‘അമ്മ മകൻ കോംബോ കാണിച്ചപ്പോൾ സന്തൂർ മമ്മി; എന്ത് കാണിച്ചാലും വിമർശനം; ഒരു വിഭാഗം പ്രേക്ഷകർക്ക് വേണ്ടത് എന്തെന്ന് മനസിലാകുന്നില്ല; ശരിയ്ക്കും പ്രശ്‌നം എവിടെയെന്ന് തിരക്കി കൂടെവിടെ ആരാധകർ !

കൂടെയെവിടെയുടെ ഒരു വലിയ വിശേഷം വായിക്കും മുന്നേ ഞാൻ ഒരു കഥ പറയാം. വളരെ കുഞ്ഞിക്കഥയാണ് , “ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി, അവളുടെ ലോകവിവരവും അനുഭവവുമെല്ലാം വളരെ ചുരുങ്ങിയതാണ്, എങ്കിലും പഠിക്കാൻ വലിയ താല്പര്യമാണ്.. കുടുംബം ആകെ വഴിയാധാരമാണ്. അവരെ ഒരു കരയ്‌ക്കെത്തിക്കണം…

അങ്ങനെ അവൾക്ക് പട്ടണത്തിലേക്ക് പഠിക്കാൻ അവസരം കിട്ടി.. അവൾ പട്ടണത്തിൽ പഠിക്കാൻ പോകുന്നു. അവിടെ ചെല്ലുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു ലോകം. ആദ്യം അവിടം അവളെ അമ്പരപ്പിച്ചെങ്കിലും പതിയെ അവൾ ആ പട്ടണജീവിതം ആസ്വദിക്കാൻ തുടങ്ങി. അവൾക്ക് ആ നാട് സാധാരണമായി. അവൾക്ക് പിന്നെ പടിപടിയായി മാറ്റങ്ങൾ വന്നു. അവളുടെ വസ്ത്രധാരണത്തിലാണ് ആദ്യം മാറ്റം വരുക.

കഥ ഇനി മുന്നോട്ട് കൊണ്ടുപോകേണ്ട എന്ന് തോന്നുന്നു. കാര്യം എല്ലാവര്ക്കും പിടികിട്ടിക്കാണണം. ഇത് ഒരു റിയൽ ലൈഫ് സ്റ്റോറി പോലെ ചിന്തിച്ചു നോക്കിക്കേ… സ്വാഭാവികമായും സംഭവിക്കാം അല്ലെ.. പക്ഷെ നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഒരു സംഭവം റിയലി നടന്നാൽ എന്തായിരിക്കും സംഭവിക്കുക.

” നിങ്ങൾ സ്ഥിരമായി ചുരിദാർ ഇട്ട് സ്‌കൂളിൽ പോകുന്ന ഒരു കുട്ടിയാണ്. അവിടെ ജീൻസും ടോപ്പും ഒക്കെ ഇടുന്നവർ നിങ്ങൾ സ്ഥിരം കാണാറുണ്ട് . നിങ്ങൾക്കും താല്പര്യം ഉണ്ട്.. എന്നാൽ സാഹചര്യം ഇല്ല… പതിയെ വീട്ടിൽ സ്മസാരിച്ചു നോക്കി… അങ്ങനെ വീട്ടുകാർ സമ്മതിച്ചു ഒരു ജോഡി മോഡേൺ ഡ്രെസ് എടുത്തുതന്നു.. അത് ഇട്ട് നിങ്ങൾ അടുത്ത ദിവസം പുറത്തേക്ക് ഇറങ്ങുമ്പോൾ നാട്ടുകാരും കൂട്ടുകാരും എന്താകും പറയുക…

പക്ഷെ നിങ്ങൾക്ക് ആ വസ്ത്രം ഒരുപാടിഷ്ടമാണ്… അതുകൊണ്ടാണ് വീട്ടിൽ ബഹളം വച്ച് നിങ്ങളും അത് വാങ്ങിപ്പിച്ചത്. നിങ്ങളെ ആ വേഷത്തിൽ കണ്ടിട്ടില്ലാത്ത കൊണ്ട് അത് ചിലപ്പോൾ നിങ്ങൾക്ക് ഇണങ്ങാത്തതായി തോന്നിയേക്കാം… അല്ലെ.. അങ്ങനെ ഒക്കെ അനുഭാവഭം ഉള്ളവർ ഉണ്ടാകുമോ ഇവിടെ…

ഏതായാലും ഇങ്ങനെ ഒരു കഥ റിയൽ ഇൻസിഡന്റ് ആയി നടക്കാൻ വലിയ സാധ്യതയുണ്ട്. വസ്ത്രധാരണം ഒക്കെ ഏതൊരു വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ഇനി നമുക്ക് ജനപ്രിയ പരമ്പരയായ കൂടെവിടെയിലേക്ക് വരാം…

അമ്മ-മകൻ സ്നേഹം, ക്യമ്പസ് പ്രണയം തുടങ്ങിയ ചേരുവകൾ ചേർത്തായിരുന്നു കൂടെവിടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. പൊതുവായി കാണുന്നു എന്നുപറയപ്പെടുന്ന കണ്ണീർ കഥകൾ, അമ്മായിയമ്മ പോര് , അവിഹിതം ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി മലയാളം സീരിയലിന്റെ മുഖം അടിമുടിമാറിയിരിക്കുകയാണ്. ക്യാമ്പസ്‌ പ്രണയകഥ എന്ന വ്യത്യസ്തമായ തീമിലാണ് കൂടെവിടെ തുടങ്ങിയത്. തുടർന്ന് സൂര്യ കൈമൾ എന്ന സ്റ്റുഡന്റിന്റെയും ഋഷി സാർ എന്ന അധ്യാപകന്റെയും ജീവിതത്തിലേക്ക് കഥ കടന്നു. അതോടെ ഋഷിയുടെ അമ്മയുടെ ആർക്കും അറിയാത്ത ജീവിതവും അറിയാൻ പ്രേക്ഷകർക്ക് താല്പര്യമായി.

സ്നേഹനിധിയായ അമ്മയുടെ അടുക്കൽ നിന്നും ഋഷിയെ എങ്ങനെ റാണിയമ്മ തട്ടിയെടുത്തു എന്നതും കൂടെവിടെയിൽ ആരാധകർ അറിയാൻ കാത്തിരിക്കുന്ന മുഹൂർത്തമാണ്. എങ്കിലും സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ കോളജ് വിദ്യാർഥിനിയായ സൂര്യ കൈമളും അധ്യാപകനായ റിഷികേശ് ആദിത്യനുമാണ്. താഴെക്കിടയിൽ കിടന്നിട്ടും നിശ്ചയദാർഡ്യം ഒന്നുകൊണ്ട് മാത്രം മുകളിലേക്ക് ഉയരുകയും ഉന്നത വിദ്യാഭാസ്യം നേടാൻ പരിശ്രമിക്കുകയും ചെയ്യുന്ന നന്നായി പഠിക്കുന്ന സൂര്യയും അവളെ വേണ്ടവിധം പ്രോത്സാഹിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന അധ്യാപകരുമെല്ലാം സീരിയലിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു.

ക്യാമ്പസ് പ്രണയം കാണാൻ യൂത്ത് ഓഡിയൻസ് ആണ് ഏറെയുള്ളത്. അതുകൊണ്ടുതന്നെ നിരന്തരം കൂടെവിടെ ചർച്ചകൾ ധാരാളമാണ്. ഋഷ്യ പ്രണയജോഡികളെ ഹൃദയത്തോട് ചേർത്തവരാണ് അധികവും. കൂടെവിടെ പരമ്പരയുടെ മറ്റൊരു പ്രത്യകത, ആരാധകരെയും മുഴുവൻ പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു എന്നതാണ്.

ഞാൻ ഇത് പറയുമ്പോൾ, തന്നെ നിങ്ങൾ കമന്റ് ബോക്സിൽ ടൈപ്പിംഗ് തുടങ്ങിയിട്ടുണ്ടാകും. കാരണം
വിമർശനങ്ങൾ കൂടെവിടേക്ക് പുത്തരിയല്ല. കുറച്ച് നാളായി സീരിയലിന്റെ കഥാ​ഗതിയിൽ പുതിയ മാറ്റങ്ങൾ വരുത്തിയാണ് സംപ്രേഷണം ചെയ്യുന്നത്. ഇഷ്ടമല്ലാത്ത വിവാഹത്തിന് സമ്മതം മൂളി ഇരിക്കുമ്പോഴാണ് സൂര്യയെ അപായപ്പെടുത്താൻ റാണിയമ്മയുടെ ​ഗുണ്ടകൾ ശ്രമിച്ചത്. ഇതോടെ സൂര്യയെ പറയാതെ പ്രണയിച്ചിരുന്ന റിഷി സൂര്യയെ രക്ഷിക്കാൻ പുറപ്പെട്ടു.

ശേഷം ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ട് ഇരുവരും കട്ടിൽ വച്ച് പ്രണയം തുറന്നുപറയുന്നു.. അവിടെ നിന്നും നാട്ടിലേക്ക് നേരെ ചെന്നാൽ പ്രശ്നമാകുമെന്നറിയാവുന്നതിനാൽ ഋഷിയും സൂര്യയും തിരികെ പോകുന്നില്ലന്ന തീരുമാനത്തിൽ എത്തുകയും തുടർന്ന് അതിഥി ടീച്ചറെ കാര്യം അറിയിക്കുമ്പോൾ ടീച്ചർ ട്ടീച്ചറുടെ നാട്ടിലേക്ക് രണ്ടാളെയും പറഞ്ഞുവിടുകയുമായിരുന്നു. അങ്ങനെയാണ് ആലഞ്ചേരി തറവാട്ടിൽ എത്തുന്നത്.

ഈ ഫ്ലഷ് ബാക്ക് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് ഓർമ്മയുണ്ടാകും. എങ്കിലും അതിനുമുമ്പുള്ള ഒരു ഫ്ലാഷ് ബാക്ക് ഒന്നും കൂടി ഓർമ്മിപ്പിക്കാം, ഋഷി സൂര്യ ഇവർ തമ്മിൽ കോമ്പിനേഷൻ സീൻ ഇല്ല എന്നുപറഞ്ഞിട്ടുള്ള പ്രേക്ഷകരുടെ കമൻറ്റുകളുടെ ഫ്ലാഷ് ബാക്ക്. ആ സമയം ഒരു വൺ ലൈൻ നടക്കുകയാണ്. അതായത് സിനിമ പോലെയല്ല സീരിയൽ. സീരിയലിൽ വൺ ലൈനുകൾ ഒരുപാടുണ്ട്. ഓരോ ഷെഡ്യൂളിൽ ആ വൺലൈൻ കംപ്ലീറ്റ് ആകിയിട്ടാണ് അടുത്തതിലേക്ക് കടക്കുന്നത്. അപ്പോൾ സൂര്യ ഋഷി കോമ്പിനേഷൻ സീൻ വരാത്ത സമയവും കഥ മുന്നേറുന്നുണ്ട്. പക്ഷെ നമുക്ക് അവരെ കാണാത്തതിലായിരുന്നു വിഷമം. പിന്നെ അവരുടെ ഒന്നിച്ചുള്ള എപ്പിസോഡുകൾ വന്നുതുടങ്ങിയപ്പോൾ എല്ലാവരും ഹാപ്പിയായി.

പക്ഷെ പിന്നെ അത് പ്രേക്ഷകർ മടുത്തോ? പിന്നെന്തിനാണ് ഓവർ ആകുന്നു എന്ന് പ്രതികരിച്ചത്. പ്രണയത്തിൽ ഏതായാലും പൈങ്കിളി ടച്ച് വരും. എല്ലാവരും കലിപ്പാന്റെ കാന്താരി അഡിക്റ്റ്സ് ആവണമെന്നില്ലല്ലോ? പിന്നെ ഋഷി സൂര്യ പ്രണയത്തിനിടയിൽ സൂര്യയുടെ പഠനം പാതിവഴിയിലായിപ്പോയി എന്നതായിരുന്നു വിമർശനം. അതിനും ഉടനെ തന്നെ കഥയിൽ മറുപടി തന്നു. അവർ അവിടെ പടിക്കുന്നുണ്ടായിരുന്നില്ലേ…

ഏറ്റവും കൂടുതൽ പിന്നെ പഴികേട്ടത്, വസ്ത്രധാരണത്തിലാണ്. അതിനു സൂര്യ കൈമൾ എന്ന കഥാപാത്രത്തെ പറയുന്നതിൽ അർത്ഥമുണ്ട് എന്ന് തോന്നുന്നു.. അല്ലെ… ? സൂര്യ കൈമളിനെ നമ്മൾ ആദ്യം കാണുന്നത് ഹാഫ് സാരിയൊക്കെ ഉടുത്തു മുടിയൊക്കെ പിന്നിക്കെട്ടി പൊട്ടും ചന്ദനക്കുറിയും ഒക്കെയിട്ട് അടിപൊളി….

അന്ന് പക്ഷേ എവിടെയൊക്കെയോ…… “ഇതെന്ത് ഏത് നൂറ്റാണ്ടിലെ കോളേജ് കുട്ടി എന്ന സംസാരം വന്നിരുന്നല്ലോ” അല്ലേ? പക്ഷെ സൂര്യ വന്നത് ഒരു ഗ്രാമപ്രദേശത്തുനിന്നാണ്. അതിന്റെ കണ്ടിന്യൂവിറ്റിയിൽ തന്നെയാണ് സൂര്യയുടെ ഡ്രസിങ് അന്നൊക്കെ കാണിച്ചത്. പക്ഷെ, കഴിഞ്ഞ ഷെഡ്യൂളിൽ ഡ്രസ്സിങ്ങിൽ പെട്ടന്നുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നില്ല.

അങ്ങനെ അതായി പ്രേക്ഷകരുടെ അടുത്ത പ്രശ്‌നം. ഇവിടെ സൂര്യ കൈമൾ ഒരു കഥാപാത്രമാണ്. പട്ടണത്തിൽ എത്തുമ്പോൾ സൂര്യയ്ക്ക് മോഡേൺ വസ്ത്രം ധരിക്കാൻ തോന്നിയാൽ ധരിക്കേണ്ടേ ? പിന്നെ സീരിയലാണ്., കഥയിൽ ചോദ്യമില്ല എന്നൊക്കെ പറഞ്ഞാലും ഞാൻ വീഡിയോയ്ക്ക് പറഞ്ഞ കഥ. അതാണ് ഇവിടെ സംഭവിച്ചത്. നമ്മുടെ നായിക മോഡേൺ ആയത് അത്ര കൊള്ളില്ലേ…

ഇത്രയും ദിവസം കോളേജിൽ നിന്നും മാറിനിന്നിട്ട് സൂര്യ കൈമൾ തിരിച്ചു കോളേജിൽ പോകാൻ തുടങ്ങുകയാണ്. അപ്പോൾ ഈ ഗ്യാപ്പ് അവളിൽ മാറ്റം വരുത്തി എന്നത് നല്ലതല്ലേ… പണ്ടും സൂര്യ ബോൾഡ് ആയിരുന്നു . നീതുവിനെയും നിമയെയും ഒക്കെ വാക്കുകൾ കൊണ്ട് പിടിച്ചു കെട്ടാൻ സൂര്യ മാത്രം മതി . ആ സൂര്യയ്ക്ക് നല്ലൊരു ലുക്ക് ചേഞ്ച് അത് അത്ര മോശമാണോ?

പിന്നെ സൂര്യ കൈമൾ ക്യാരക്ടർ വിടുന്നു എന്നുള്ള പ്രതികരണം. അന്നത്തെ രീതിയിലെ സീൻ അല്ല ഇന്ന്. ഇപ്പോൾ സൂര്യ കൈമൾ ഋഷി സാറിന്റെ കാമുകിയാണ്. പ്രേക്ഷകർക്കിടയിൽ തർക്കങ്ങൾ പുരോഗമിക്കുമ്പോൾ കൂടെവിടെ അണിയറപ്രവർത്തകർ ഷുഗർ ക്രഷ് വീഡിയോ നിർമ്മിക്കുന്നതിന് പിന്നിലാണ്.

about koodevide

Safana Safu :