കിടിലം ഫിറോസിന്റെ സനാഥാലയം കാണാൻ എത്തിയ പെങ്ങളൂട്ടികൾ; ഇങ്ങള് പണിക്കാരോട് നാളെ വരാൻ പറയൂ , പണിക്കൂലി എന്റെ വക; ഇതാണ് ബിഗ് ബോസ് സൗഹൃദം !

റേഡിയോ ജോക്കിയായും അവതാരകനായും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി വ്യക്തിയാണ് കിടിലം ഫിറോസ്. ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ഫിറോസിന് ആരാധകര്‍ ഏറെയായി. ബിഗ് ബോസില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും തന്റെ സ്വപ്‌നമായ സനാഥാലയം യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ഫിറോസ്. ഏറെ ബഹുമാനത്തോടെയാണ് ഫിറോസിനെ ആരാധകർ സ്വീകരിക്കുന്നത്.

ഇപ്പോഴിതാ ഫിറോസിനൊപ്പം ബിഗ് ബോസ് താരങ്ങളായിരുന്നു മജ്‌സിയയെയും ലക്ഷ്മിയെയും കണ്ടതിലുള്ള സന്തോഷത്തിലാണ് ആരാധകർ. ഫോട്ടോയ്‌ക്കൊപ്പം ഫിറോസ് പങ്കുവച്ച കുറിപ്പും വൈറലായി മാറിയിട്ടുണ്ട്.

കുറിപ്പ് വായിക്കാം…

സൗഹൃദങ്ങളുടെ ശക്തി .
വൈകുന്നേരം SANADHALAYAM Can care centreഇൽ ഞങ്ങളാകെ വിയർത്തിരിക്കുന്നയാണ് !!
മൂന്നു വയസ്സുള്ള ഒരു കുഞ്ഞാവ വരും .താമസിക്കാനിടമില്ലാത്തതു കൊണ്ട് ഒരു മുറി കൂടി സെറ്റ് ആക്കുകയാണല്ലോ .പക്ഷേ ആ പണി ഇന്നത്തോടെ നിന്നു !!പൂശും ,ഫ്ലോർ പണിയും നാളെമുതൽ ലേബർ കൊടുക്കാൻ വഴിയില്ല !!
എന്ത്ചെയ്യും ?


മെറ്റീരിയൽ ആണെങ്കിൽ എത്രവേണമെങ്കിലും നിങ്ങളോട് ചോദിക്കാം .നിങ്ങൾ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട് .ഇതിപ്പോ ലേബർ ചാർജ് അല്ലേ ?
കയ്യിലുള്ളതൊക്കെ കുലുക്കി തീർത്തിട്ടിരിക്കുകയാണ് ഞങ്ങൾ .
സന്ധ്യയോടെ പെങ്ങളൂട്ടികൾ രണ്ടാളും സനാഥാലയം കാണാൻ വന്നു !

ഭാനുവും ലക്ഷ്മിയും .
എല്ലായിടവും കണ്ടു കേട്ട് സന്തോഷമായി പോകാൻ നേരം ചോദിച്ചു ,
ഇതെന്താ പണി തീരാത്തത് ??
-ലേബർ ചാർജ് സെറ്റ് ആക്കാൻ ഉള്ള താമസം മോളേ .
സെറ്റ് ആകും .
അടുത്ത വരവിനു നോക്കിക്കോ
ഞങ്ങൾ ഇവിടെ ഗംഭീരമാക്കി മാറ്റും .
ഭാനു – വലിയ ഡയലോഗ് ഒന്നും വേണ്ട .ഇങ്ങള് പണിക്കാരോട് നാളെ വരാൻ പറയൂ
പണിക്കൂലി എന്റെ വക .
സനാഥാലയം അതാണ് .
ഒന്നും മുടങ്ങാതെ ഏതോ ഒരു അദൃശ്യ ശക്തി പരിപാലിക്കുന്ന ഒരിടം !!
ഒരുപാടിഷ്ടം
ഭാനു
ലക്ഷ്മി
പരക്കട്ടെ പ്രകാശം. എന്നവസാനിക്കുന്നു കുറിപ്പ്.

നിമിഷനേരങ്ങൾക്കൊണ്ടാണ് ആരാധകർ ഫിറോസിന്റെ വാക്കുകളെ ഏറ്റെടുത്തരുത്. ഒരു ആരാധകർ കുറിച്ച കമെന്റും കൂട്ടത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ” ഞാനും ദേ ഇവനും Sandeep Prakash (അവൻ സോഹാറിലും ഞാൻ ഷിനാസിലും, ഒമാനിലാണെ )എന്നും ഫോണിൽകൂടി പറയാറുള്ളൊരു പേരാണ് ഇക്ക നിങ്ങളുടേത്.. Kidilam Firoz .. ബിഗ്‌ബോസ് മുതൽ ഞങ്ങൾ സംസാരിക്കാറുണ്ട് നിങ്ങളെപ്പറ്റി..

അന്ന് കുറെ നെഗറ്റീവ് ആയി സംസാരിച്ചിരുന്നെങ്കിൽ, ഇന്ന് അതിന്റെയൊക്കെ നൂറിരട്ടി നിങ്ങളെപ്പറ്റി ഈ നന്മ വറ്റാത്ത പ്രവർത്തനങ്ങളെ പറ്റി എന്നും ഞങ്ങൾ സംസാരിക്കും…നാട്ടിൽ വരുന്ന ഒരു ദിവസം അവിടെ വരണം.. ആ സ്നേഹം മാത്രം വിളമ്പുന്ന ലോകത്ത് കുറച്ചു നിമിഷം ചിലവഴിക്കണം… പ്രിയ കിടിലം ജീ…ഇക്കയ്ക്ക് ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ” എന്നാണ് ഒരു കമന്റ്റ്.

about kidilam firoz

Safana Safu :