“നമ്മള്‍ പെണ്‍കുട്ടികള്‍ എന്തു പ്രശ്‌നം വന്നാലും പൊരുതി ജയിക്കണം, ഉമ്മയോടൊപ്പം നില്‍ക്കണം..”, മഞ്ജു വാര്യര്‍ ഇതു പറയുമ്പോള്‍ ഒമ്പതാം ക്ലാസുകാരി ഷെഹ്രീന്‍ അമാന്റെ കണ്ണുകള്‍ വിടര്‍ന്നു. കുമ്പളം ടോള്‍ പ്ലാസയില്‍ ഫാസ്റ്റാഗ് വില്‍പ്പനക്കാരിയായ ഈ ഒമ്പതാം ക്ലാസുകാരി തന്റെ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ.
ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഉമ്മയെപ്പോലെ പോസിറ്റീവ് എനര്‍ജി തരുന്ന മഞ്ജുച്ചേച്ചിയെ കാണുക എന്നത് ജീവിതാഭിലാഷമാണെന്ന് ഷെഹ്രീന്‍ പറഞ്ഞത്. ഒടുവിൽ ഷെഹ്രീനെ കാണാൻ മഞ്ജു നേരിട്ട് എത്തുകയായിരുന്നു.
യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജു വാര്യര്‍ ഷെഹ്രീനെക്കുറിച്ച് അറിഞ്ഞത്. അങ്ങനെയാണ് ആ കൂടിക്കാഴ്ച സാധ്യമായത്. ഇവരുടെ കൂടിക്കാഴ്ചയിലെ വിശേഷങ്ങള്‍ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വാര്‍ത്തയില്‍ കണ്ടിരുന്നു, എന്നെ കാണാനാഗ്രഹമുണ്ടായിരുന്നു അല്ലെയെന്ന് ചോദിച്ചായിരുന്നു മഞ്ജു വാര്യര്‍ സംസാരിച്ചത്. സ്‌കൂളിനെക്കുറിച്ചും പഠനകാര്യങ്ങളെക്കുറിച്ചുമെല്ലാം മഞ്ജു ഷെഹ്രീനോട് ചോദിച്ചിരുന്നു. ഉമ്മച്ചി ഒറ്റയ്ക്കായതിനാല്‍ എല്ലാവരും ചീത്തയൊക്കെ പറയും, ഉമ്മച്ചി സങ്കടപ്പെട്ട് കരയുന്നത് കാണുമ്പോള്‍ സങ്കടം തോന്നും എന്നും ഷെഹ്രീന്‍ മഞ്ജുവിനോട് പറഞ്ഞിരുന്നു. അത്രത്തോളം ആഗ്രഹിച്ചിരുന്നു കാണാന്‍. നമ്മള്‍ പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ എന്ത് പ്രശ്‌നവും സ്ട്രഗിള്‍ ചെയ്ത് ജയിച്ച പെണ്ണുങ്ങളേയുള്ളൂ. എല്ലാവര്‍ക്കും അത് പറ്റൂ. ഇപ്പോള്‍ത്തന്നെ മോള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നില്ലേ, ധൈര്യമായി മുന്നോട്ട് പോവുക. ഉമ്മിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ചെയ്യുക. ഞങ്ങളെല്ലാം കൂടെയുണ്ട്. എന്താവശ്യത്തിനും വിളിച്ചോളൂയെന്നും മഞ്ജു വാര്യര്‍ ഷെഹ്രീനോട് പറഞ്ഞിരുന്നു.
കുമ്പളം ടോളയില്‍ ഫാസ്റ്റ് ടാഗ് വില്‍ക്കുകയാണ് ഷെഹ്രീന്‍. 9ാം ക്ലാസിലാണ് പഠിക്കുന്നത്. 7ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പെട്ടിക്കടകളൊക്കെ നടത്തിയിട്ടുണ്ട്.
വീട്ടിലെ അവസ്ഥ കുറച്ച് മോശമാണെങ്കില്‍ നമ്മളിതൊക്കെ ചിന്തിച്ച് പോവുമെന്നുമായിരുന്നു ഷെഹ്രീന്‍ പറഞ്ഞത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഷെഹ്രീന്‍ തന്റെ ജീവിതകഥ പറഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ മകള്‍ ഇതൊക്കെ ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതമായിരുന്നു എന്നാണ് ഉമ്മ പറഞ്ഞത്. ജീവിതം ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയത്. ഏത് പണിയും സന്തോഷത്തോടെ ചെയ്യുന്ന കൂട്ടത്തിലാണ് താനെന്നും ഉമ്മ പറഞ്ഞിരുന്നു. കുലുക്കി സര്‍ബത്ത് ഇനി നടക്കുമെന്ന് തോന്നുന്നില്ല, നമുക്ക് മറ്റെന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ഫാസ്റ്റ് ടാഗ് വില്‍ക്കാമെന്ന് മകള്‍ പറഞ്ഞത്. യൂസഫലി സാറിനെ കാണണം, എന്റെ ഉമ്മിയെ പോലെ തന്നെയാണ് മഞ്ജു വാര്യര്‍. ചേച്ചിയെ കാണണം എന്നും ആഗ്രഹമുണ്ടായിരുന്നു എന്നും ഷെഹ്രീന്‍ പറഞ്ഞിരുന്നു. ഷെഹ്രീന്റെ ആഗ്രഹം സഫലീകരിച്ച കൂടിക്കാഴ്ചയായിരുന്നു പിന്നീട് നടന്നത്. മഞ്ജു വാര്യരെ നേരിൽ കാണാനും സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു ഷെഹ്രീൻ പറഞ്ഞത്.