ആ കല്യാണത്തിന് എച്ചിൽ പെറുക്കി; ആൾക്കാർ കൊണ്ടിട്ട ഇലയിലെ പഴവും കറികളും എടുത്തു; ഈറനണിയിക്കുന്ന സംഭവം

വില്ലനായും സ്വഭാവ നടനായും നായകനായും തിളങ്ങി നിന്ന കലാഭവന്‍മണിയുടെ കുടുംബത്തിന്റെ ജീവിതം വളരെ ദയനീയമാണെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. വീടുകളിലെ വാടക പണമാണ് കുടുംബത്തിന്റെ ഉപജീവന മാര്‍ഗമെന്നായിരുന്നു രാമകൃഷ്ണൻ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. ഇതേ രാമകൃഷ്‌ണന് സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചത് വൻ വിവാദമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാമകൃഷ്ണൻ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്. ഇപ്പോളിതാ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ്. അവഗണനകൾ മാത്രമാണ് കുട്ടിക്കാലം തൊട്ടേ നേരിട്ടതെന്നാണ് രാമകൃഷ്ണൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്

വാക്കുകൾ ഇങ്ങനെ,

കലാഭവൻ മണി മുമ്പ് പറഞ്ഞതിനേക്കാൾ അപ്പുറമായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാട്. സമീപത്തെ സമ്പന്നരുടെ കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു.
ഭക്ഷണം കഴിച്ചതിനുശേഷം ആൾക്കാർ കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസം കഴിച്ചിരുന്നത്.

സമ്പന്നരായവർ വിശേഷദിവസങ്ങളിൽ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും. മുറ്റത്തേക്കു പോലും പ്രവേശനമില്ല. ഞങ്ങൾക്ക് അറിയാമായിരുന്നു ഏതു വീട്ടിലാണ് പോകാവുന്നത്, എവിടെയാണ് പോകാൻ പാടില്ലാത്തത്, കോളജ് പഠനകാലത്തും അയിത്തം ഉണ്ടായിട്ടുണ്ട്. പല മോഹിനിയാട്ടം ക്ലാസുകളിൽ നിന്നും ശിൽപശാലകളിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. അങ്ങനെ ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടിട്ടുണ്ട്.

പഠനത്തിൽ ഏറെ മുന്നിലായതിനാൽ തന്നെ ഡോക്ടറാക്കണമെന്നായിരുന്നു മണിയുടെ ആഗ്രഹം. എന്നാൽ കുട്ടിക്കാലം തൊട്ടേ നൃത്തത്തിൽ തൽപ്പരനായതിനാൽ പ്രിഡിഗ്രി പാതിയിൽ ഉപേക്ഷിച്ച് മോഹിനിയാട്ടം ഡിപ്ലോമയ്ക്ക് ചേരുകയായിരുന്നു. പിന്നീട് മോഹിനിയാട്ടത്തിൽ പോസ്റ്റ് ഡിപ്ലോമ നേടുകയും ശേഷം ഒന്നാംറാങ്കോടെ എംഎ ബിരുദവും 2018ൽ മോഹിനിയാട്ടത്തിലെ ആൺസ്വാധീനത്തെ കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റും നേടി. പിന്നീട് കാലടിശ്രീശങ്കര യൂണിവേഴ്‌സിറ്റിയിലും താൽകാലിക അധ്യാപകനാവുകയായിരുന്നു

Noora T Noora T :