രണ്ടു വർഷങ്ങൾ നീണ്ട സോണിയുടെ പ്രസവം നടന്നു; “പൂരം പിറന്ന പുരുഷൻ” അടിപൊളി പ്രയോഗം ; പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കി മൗനരാഗം സീരിയൽ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര മൗനരാഗം, കഴിഞ്ഞ ദിവസം ഒരു വലിയ കാത്തിരിപ്പിന് കാർട്ടനിടുകയുണ്ടായി. സോണിയുടെ പ്രസവം, ഒരു പ്രളയവും കൊറോണയും ഒക്കെ കഴിഞ്ഞിട്ടും മൗനരാഗത്തിൽ സോണി പ്രസവിച്ചില്ല എന്നതായിരുന്നു പ്രേക്ഷകരുടെ വിഷമം. സോണി പ്രസവിക്കണം എന്നതല്ല, മറിച്ച് സോണിയ്ക്ക് ഒരു പെൺകുഞ്ഞു ജനിക്കണം. പെൺകുഞ്ഞിനെ ഇഷ്ടപ്പെടാത്ത പ്രകാശന് അങ്ങനെ ഒരു തിരിച്ചടി ഉണ്ടാകണം… ഇതൊക്കെയായിരുന്നു ആരാധകർ ആഗ്രഹിച്ചത്…. ഇപ്പോഴിതാ സോണിയുടെ പ്രസവം നടന്നിരിക്കുകയാണ്. അതും പൂരം പിറന്ന പുരുഷൻ എന്ന് ആഗ്രഹിച്ചിരുന്ന മൂങ്ങയ്ക്കും പ്രകാശനും തിരിച്ചടിയായി ഒരു കുഞ്ഞു മോളാണ് ജനിച്ചിരിക്കുന്നത്…

നീണ്ട കാത്തിരിപ്പിന് ശേഷമാണ് നീണ്ട പറഞ്ഞാൽ പോരാ…. നീണ്ട നീണ്ട കാത്തിരിപ്പിനു ശേഷമാണ് സോണി പ്രസവിക്കുന്നത്. സോണിയുടെ വിവാഹം കഴിഞ്ഞ് സോണിയുടെയും കല്യാണിടെയും രണ്ട് പിറന്നാൾ ആഘോഷിച്ചു. എന്നിട്ടും സോണിടെ വയറ്റിലെ കുഞ്ഞിനു മാത്രം ഒരനക്കവുമില്ലായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ സോണി ഗർഭിണിയായതാണ്. 12 മാസം കഴിഞ്ഞിട്ടും സോണി പ്രസവിക്കാതിരുന്നത് ഇങ്ങനെ ഒരു സാഹചര്യം വരാൻ വേണ്ടി ആയിരുന്നിരിക്കും.

ഇനി പ്രസവം നീണ്ടു പോയതൊക്കെ…. “കഥയിൽ ചോദ്യമില്ല….” എന്ന് പറഞ്ഞു നമുക്കൊന്ന് കണ്ണടയ്ക്കാം. കഥയിലേക്ക് വീണ്ടും വരാം…. അവിടെ പൂരം പിറന്ന പുരുഷനെ കാണാൻ കാത്തിരുന്ന മൂങ്ങയാണ് ആദ്യം കുഞ്ഞുവാവയെ കാണുന്നത്. പെൺകുഞ്ഞാണ് എന്നറിഞ്ഞപ്പോൾ തന്നെ മൂങ്ങ അവിടെ നിന്നും പറന്നു പോയി… പ്രകാശനോട് പോലും ആ വിവരം പറയാനുള്ള ധൈര്യം മൂങ്ങയ്ക്ക് ഉണ്ടായിരുന്നില്ല.

പിന്നെ പ്രകാശൻ അറിയുന്നുണ്ട് , സോണി പ്രസവിച്ച കാര്യം . പക്ഷെ അത് പറയുന്നത് ബൈജു ആണ്.. കുഴിയിലേക്ക് വീണ പ്രകാശനെ പ്രകാശന് പോലും മനസിലാകാതെ അതിൽ മണ്ണിട്ട് മൂടുകയാണ് ബൈജു, പൂരം പിറന്ന പുരുഷനാണ് സോണിയ്ക്ക് ജനിച്ചിരിക്കുന്നത് എന്ന് ബൈജു പ്രകാശനോട് പറയുമ്പോൾ…

അമ്പോ പ്രകാശൻ സന്തോഷം കൊണ്ട് അവിടെ മധുരം വിതരണം ചെയ്യുകയാണ്. ഏതായാലും അത് നന്നായി വിക്രം അവിടെ ഇല്ലല്ലോ … ആ കുറവ് നികത്തി കുഞ്ഞുജനിച്ചതിന്റെ സന്തോഷത്തിൽ അവിടെയെല്ലാം മധുരം പങ്കുവയ്ക്കാൻ പ്രകാശൻ തന്നെ വേണം… അതങ്ങനെ ബൈജുവിന്റെ പറ്റിക്കൽ പരിപാടി കൊണ്ട് സാധിച്ചു.

എല്ലാ പ്രേക്ഷകരും അത് അങ്ങ് ഏറ്റെടുത്തിട്ടുണ്ട്. പക്ഷെ കഥ അധികം വലിച്ചു നീട്ടാൻ സാധ്യതയില്ല. കാരണം അടുത്ത എപ്പിസോഡ് പ്രൊമോയിൽ തന്നെ പ്രകാശൻ പെൺകുഞ്ഞാണെന്ന് അറിഞ്ഞു ഞെട്ടുന്നത് കാണിക്കുന്നുണ്ട്… ഇതിനിടയിൽ കിരണിന്റെ അച്ഛന്റെ സീനുകൾ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഏതായാലും മൗനരാഗം കഥകൾ കൊണ്ട് സമ്പന്നമാണ്. അപ്പോൾ അടുത്ത അടിപൊളി എപ്പിസോഡിനായിട്ട് കാത്തിരിക്കാം.

about mounaragam

Safana Safu :