പരസ്പ്പരം കൈമാറുന്ന ബഹുമാനവും ലാലേട്ടൻ പ്രിയൻ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാർത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു…മരക്കാർ എനിക്ക് ഒരു സിനിമ മാത്രമല്ല; കുറിപ്പുമായി ഹരീഷ് പേരടി

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി മൂന്ന് ​ദിവസമാണ് ബാക്കി നിൽക്കുന്നത്. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

നടൻ ഹരീഷ് പേരടിയും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ അവസരത്തിൽ ഹരീഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുളള പരസ്പര ബന്ധം തനിക്ക് ഒരു പാഠമാണെന്ന് ഹരീഷ് പേരടി പറയുന്നു. ഒന്നിച്ച് കളിച്ചു വളര്‍ന്ന തമ്മില്‍ എടാ പോടാ ബന്ധമുള്ള പ്രിയേട്ടനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും, ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ തനിക്ക് വലിയ പാഠങ്ങളായിരുന്നു എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

ഹരീഷ് പേരടിയുടെ വാക്കുകൾ

Our film is releasing on December 2nd ..u hv done a fabulous job on marrakkar ..thanks for being wt me, ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന,മുഴുവൻ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇൻഡ്യ കണ്ട വലിയ സംവിധായകൻ കുറച്ച് ദിവസങ്ങൾക്കുമുമ്പ് എനിക്കയ്ച്ചുതന്ന വാക്കുകൾ …മരക്കാറിൽ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി…പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകൾ എന്റെ ജീവിതകാല സമ്പാദ്യമാണ്…നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നിൽ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാൻ മലയാളികളോട് പറയേണ്ട ആവിശ്യമില്ല…പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളർന്ന,തമ്മിൽ തമ്മിൽ എടാ പോടാ ബന്ധമുള്ള ഇവർ..പരസ്പ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകൻ എന്ന നിലക്ക് ലാലേട്ടൻ പ്രിയൻ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാർത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു…മരക്കാർ എനിക്ക് ഒരു സിനിമ മാത്രമല്ല…എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യുട്ട് കൂടെയായിരുന്നു…പ്രിയേട്ടാ..ലാലേട്ടാ..സ്നേഹം മാത്രം…

Noora T Noora T :