ഒടുവിൽ ഞങ്ങൾ വഴക്കിട്ടു, ആ കാര്യം എന്നോട് മിണ്ടരുതെന്ന് പറഞ്ഞു; മണിക്കൂറുകള്‍ കുറ്റം പറഞ്ഞിട്ട് അവസാനം ചെയ്‍തത് ; പ്രേക്ഷകർ പുകഴ്ത്തുന്ന രമേഷ് പിഷാരടി ധർമ്മജൻ സൗഹൃദം ഇങ്ങനെ; ഹൃദയസ്പർശിയായ ആ വാക്കുകൾ!

രമേഷ് പിഷാരടിയും ധര്‍മ്മജനും മലയാളികൾ ഒരുപോലെ ഓർക്കുന്ന താരങ്ങളാണ്. ഒരാളുടെ പേര് കേട്ടാൽ തന്നെ ഒപ്പം മറ്റയാളെയും ഓർക്കും . അത്രത്തോളം ഇവർ തമ്മിലുള്ള സൗഹൃദവും സ്‌ക്രീന്‍ കെമിസ്ട്രിയുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളതാണ്.

മിമിക്രി വേദികളില്‍ സജീവമായശേഷമാണ് ഇരുവരും സിനിമയിലേക്കെത്തിയിരുന്നു. തിരക്കുകള്‍ക്കിടയിലും തങ്ങളുടെ സൗഹൃദം അതേ പോലെ തുടരുന്നുണ്ട് ഇവര്‍. കുടുംബാംഗങ്ങളും തമ്മിലും സൗഹൃദമുണ്ട്. ഫണ്‍സ് അപ്പോണ്‍ എ ടൈമില്‍ കഴിഞ്ഞ ദിവസം അതിഥിയായി ധര്‍മ്മജന്‍ എത്തിയിരുന്നു. ഇരുവരും പങ്കിട്ട വിശേഷങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

“ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. നിരവധി അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെല്ലാം ആണിക്കല്ല് പിഷാരടിയാണ്. അവന്‍ തന്നെ പറയട്ടെയെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. വിദേശ യാത്രയ്ക്കിടയിലുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ചായിരുന്നു പിഷാരടി വാചാലനായത്.യുഎസിലൊക്കെ പോയാല്‍ പല സ്ഥലങ്ങളിലായി പരിപാടികള്‍ ഉണ്ടാവാറുണ്ട്. ഓരോ ഹോട്ടലിലും ഓരോ നമ്പറായിരിക്കും. ധര്‍മ്മന്റെ കൈയ്യില്‍ നമ്പറുകള്‍ ഓര്‍മ്മ നില്‍ക്കില്ല. നേരത്തെ താമസിച്ച ഹോട്ടലിലെ നമ്പറായിരിക്കും ചിലപ്പോള്‍ പറയുക. അങ്ങനെ കുറേ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.”

“നിങ്ങള്‍ ഭയങ്കര കെമിസ്ട്രിയാണല്ലോയെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ അങ്ങനെ വല്യ കെമിസ്ട്രിയൊന്നുമില്ല. ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം വ്യത്യാസമാണ്. ഇതുവരെ കാര്യമായി വഴക്കിട്ടിട്ടില്ല. മണിക്കൂറുകള്‍ കുറ്റം പറഞ്ഞാലും ഞങ്ങള്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയും ചെയ്യുമെന്നായിരുന്നു ധർമ്മജന്റെ മറുപടി.”

ധര്‍മ്മജന്‍ ഒന്നും ഉള്ളില്‍ വെച്ച് പെരുമാറുന്നയാളല്ല. തോന്നുന്നത് പറയും, അതേ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. വളരെ സിന്‍സിയറാണ്. കണ്ടാല്‍ കുഴപ്പക്കാരനാണെന്ന് തോന്നുമെങ്കിലും പുള്ളി വളരെ മര്യാദക്കാരനാണ്. ഞാനില്ലാത്ത സമയത്ത് എന്നെക്കുറിച്ച് ആരെങ്കിലും ധര്‍മ്മജനോട് കുറ്റം പറഞ്ഞാല്‍ അത് സമ്മതിക്കില്ല, തിരിച്ച് ഞാനും അങ്ങനെയാണ്, എത്ര വലിയ ആള്‍ പറഞ്ഞാലും ഞങ്ങള്‍ എതിര്‍ക്കാറുണ്ടെന്നായിരുന്നു പിഷാരടി പറഞ്ഞത്.

പിഷു ഭയങ്കര കൃത്യനിഷ്ഠയാണ്. അത് പോലെ തന്നെ നല്ല ഓര്‍മ്മശക്തിയാണ്. ചെയ്യാം എന്ന് പറയുന്ന കാര്യങ്ങള്‍ കൃത്യമായിട്ട് ചെയ്തിരിക്കും. ഏറ്റാല്‍ ഏറ്റതാണ്, അത് ചെയ്തിരിക്കും. പിഷാരടിക്ക് എല്ലാ കാര്യങ്ങളും നല്ല ഓര്‍മ്മയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനുള്ള കൗണ്ടര്‍ സ്‌പോട്ടില്‍ തന്നെ കൊടുക്കും. ധര്‍മ്മജനേയും തന്നേയും അറിയാവുന്ന ഒരു സുഹൃത്ത് സംസാരിച്ചതിനെക്കുറിച്ചും പിഷാരടി വെളിപ്പെടുത്തിയിരുന്നു.

ധര്‍മ്മജന്‍ ചേട്ടന്‍ എവിടെയുണ്ടെന്നായിരുന്നു ചോദിച്ചത്. അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളര്‍ത്തിയത് എന്ന് പറഞ്ഞ് നടക്കുന്നുണ്ട്. അതോണ്ട് ഞങ്ങള്‍ തെറ്റിയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതെന്ത് വര്‍ത്തമാനമാണ്, അങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ ചേട്ടനല്ലേ ധര്‍മ്മുവിനെ കൊണ്ടുവന്നത് എന്നൊക്കെ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഉടനെ തന്നെ ധര്‍മ്മജനേയും അദ്ദേഹം വിളിച്ചു.

പിഷാരടിയുടെ കാര്യം എന്നോട് അധികം ചോദിക്കരുത്. അവനിപ്പോള്‍ ജാഡയൊക്കെയാണ്, ഞാന്‍ സംസാരിക്കാറൊന്നുമില്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. അതെന്ത് പരിപാടിയാണ്, നിങ്ങള്‍ നല്ല കൂട്ടല്ലേ, ചേട്ടനില്ലെങ്കില്‍ പിഷാരടി ഒന്നുമാവില്ലന്നായിരുന്നല്ലോ, നിങ്ങള്‍ പ്രശ്‌നം തീര്‍ക്കൂയെന്നൊക്കെ പറഞ്ഞിരുന്നു. ഇല്ല് അത് ഞാന്‍ തീര്‍ക്കുന്നില്ല, അപ്പോഴാണ് അദ്ദേഹം അടുത്ത പരിപാടി എന്നാണ്, പിഷാരടി ഇല്ലല്ലോ എന്നാല്‍ ഞാന്‍ വരട്ടെയെന്ന് ചോദിച്ചത്. ഞങ്ങള്‍ രണ്ടാളും ഒരു റൂമിലിരിക്കുമ്പോള്‍ സംഭവിച്ച കാര്യമാണിതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

about pisharadi

Safana Safu :