അറിവില്ലായ്മ കൊണ്ട് ആയിരിക്കാം ആളുകൾ കളിയാക്കുന്നത്!! മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്ക്കേണ്ട; ബോഡി ഷെയ്മിങ്ങുകൾ കേൾക്കേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ ഗ്രേസ് ആന്റണി!!

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് എത്തിയത് , ചിത്രത്തില്‍ ഷറഫൂദ്ദീന്റെയും സിജൂ വില്‍സന്റെയും കഥാപാത്രങ്ങള്‍ റാഗ് ചെയ്യുന്ന ജൂനിയര്‍ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ മറന്നുകാണില്ല.
ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം,ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരെ വീണ്ടും ഗ്രേസ് ഞെട്ടിച്ചു. ചിത്രത്തിലെ സിമി മോളെ പ്രേക്ഷകര്‍ ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചത്.

കനകം കാമിനി കലഹം ആണ് ഗ്രേസിന്റ ഏറ്റവും പുതിയ ചിത്രം. നിവിൻ പോളിയായിരുന്നു ചിത്രത്തിലെ നായകനായി എത്തിയത്. ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. അപ്പൻ’ എന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഇപ്പോഴിത ബോഡി ഷെയ്മിങ്ങുകൾ കേൾക്കേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് ഗ്രേസ് ആന്റണി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയതിന് ശേഷം തനിക്ക് വണ്ണം കൂടുതൽ ആണെന്ന് പറഞ്ഞവരുണ്ടെന്നു ഗ്രേസ് പറയുന്നു.

‘ കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയതിന് ശേഷം തനിക്ക് വണ്ണം കൂടുതലാണ് എന്നു പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്. നമ്മൾ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകാം. ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങൾ കഴിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസ്സിലേക്ക് എടുത്താൽ അതാലോചിച്ചു വിഷമിക്കാനേ നേരം കാണൂ എന്നു ഗ്രേസ് പറയുന്നു.

ഒരു കുട്ടി അത്‌ലീറ്റ് ആകാൻ ആഗ്രഹിക്കുന്നു എന്നുകരുതു. ‘നീ പി.ടി. ഉഷ ആകാൻ പോകുകയാണോ’ എന്നായിരിക്കും ആളുകൾ ചോദിക്കുക. പി.ടി. ഉഷ അത്‌ലീറ്റ് ആകാൻ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓർക്കില്ല. അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകൾ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും. അതിന് ചെവികൊടുക്കാതിരിക്കുകയാണ് നല്ലതെന്നും ഗ്രേസ് അഭിമുഖത്തിലൂടെ പറയുന്നു

Noora T Noora T :