”മാമനോടൊന്നും തോന്നല്ലേ മക്കളേ”; കരിക്ക് വെബ് സീരിസ് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു

‘കരിക്ക്’ വെബ് സീരിസ് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം തന്നെയാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. ‘ഇറ്റ്‌സ് ഒഫീഷ്യല്‍’ എന്ന അടിക്കുറിപ്പോടെയാണ് അര്‍ജുന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് അര്‍ജുന് ആശംസകള്‍ നേരുന്നത്. ”മാമനോടൊന്നും തോന്നല്ലേ മക്കളേ” എന്നതടക്കമുള്ള കരിക്കിലെ അര്‍ജുന്റെ ജനപ്രിയ ഡയലോഗുകള്‍ ഒക്കെ കുറിച്ചു കൊണ്ടാണ് ആരാധകരുടെ കമന്റ്.

പുതിയ എപ്പിസോഡ് വൈകുന്നത് സംബന്ധിച്ച പരാതികളും ചോദ്യങ്ങളും കമന്റുകളായി പോസ്റ്റിനു താഴെ ഇടം പിടിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ വെബ് സീരിസ് ആണ് കരിക്ക്.

കരിക്കിലെ ജോര്‍ജും ലോലനും ശംഭുവും ഷിബുവുമെല്ലാം മലയാളികള്‍ക്ക് സുപരിചിതരാണ്. ഒരോ പുതിയ സിനിമ ഇറങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് സമാനമാണ് പലപ്പോഴും കരിക്കിന്റെ എപ്പിസോഡുകള്‍ക്ക് ലഭിക്കുന്ന പ്രതികരണവും.

Noora T Noora T :