കിരൺ കല്യാണി വിവാഹം ഉടനെയോ?? വലിച്ചു നീട്ടാതെ അവസാനിപ്പിയ്ക്കൂ; അഭ്യർത്ഥനയുമായി ആരാധകർ

ഇത്രയൊക്കെ ആയ സ്ഥിതിക്ക് അടുത്ത ആഴ്ച ഈ അച്ഛനെയും മക്കളെയും ഒന്നിപ്പിച്ചാൽ കൊള്ളാമായിരുന്നു. പക്ഷെ, മൗനരാഗത്തിന്റെ പോക്കനുസരിച്ച് എനിക്ക് തോന്നുന്നത് 2022 വരെ നമ്മളെല്ലാവരും കാത്തിരിക്കണമെന്നാണ്. അച്ഛനും മക്കളും ഉടനെ തന്നെ പരസ്പരം തിരിച്ചറിഞ്ഞ് കല്യാണിയുടെയും കിരണിന്റെയും വിവാഹവും ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങളെല്ലാവരും ആഗ്രഹിക്കുന്നില്ലേ?? അതൊക്കെ ഉടൻ തന്നെ സ്‌ക്രീനിൽ കാണാൻ കഴിയും… ഈ സീനുകളൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

അച്ഛനും മകനും ഒന്നിക്കുന്ന പ്രോമോ കുറെ കാലം കൊണ്ട് കാണിച്ച് നമ്മളെ എല്ലാവരെയും വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ഇപ്പോഴത്തെ പ്രേക്ഷകരെല്ലാം നന്നായി ചിന്തിക്കുന്നവരായതുകൊണ്ടു തന്നെ പ്രത്യേകിച്ച് ലാഗോന്നും വരാതെ കൊണ്ട് പോകുവാൻ റൈറ്റർ മാമനോട് കമെന്റിലൂടെ എപ്പോഴും പറയാറുണ്ട്… കുറേ കാലം അതൊന്നും മനസ്സിലാക്കിയില്ല, എന്നാൽ ഇപ്പോൾ മനസിലാക്കി തുടങ്ങി എന്നതിന്റെ തെളിവാണ് കുഞ്ഞിന്റെ നൂലുകെട്ട് ഇന്നലെ സംപ്രേക്ഷണം ചെയ്തത്.

ഇനിയുള്ളത്, മാസങ്ങൾ കൊണ്ട് നമ്മൾ ആഗ്രഹിക്കുന്ന അച്ഛൻ മകൻ ഒത്തു കൂടലാണ്. അതെന്തായാലും അടുത്ത ആഴ്ചയിൽ ടെലികാസ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെയാണ്.. കിരണും സി എസും ഒന്നിച്ചതിനു ശേഷം, കല്യാണി കിരൺ വിവാഹം നടന്നിരുന്നെങ്കിൽ എന്നും കൊതിക്കുന്നുണ്ട്… എന്നാൽ, അതും ഉടൻ തന്നെ എല്ലാവര്ക്കും കാണാനുള്ള ഭാഗ്യമുണ്ട്. കാരണം, ആൾറെഡി കിരൺ കല്യാണി മാര്യേജ് ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട്… മൗനരാഗത്തിലെ ഒരു അണിയറപ്രവർത്തകന്റെ യുട്യൂബ് ചാനലിലൂടെയാണ് ഈ ദൃശ്യങ്ങൾ പങ്കു വെച്ചിരിക്കുന്നത്. പക്ഷെ, വിവാഹം എന്തായാലും അടുത്ത വർഷമേ, കാണാൻ കഴിയൂ..

ഇന്നലത്തെ എപ്പിസോഡിൽ മുത്തശ്ശി തകർത്തു വാരി കേട്ടോ… എല്ലാ ഡയലോഗുകളും പൊളിയായിരുന്നു. ചിലതൊക്കെ കേട്ടപ്പോൾ ചിരിവന്നു. പിന്നെ ആ രാഹുലിനെ കുറ്റം പറഞ്ഞത് ബോഡി ഷെമിങ് പോലെ തോനി. ഇതിന്, മുന്നേ ഒരിക്കൽ യാമിനിയും രാഹുൽ ആഹാരം കഴിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. പിന്നെ, ചിത്രസേനന് ഇതൊക്കെയും അറിയാമല്ലോ… അതുകൊണ്ട് കുഴപ്പമില്ല… പക്ഷെ, ആർക്കായാലും എല്ലാവരും ഇരിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയുമ്പോൾ, ചെറിയ വിഷമമൊക്കെ വരും.

ചിത്രസേനന്റെ കാര്യം പറയേണ്ട കേട്ടോ.. വേറെ ലെവലായിരുന്നു, അച്ഛനിൽ നിന്നും മുത്തശ്ശനായി നന്നായിട്ട് അഭിനയിച്ചു. എവിടെയൊക്കെയോ, എനിക്ക് സായ്കുമാറിന്റെ ഫേസ് കട്ടും അഭിനയിക്കുന്ന സ്റ്റൈലും ഉള്ളതുപോലെ. എന്തായാലൂം സി എസ് നന്നായിട്ട് തന്നെ ച്യ്തിട്ടുണ്ട്.

Noora T Noora T :