എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല.. ഈ സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നു; സുരേഷ് ഗോപി

മലയാള സിനിമയില്‍ ഇന്നും തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ അവേശം നിറഞ്ഞ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം ഇന്ന് രാജ്യസഭ എംപി കൂടിയാണ്. ഒരു കാലാകരനെന്നതില്‍ ഉപരി മികച്ച ഒരു പൊതുപ്രവര്‍ത്തന്‍ കൂടിയാണ് അദ്ദേഹം. സിനിമയിലും രാഷ്രീയത്തിലും സജീവമായ അദ്ദേഹം അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ നേരിട്ടെത്താറുണ്ട്.

കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് സുരേഷ് ഗോപി സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട്. താനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും മകളുടെ ഫീസ് അടക്കാന്‍ പലും പണമില്ലാതെ വന്നിട്ടുണ്ടെന്നുമാണ് സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഈ സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത്. ”എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു,” എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇത് തന്റെ മനസില്‍ വലിയ മാറ്റം കൊണ്ടു വന്നു. ഇതോടെയാണ് നീട്ടിവച്ചിരുന്ന സിനിമയായ കാവല്‍ തുടങ്ങാനുള്ള സമ്മതം താന്‍ നല്‍കുന്നതെന്നും സുരേഷ് ഗോപി പറയുന്നു. ഇനിയും സിനിമ ചെയ്യണമെന്ന് തീരുമാനിച്ചതിന്റേയും കാരണം ഇതാണെന്നും സുരേഷ് ഗോപി പറയുന്നു.

Noora T Noora T :