പേർളി മാണിയെ മലയാളികൾ ഏറ്റെടുത്തത് ഒരു നായികയോ അവതരികയോ ആയതിനാലാകില്ല, പ്രേക്ഷകർക്കൊപ്പം നിൽക്കുന്ന സാധാരണക്കാരി ആയതിനാലാകും.. പേർളിയും കുടുംബവും പ്രേക്ഷകർക്ക് വീട്ടിലെ അംഗങ്ങൾ പോലെയാണ്. മകൾ നിലയുടെ ജനനത്തോടെ പേർളിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒന്നും കൂടി ചർച്ചയായി.
അവതാരിക, സംവിധാനം, ഗായിക, നടി എന്നീ പദവികളിൽ നിന്നെല്ലാം അവധിയെടുത്തിരിക്കുകയാണ് ഇപ്പോൾ പേർളി മാണി. ഇപ്പോൾ മകൾക്ക് വേണ്ടിയാണ് പേർളി സമയം മാറ്റിവെച്ചിരിക്കുന്നത്. ബിഗ് ബോസിൽ വെച്ചാണ് പേർളി തന്റെ ജീവിത പങ്കാളിയായി ശ്രീനിഷ് അരവിന്ദിനെ കണ്ടെത്തുന്നത്. ബിഗ് ബോസ് ആദ്യ സീസണിലെ റണ്ണറപ്പായിരുന്നു പേർളി.
പേർളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയപ്പോൾ ആ സീസണിൽ വിജയികളാകാൻ ഇരുവരും നടത്തുന്ന നാടകമാണ് എന്നാണ് സഹമത്സരാർഥികളിൽ ചിലരെല്ലാം പറഞ്ഞത്. എന്നാൽ തങ്ങളുടെ പ്രണയം ഗെയിം ജയിക്കാൻ വേണ്ടി അഭിനയിച്ചതല്ലെന്ന് പിന്നീട് പേർളിയും വിവാഹത്തിലൂടെ തെളിയിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ ആഡംബരമായിട്ടാണ് ഹിന്ദു, ക്രിസ്ത്യൻ രീതികളിൽ വിവാഹം നടന്നത്. 2019ൽ ആണ് പേർളി-ശ്രീനിഷ് വിവാഹം നടന്നത്.
ഇരുവരുടേയും വിവാഹ ജീവിതം മകൾ നിലയ്ക്കൊപ്പം മൂന്നാം വർഷത്തിൽ എത്തി നിൽക്കുകയാണ്. സീരിയലുകളിൽ കൂടി ശ്രദ്ധേയനായ ശ്രീനിഷ് മകൾ നില പിറന്ന ശേഷം അഭിനയ ജീവിതം അവസാനിപ്പിച്ച് പേർളിക്കും മകൾക്കും ഒപ്പം യുട്യൂബ് ചാനലും യാത്രകളുമായിട്ടാണ് ജീവിതം ആഘോഷിക്കുന്നത്.
അടുത്തിടെയാണ് ഇരുവരും ദുബായിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് തിരികെ എത്തിയത്. പേർളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിൽ വെച്ച് പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇരുവരും പേർളിഷ് എന്ന ഓമനപേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഇരുവരുടേയും വീഡിയോകളും ഫോട്ടകളും നിമിഷ നേരം കൊണ്ടാണ് ജനശ്രദ്ധ ആഘർഷിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഉള്ളപോലെ തന്നെ ഇരുവരുടേയും ഏക മകൾ നിലയ്ക്കും വലിയൊരു ഫാൻ ഫോളോയിങ് സോഷ്യൽമീഡിയയിൽ ഉണ്ട്.
കുഞ്ഞ് നില ജനിച്ചപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ സെലിബ്രിറ്റിയാണ്. നിലയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാൻ വേണ്ടി നിലയുടെ പേരിൽ ശ്രീനിഷും പേർളിയും ചേർന്ന് അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേർളി മാണി.
ബോളിവുഡ് സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ശേഷം പേർളി ഇപ്പോൾ തമിഴ് സിനിമാ രംഗത്തും അരങ്ങേറിയിരിക്കുകയാണ് എന്നതാണ് പുതിയ സന്തോഷം. ബോളിവുഡ് ചിത്രത്തിന് ശേഷമായി തമിഴിലും അഭിനയിച്ചിരുന്നു താരം. അജിത്തിനൊപ്പം വലിമൈയിൽ പേളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കാത്തിരിപ്പിനൊടുവിലായി കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. ട്രെയിലറിൽ നടൻ അജിത്തിനൊപ്പമുള്ള സീനിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പേർളി തന്നെയാണ് തമിഴ് അരങ്ങേറ്റത്തെ കുറിച്ച് അറിയിച്ചത്.
‘അജിത് സർ… എനിക്ക് ഇപ്പോൾ എങ്ങനെ തോന്നുന്നു എന്ന് വാക്കുകളിൽ വിശദീകരിക്കാൻ കഴിയുന്നില്ല. ഞാൻ സന്തോഷവതിയും നന്ദിയുള്ളവളുമാണ്. വലിമൈ ട്രെയിലർ പുറത്തിറങ്ങി. തരുന്ന സ്നേഹത്തിന് എല്ലാവർക്കും നന്ദി’ പേർളി കുറിച്ചു.
പേർളിയുടെ പുത്തൻ നേട്ടം ആരാധകരും ആഘോഷമാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവരും ആശംസകളുമായി എത്തി. അജിത്ത് കുമാറിനെ നായകനാക്കി എച്ച്.വിനോദ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സിനിമയാണ് വലിമൈ. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന അജിത്ത് ചിത്രം എന്ന നിലയിൽ ഇതിനകം വൻ ഹൈപ്പ് ലഭിച്ചിരിക്കുന്ന ചിത്രമാണിത്. ആക്ഷൻ, ബൈക്ക് റേസിംഗ് രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിൻറെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലർ ആണ് പുറത്തെത്തിയിരിക്കുന്നത്.
about film