ഇടയ്ക്ക് ബോധം നഷ്ടപ്പെടുന്നു, ആശുപത്രിയിൽ ആ ആഗ്രഹം പ്രകടിപ്പിച്ചു! അമ്മയ്ക്ക് ഒപ്പം കൂട്ട് നിന്ന് മക്കൾ..നടിയുടെ ഇപ്പോഴത്തെ അവസ്ഥ!

കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയും സംഗീത നാടക അക്കാഡമി പ്രസിഡന്റുമായ കെ.പി.എ.സി ലളിതയെ എങ്കക്കാട്ടെ വീട്ടിൽ എത്തിച്ചു. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയാണിത്. ഇന്നലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഇവരെ പരിശോധിച്ചു. ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുന്നുണ്ട്. മകൾ ശ്രീക്കുട്ടിയും മകൻ സിദ്ധാർത്ഥ് ഭരതനും അടുത്ത ബന്ധുക്കളുമാണ് വീട്ടിലുള്ളത്. സന്ദർശകരെ അനുവദിക്കില്ല.

കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ നിന്ന് കെപിഎസി ലളിതയെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മരുന്നുകൾ കൊണ്ട് മുന്നോട്ട്‌ പോകാനുള്ള തീരുമാനം അറിയിച്ചതിനെ തുടർന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ് തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം 24നാണ് ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

നടിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നടിയ്ക്കനുകൂലമായും പ്രതികൂലമായും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിച്ചിരുന്നു. ചികിത്സാ സഹായം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന്‍ സുരേഷ് ഗോപി എംപി, ഗെബി ഗണേഷ് കുമാര്‍ എംഎല്‍എ, പിടി തോമസ് എംഎല്‍എ എഴുത്തുകാരി ശാരദക്കുട്ടിയും എന്നിവര്‍ എത്തിയിരുന്നു

കുറച്ച് കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് നടി

Noora T Noora T :