഞു. എന്നാൽ നെന്മാറയിലെ പ്രസ്തുത സംഭവത്തെ ഓർമ്മപ്പെടുത്തുംവിധം ഇന്ന് സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. സ്ത്രീ പക്ഷ എഴുത്തുകാരി എന്ന ടാഗിൽ അറിയപ്പെടുന്ന കെ ആർ മീരയുടെ വാചകമാണ് പുതിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

ആരാച്ചാർ എന്ന നോവലിൽ ഒരു കഥാപാത്രം പറയുന്ന ഡയലോഗ് ആണെന്നും അറിയുന്നു. ആ വാചകം ഇപ്രകാരമാണ്, ” പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും ഒരുപോലെയല്ല, തന്നെ ആഹ്ളാദിപ്പിക്കുന്നവളെ മാത്രമേ പുരുഷന് സ്നേഹിക്കാൻ കഴിയു. സ്ത്രീയ്ക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും”

വർഷങ്ങളായി പലരും വായിച്ചുകൊണ്ടിരിക്കുന്ന ഈ വാചകത്തിൽ ടോക്സിക് സൈഡ് ആണ് ഇപ്പോൾ സംസാരമായിരിക്കുന്നത്. എഴുത്തുകാരിയുടെ പേരിൽ സർക്കുലേറ്റ് ചെയ്യുന്ന ഈ ആശയത്തെ പലരും വിമർശിക്കുന്നതിനൊപ്പം എഴുത്തുകാരിയെ അല്ലാ വിമർശിക്കുന്നത് എന്നും പറയുന്നുണ്ട്.

ഈ സ്റ്റേറ്റ്മെന്റ് വിമർശിച്ചു കൊണ്ടുള്ള വൈറലായ ഒരു പോസ്റ്റ് വായിക്കാം,

“കെ ആർ മീരയുടെ പേരിൽ ഈ സ്റ്റേറ്റ്മെന്റ് പലയിടത്തും കറങ്ങി നടക്കുന്നത് കണ്ടിരുന്നു. ഇത് ശെരിയാണെങ്കിൽ സ്നേഹമെന്ന് വിളിക്കപ്പെടുന്ന ഇത്തരം കാല്പനിക കോൺടെന്റുകളൊക്കെ വ്യക്തിപരമായി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. വയലൻസിനെയൊക്കെ സ്നേഹമെന്ന് റൊമാന്റിസൈസ്, glorify ചെയ്യുന്നത് എന്തൊരു മണ്ടത്തരമാണ്..

സ്ത്രീ എല്ലാം സഹിച്ചു പുരുഷനെ അനുസരിച്ചു അവനെ സ്നേഹിച്ചു ജീവിക്കണമെന്ന പൊതുബോധം തന്നെയല്ലേ ഈ വിളിച്ചോതുന്നത്.. ഒരാളിൽ നിന്നും വയലൻസ് നേരിട്ടിട്ടും അയാളെ സ്നേഹിക്കുന്നത് ഒന്നുകിൽ ആ വ്യക്തിക്ക് സ്റ്റോക്ക് ഹോം സിൻഡ്രവോ അതല്ലെങ്കിൽ നിവർത്തിക്കേടുകൊണ്ടോ ആയിരിക്കും. ഫിനാൻഷ്യൽ ഇൻഡിപെൻഡന്റ് അല്ലാത്തത് കൊണ്ടോ മക്കളെയൊക്കെ ഓർത്തോ കൂടെ ജീവിച്ചു പോവുന്നതുമാവാം..

ഒരു സ്ത്രീ എന്ന നിലയിൽ സോഷ്യൽ വിസിബിലിറ്റി കിട്ടുന്ന ഇദ്ദേഹത്തെ പോലെയുള്ള എഴുത്തുകാരൊക്കെ ഇതിനെയൊക്കെ നോർമലൈസ് ചെയ്‌ത്‌ സംസാരിക്കുന്നത് സാമൂഹികപരമായി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ പിന്നോട് വലിപ്പിക്കുകയേ ചെയ്യുകയുള്ളൂ..

സ്നേഹം ഒരിക്കലും വയലൻസ് അല്ല, വയലൻസിനെയോക്ക ടോക്സിറ്റിയുടെ പരിധിയിൽ മാത്രമേ പെടുത്താൻ കഴിയുകയുള്ളു. കൗൺസിലിങ്ങും സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് എടുത്താൽ വയലൻസ് കാണിക്കുന്നു എന്ന് സ്വയം ബോധ്യമുള്ളവരെ മാറ്റിയെടുക്കാം.. സ്ത്രീകൾക്കെതിരിയെയുള്ള വയലൻസിനെയും പൊതുബോധ gender സ്റ്റീരിയോടൈപ്പുകളെയും കണ്ടിഷനുകളെയും പൊളിച്ചെഴുതാൻ ശ്രമിക്കുന്ന ഒരു സ്ത്രീയായിരിക്കേണ്ടിയിരിക്കുന്നു ഓരോ സ്ത്രീപക്ഷ എഴുത്തുകാരികളും..

കെ ആർ മീരയുടെ എഴുത്തുക്കളൊന്നും ഇതുവരെ വായിച്ചിട്ടില്ല. പക്ഷേ എനിക്ക് തോന്നുന്നു ഭൂരിപക്ഷ പൊതുബോധ സ്ത്രീ സങ്കൽപ്പങ്ങളെയൊക്കെ അതേപോലെ പകർത്തി സ്ത്രീ അമ്മയാണ് പെങ്ങളാണ് ദേവിയാണ് എല്ലാം സഹിക്കേണ്ടവളാണ് എന്നുള്ള കണ്ടിഷനുകളെയൊക്ക glorify ചെയ്തത് കൊണ്ടാവാം ഒരു പക്ഷേ ഇത്രയും followers ഉണ്ടായത്.”

ഈ ആശയത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇത്തരത്തിൽ വൈറലായ പല ഉദ്ധരണികളും ഇന്ന് പരിശോധിക്കപ്പെടുകയാണ്. അതിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ആയ ജോസഫ് അന്നം കുട്ടി ജോസ് കുറിച്ച വാചകവും ഉൾപ്പെടുന്നു .

“തിരിച്ചു കിട്ടില്ലന്നറിഞ്ഞിട്ടും നീണ്ടുനിൽക്കില്ല എന്നറിഞ്ഞിട്ടും പറ്റിക്കപ്പെടുമെന്നറിഞ്ഞിട്ടും പിന്നെയും സ്നേഹിക്കാൻ കഴിയുന്നതാണ് സ്നേഹം എന്ന വാക്കിനെ അത്ഭുതപ്പെടുത്തുന്നത്.” ഒരുപക്ഷെ തിരിച്ചുകിട്ടാത്ത സ്നേഹം അത്ഭുതമാകാം, എന്തായാലും സ്നേഹം അനാരോഗ്യപരമാകാതെയിരിക്കട്ടെ!!

about K R Meera

Safana Safu :