സമയം ആകുമ്പോൾ എല്ലാം പറയും… വിവാഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ ആ ചോദ്യം; അഞ്ജുവിന്റെ മറുപടി വൈറൽ

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക അനിൽ. ശിവം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. സീരിയലിൽ ബാലതാരമായി തിളങ്ങിയ ഗോപിക സീ കേരളം സംപ്രേക്ഷണം ചെയ്ത കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

കബനിയ്ക്ക് ശേഷം സാന്ത്വനത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനം സീരിയലിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്സര വിവാഹിതയായത്.

അപ്സരയുടെ വിവാഹത്തിന് എത്തിയ ഗോപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതീവ സുന്ദരിയായിട്ടായിരുന്നു താരം എത്തിയത്. അപ്സരയ്ക്കും അൽബിക്കും വിവാഹമംഗളാശംസകൾ നേരുന്നതിനോടൊപ്പം തന്നെ തങ്ങളെ പിന്തുണക്കുന്ന ആരാധകർക്കും താരം നന്ദി അറിയിക്കുന്നുണ്ട്. ഇത്രയും ജനപിന്തുണ ലഭിക്കുമെന്ന് വിചാരിച്ചില്ലെന്നാണ് പറയുന്നത്. കൂടാതെ വിവാഹത്തെ കുറിച്ചും താരത്തിനോട് മാധ്യമപ്രവർത്തകർ ചോദിക്കുന്നുണ്ട്. ഇപ്പോൾ ഒന്നും പറയാനില്ല , സമയം ആകുമ്പോൾ പറയുമെന്നായിരുന്നു ഗോപികയുടെ പ്രതികരണം.

സോഷ്യൽ മീഡിയയിലെ ശിവാഞ്ജലി സ്വീകാര്യതയെ കുറിച്ചും ഗോപികയോട് ചോദിച്ചിരുന്നു. തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് താരം പറഞ്ഞത്. പറ്റുന്ന അത്രയും എഡിറ്റ് വീഡിയോ കാണാറുണ്ട്. അതുപോലെ സ്റ്റോറി മെൻഷൻസ് നോക്കാറുണ്ട്. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കൂടാതെ ഒത്തിരി ഇഷ്ടപ്പെടുന്നത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഗോപിക പറയുന്നു .

താൻ കാണുന്ന എഡിറ്റ്സ് ഓക്കെ ലൈക്ക് ചെയ്യാറുണ്ടെന്നും താരം പറയുന്നുണ്ട്. കാരണം അത്രയും കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്. പേഴ്സണലി പരിചയമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇത്രയും സ്നേഹം കാണിക്കുമ്പോൾ ഞങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ താൻ കാണുന്ന എല്ലാ എഡിറ്റ്സും സപ്പോർട്ട് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

സീരിയലിനെ കുറിച്ചും താരം പറയുന്നുണ്ട്. സാന്ത്വനം സീരിയലിന്റെ വിജയത്തിന് പിന്നിൽ ആ ഫുൾ ടീം ആണ് . കാരണം സംവിധായകനും നിർമ്മാതാവ് മുതൽ ആ സെറ്റിലുള്ള എല്ലാവരും തമ്മിൽ നല്ല ബോണ്ടാണ് ഉള്ളത്. അത് തന്നെയാണ് സീരിയലിന്റെ വിജയം. കൂടാതെ തന്നെ പിന്തുണക്കുന്ന ആരാധകരോടും സീരിയലിൽ അവസരം നൽകിയ സാന്ത്വനത്തിന്റെ അണിയറപ്രവർത്തകരോടും ഗോപിക നന്ദി പറയുന്നുണ്ട്.

Noora T Noora T :