അന്ന് ഉദയയെ വെറുത്തിരുന്ന കുട്ടി; ഇന്ന് അതില്ലാതെ ജീവിക്കാൻ വയ്യ; ഹൃയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ!!

മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ . 1997 ൽ പുറത്തു വന്ന അനിയത്തിപ്രാവ് എന്ന സിനിമയിലുടെ ആണ് കുഞ്ചാക്കോ സിനിമയിലേക്ക് ചുവടു വെച്ചത്.. അനിയത്തിപ്രാവ് , നിറം എന്നീ സിനിമകൾ ഒക്കെ മലയാളി പ്രേക്ഷകർ ഒന്നിലധികം തവണ എങ്കിലും കാണാത്തവർ ആരും തന്നെ ഉണ്ടാവില്ല.. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്എ റൊമാന്റിക്ന്നാ ജോഡികളിൽ ഒന്നാണ്ൽ കുഞ്ചാക്കോയും ബേബി ശാലിനിയും.

24 വർഷത്തെ കരിയറിൽ അദ്ദേഹത്തിലെ നടന്റെ സാധ്യതകളുടെ ഒരംശം മാത്രമേ ഇതുവരെയുള്ള സിനിമകളുടെ സംവിധായകർ ഉപയോഗിച്ചിട്ടുള്ളു എന്ന് തോന്നുന്ന തരത്തിലാണ് ചാക്കോച്ചന്റെ ഓരോ സിനിമകളും പുറത്തിറങ്ങുമ്പോഴും സിനിമാ പ്രേമികൾക്ക് തോന്നുന്നത്. നായാട്ടിലെ പോലെ ഒരേ സമയം സൂക്ഷ്മവും തീവ്രവുമായി കുഞ്ചാക്കോ ബോബനിലെ നടനെ മലയാള സിനിമാ പ്രേമികൾ ഇനിയും കാണുമെന്ന തരത്തിലുള്ള അഭിനയമാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അച്ഛന്റെ വഴിയെയാണ് ചാക്കോച്ചൻ സിനിമയിലേക്ക് എത്തിയത്. അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ജന്മദിനത്തിൽ ഹൃയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ എത്തിയിരിക്കുകയാണ് .

ജന്മദിനാശംസകൾ അപ്പാ… ഈ വർഷം അച്ഛന് ആശംസകൾ നേരുന്നതിൽ കുറച്ച് പ്രത്യേകതകൾ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ആൺകുട്ടിയിൽ നിന്ന്… സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത ഒരു മനുഷ്യനിലേക്ക്… സിനിമയിൽ ഒരു വർഷം പോലും നിലനിൽക്കുമെന്ന് ചിന്തിക്കാത്ത ഒരു ആൺകുട്ടിയിൽ നിന്ന്… സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പുരുഷനിലേക്ക്… ഉദയ എന്ന പേര് വെറുത്ത ഒരു ആൺകുട്ടിയിൽ നിന്ന്… അതേ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്ന പുരുഷനിലേക്ക്.

അപ്പാ…. അഭിനയത്തോടും സിനിമയോടും ഉള്ള സ്നേഹവും അഭിനിവേശവും ഞാൻ പോലും അറിയാതെ അങ്ങ് എന്നിലേക്ക് പകർന്ന് തന്നു. ഞാൻ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളിൽ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാൻ ഇപ്പോഴും നിങ്ങളിൽ നിന്ന് പഠിക്കുന്നു. ഇരുണ്ട സമയങ്ങളിൽ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാൻ എനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുക. എല്ലാ സ്നേഹവും ഇവിടെ നിന്നും അവിടേക്ക്…’ എന്നാണ് കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിൽ കുറിച്ചത് .

അപ്പനോട് ഒട്ടിചേർന്ന് കിടക്കുന്ന പഴയകാല ചിത്രം കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമിച്ച ചിത്രത്തിലൂടെ തന്നെയാണ് കുഞ്ചാക്കോ ബോബൻ ആദ്യമായി വെള്ളിത്തിരിയിലെത്തിയത്. മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. 1949ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രമായിരുന്നു ഉദയ സ്റ്റുഡിയോയിൽ നിർമിച്ച ആദ്യ ചിത്രം. കെ.വി കോശിയുമായി ചേർന്ന് കെ ആൻഡ് കെ പ്രൊഡക്ഷൻ എന്ന ബാനറിലായിരുന്നു തുടക്കത്തിൽ സിനിമയെടുത്തിരുന്നത്. പിന്നീട് എടുത്ത ജീവിത നൗക സൂപ്പർ ഹിറ്റായി. ഉദയ ബാനറിൽ കുഞ്ചാക്കോ ആദ്യം നിർമിക്കുന്നത് അച്ഛൻ ആണ്.

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ റിലീസ് ഭീമന്റെ വഴിയായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ മികച്ച വിജയം നേടിയ സിനിമ ഇപ്പോൾ‌ ഒടിടി പ്ലാറ്റ്ഫോമിലും സ്ട്രീം ചെയ്യുന്നുണ്ട്. ഒറ്റാണ് കുഞ്ചാക്കോ ബോബന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളിൽ ആണ് ഒറ്റ് നിർമിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനവേളയിൽത്തന്നെ ഒറ്റ് ചർച്ചയായിരുന്നു. ഭരതൻറെ സംവിധാനത്തിൽ 1996ൽ പ്രദർശനത്തിനെത്തിയ ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി ഇതിന് മുമ്പ് അഭിനയിച്ചത്.

about kunjakko boban

Safana Safu :