അഭിനയത്തോട് ബൈ, ഇനി കുടുംബത്തിനാണ് പ്രാധാന്യം; പ്രേക്ഷകരുടെ പ്രിയങ്കരി അർച്ചന പറയുന്നു!

എന്റെ മാനസപുത്രി പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് അർച്ചന സുശീൽ.
കഴിഞ്ഞ പതിനാറുവര്ഷവുമായി മാധ്യമ രംഗത്ത് താൻ ഉണ്ടെങ്കിലും കുടുംബം വിട്ടൊരു ലോകം തനിക്ക് ഇല്ലെന്നാണ് അർച്ചന ഇപ്പോൾ പറയുന്നു. അഭിനയത്തോട് ബൈ പറഞ്ഞിട്ട് കുറച്ചുനാളായി എന്നും അഭിനയം ആണ് കുടുംബത്തിനു ആണോ പ്രാധാന്യം എന്ന് ചോദിച്ചാൽ അത് എന്തായാലും കുടുംബത്തിന് ആണെന്നാണ് അർച്ചന പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അർച്ചന ഇത് പറഞ്ഞത്.

വിവാഹം തീരുമാനിച്ചപ്പോൾ തന്നെ അറിയാമായിരുന്നു അഭിനയം തുടരാൻ സാധിക്കില്ല എന്ന് കാരണം പ്രവീൺ യൂ എസിലാണ്. . ബൈ എന്ന് പറയുകയല്ല, അഭിനയം എന്റെ പാഷൻ ആയിരുന്നു. എങ്കിലും അഭിനയം ആണോ, കുടുംബം ആണോ ഇമ്പോർട്ടന്റ് എന്ന് ചോദിച്ചാൽ കുടുംബം ആണ്. അതുകൊണ്ട് അഭിനയത്തോട് ബൈ പറഞ്ഞു. കുറച്ചുമാസമായി അഭിനയത്തോട് ബൈ പറഞ്ഞിട്ട് സീരിയൽ എന്നെ നല്ല രീതിയിൽ തന്നെ പ്രേക്ഷകർക്ക് ഇടയിൽ പിടിച്ചുനിർത്തിയിട്ടുണ്ടെന്നും അർച്ചന പറയുന്നു . മുൻപ് സിനിമ ഓഫറുകൾ വന്നിരുന്നു എങ്കിലും സീരിയൽ ടൈമിങ്ങും മറ്റുമായുള്ള ക്ലാഷ് കൊണ്ട് അത് വേണ്ടന്ന് വയ്ക്കുകയായിരുന്നു. എങ്കിലും ഒരിക്കലും ഒരു റിഗ്രറ്റും അതിന്റെ പേരിൽ തോന്നിയിട്ടില്ല.

ബിഗ് ബോസ് ഷോയിലൂടെ ഒരുപാട് നല്ല കാര്യങ്ങൾ പഠിച്ചതായി അർച്ചന പറയുന്നുണ്ട് . പേഴ്സണാലിറ്റിയിൽ കുറെ മാറ്റങ്ങൾ വരുത്താനും . എന്റെ ജീവിതത്തിൽ സ്ട്രോങ്ങ് ആയ പല തീരുമാനങ്ങളും എടുക്കാനുള്ള സ്ട്രെങ്ത് ലഭിച്ചത് ബിഗ് ബോസ് ഷോയിൽ വന്ന ശേഷമാണ്. ഒരുപാട് നല്ല നല്ല കാര്യങ്ങൾ എനിക്ക് പഠിക്കാനായി, അതുകൊണ്ടുതന്നെ ഞാൻ ഇന്ന് വളരെ ഹാപ്പിയാണന്നുമാണ് അർച്ചന പറയുന്നത്.

അതിന് ഞാൻ മനസ്സ് കൊണ്ട് നന്ദി പറയുന്നു. ഈ ഫീൽഡിൽ നിന്നും മാറി ഞാൻ നിങ്ങളെപ്പോലെ ഒരു സാധാരണക്കാരി ആയി മാറിയിരിക്കുന്നു, അതിൽ സന്തോഷം മാത്രമാണ്. എല്ലാവരുടെയും സ്നേഹവും പിന്തുണയും ഇനിയും എന്റെ ഒപ്പം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.ഇനിയും പുതിയ പുതിയ ആളുകൾ വരുമ്പോഴും അവരെയും പിന്തുണക്കണെമന്നും അർച്ചന പറയുന്നു.

Noora T Noora T :