കൊച്ചിയിൽ മോഡലുകളുടെ അപകട മരണം; റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്

കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് പോലീസ് നടത്തിയത്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണം, ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങൾ പകർത്തിയോ എന്നും അന്വേഷിക്കണം ഇത്തരം ഇടപാടുകൾ ഒളിപ്പിക്കാനാവും ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹോട്ടൽ ഉടമ റോയി ജെ. വയലാട്ടിന്റെയും ആറു ജീവനക്കാരുടെയും കസ്റ്റഡി അപേക്ഷയ്ക്കായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

റോയി ഉള്‍പ്പെടെയുള്ളവര്‍ മരിച്ച യുവതികളുമായി ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയതായും അവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ദൃശ്യങ്ങള്‍ ഹോട്ടലില്‍ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടാകും. ഈ സാഹചര്യത്തിലാകും ദുരുദേശ്യപരമായി ദൃശ്യങ്ങള്‍ മാറ്റുന്ന സാഹചര്യമുണ്ടായതെന്നാണ് കരുതുന്നത്.

മരിച്ച പെൺകുട്ടികൾക്കും വാഹനം ഓടിച്ചതിനു ജയിലിലുള്ള അബ്ദുൽ റഹ്മാനും നേരത്തേതന്നെ നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ പരിചയമുള്ളതാണ്. അപകടത്തിൽ പരുക്കേറ്റു മരിച്ച കെ.എ.മുഹമ്മദ് ആഷിഖിനെ ഹോട്ടലിൽ വച്ചാണ് പരിചയപ്പെടുന്നത്. തുടർന്ന് ഹോട്ടലിലെ പ്രധാന ഡിജെ പാർട്ടി നടന്ന സ്ഥലത്തുവച്ച് ഇവർക്ക് റോയി അമിതമായി മദ്യം അല്ലെങ്കിൽ ലഹരി മരുന്നുകളോ നൽകിയതായി പൊലീസ് പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് 50ൽ അധികം ആളുകളുമായി പാർട്ടി നടത്തിയതിനും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Noora T Noora T :