ഈ സെല്ലുലോയ്ഡ് മാജിക് വെള്ളിത്തിരയില്‍ അനുഭവിച്ചറിയൂ; എന്നെ സംബന്ധിച്ചിടത്തോളം ആ കാഴ്ച്ച വൈകാരികമായ നിമിഷമായിരുന്നു : മരക്കാർ അറബിക്കടലിന്റെ സിംഹംത്തെ കുറിച്ച് വിനീത്!

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുകയാണ്. റിലീസിന് മുൻപ് തന്നെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനം ആണ് സിനിമ നേടിയത്. ഏകദേശം നാല് പതിറ്റാണ്ടായി തുടരുന്ന മേഹൻലാൽ പ്രിയദർശൻ സൗഹൃദത്തിന്റെ മറ്റൊരു വിജയ ചിത്രം കൂടെയാണ് മരക്കാർ.

സിനിമയെ കുറിച്ച് പ്രേക്ഷകരുടെ ഇടയിൽ സമ്മിശ്ര അഭിപ്രായം എത്തിയെങ്കിലും അഭിനയ രംഗത്തെ ഒട്ടുമിക്ക താരങ്ങളും മികച്ച സിനിമ എന്നുതന്നെയാണ് അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ, കുഞ്ഞാലി മരക്കാറിന്റെ വിസ്മയകരമായ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടുവെന്ന് നടന്‍ വിനീത് പറയുകയാണ്.

സംവിധായകന്‍ പ്രിയദര്‍ശനേയും മോഹന്‍ലാലിനേയും അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കിലാണ് വിനീത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ അര്‍ജുന്‍ സര്‍ജ അവതരിപ്പിച്ച അനന്തന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് വിനീതായിരുന്നു. മരക്കാരിന്റെ മുഴുവന്‍ ടീമിനേയും അഭിനന്ദിച്ച വിനീത് പ്രണവ് മോഹന്‍ലാലിന്റെയും നെടുമുടി വേണുവിന്റേയും അഭിനയം പ്രത്യേകം എടുത്തു പറഞ്ഞു.

പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച തന്റെ നിഷ്‌കളങ്കതയോടും ചരിത്രനിഷ്ഠയോടും കൂടി പ്രണവിനെ കാണുന്നത് വളരെ സന്തോഷകരമാണെന്നും നെടുമുടി വേണുച്ചേട്ടനെ സാമൂതിരി രാജാവായി കാണുന്നത് വൈകാരികമായ നിമിഷമായിരുന്നുവെന്നും വിനീത് കുറിച്ചു.

നടന്‍ അര്‍ജുന്‍ അവതരിപ്പിച്ച അനന്തന്‍ എന്ന കഥാപാത്രത്തിന് എളിയ രീതിയില്‍ ശബ്ദം നല്‍കി ഈ അഭിമാനകരമായ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഈ സെല്ലുലോയ്ഡ് മാജിക് വെള്ളിത്തിരയില്‍ അനുഭവിച്ചറിയൂവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കുഞ്ഞാലി മരയ്ക്കാറിന്റെ വിസ്മയകരമായ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടു. മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ പ്രിയേട്ടനും ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും മിടുക്കരായ അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും അവരുടെ അവിശ്വസനീയമായ ടീം വര്‍ക്കിന് എന്റെ സല്യൂട്ട്.

ആദ്യ ഫ്രെയിമില്‍ നിന്ന് സംവിധായകന്‍ നിങ്ങളെ കുഞ്ഞാലിയുടെ മാന്ത്രിക കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. തന്റെ ഇതിഹാസമായ പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച തന്റെ നിഷ്‌കളങ്കതയോടും ചരിത്രനിഷ്ഠയോടും കൂടി പ്രണവിനെ കാണുന്നത് വളരെ സന്തോഷകരമാണ്. ആ പാരമ്പര്യം തുടരുകയാണ്. പകരം വയ്ക്കാനില്ലാത്ത നെടുമുടി വേണുച്ചേട്ടനെ സാമൂതിരി രാജാവായി കാണുന്ന കാഴ്ചയാണ് എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു വൈകാരിക നിമിഷം.

ഗാനചിത്രീകരണത്തില്‍ പ്രിയേട്ടന്‍ എന്നും ഒരു മാസ്റ്ററായതുകൊണ്ടുതന്നെ, ഗംഭീരമായ വിഷ്വലുകളോടു കൂടിയ ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഉന്മേഷകരമായിരുന്നു. നടന്‍ അര്‍ജുന്‍ അവതരിപ്പിച്ച അനന്തന്‍ എന്ന കഥാപാത്രത്തിന് എളിയ രീതിയില്‍ ശബ്ദം നല്‍കി ഈ അഭിമാനകരമായ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുഴുവന്‍ മരയ്ക്കാര്‍ ടീമിനും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ഈ സെല്ലുലോയ്ഡ് മാജിക് വെള്ളിത്തിരയില്‍ അനുഭവിച്ചറിയൂ.

about marakkar

Safana Safu :