രണ്ടു വർഷം നീണ്ട പ്രണയം..സ്വാന്തനത്തിലെ ജയന്തി ഇനി ആൽബിന് സ്വന്തം…. നടി അപ്സര വിവാഹിതയായി; ആശംസകളുമായി ആരാധകർ

നടി അപ്സര രത്നാകരും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ചോറ്റാനിക്കരയിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്സര ധരിച്ചത്. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം.

നിരവധി താരങ്ങളും ആരാധകരും സോഷ്യൽമീഡിയയിലുള്‍പ്പെടെ അപ്സരയ്ക്കും ആൽബിക്കും വിവാഹമംഗളാശംസകള്‍ നേർന്നുകൊണ്ട് പോസ്റ്റുകൾ പങ്കുവയ്ക്കുന്നുമുണ്ട്.

രണ്ടു വർഷത്തോളം നീണ്ട ഇവരുടെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നത്. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വർഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ‌ അവതരിപ്പിക്കുന്നത്.

അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

അപ്സരയുടെ വിവാഹത്തിന് മുന്നോടിയായി നടി സ്നേഹ ശ്രീകുമാർ ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു. ബഡായ് ബംഗ്ലാവ്, ബെസ്റ്റ് ഫാമിലി തുടങ്ങിയ ചില ഷോകളുടേയും അവതാരകയുമായിട്ടുണ്ട് അപ്സര.

Noora T Noora T :