“പ്രണയം തേടി ആറാം ഭാഗം; ആദ്യമായി അവൾ ചിരിയോടെ ആ സ്‌കൂളിന്റെ പടിയിറങ്ങി ; പഴയകാല ഓർമ്മകളെ ഉണർത്തുന്ന പ്രണയനോവൽ!

ഏകാന്തതയിലൂടെ മാത്രം കടന്നുപോയ ഒരു പതിനൊന്നുകാരിയുടെ ജീവിതത്തിൽ കടന്നുവന്ന പ്രണയം. പ്രണയം കൗതുകമായിക്കണ്ട പ്രായത്തിൽ പ്രണയത്തിന്റെ കയ്പ്പ് അറിഞ്ഞ ഒരു പെൺകുട്ടിയുടെ കഥ, ” പ്രണയം തേടി”. ആദ്യമായി വീഡിയോയിലൂടെ കഥ ആസ്വദിക്കാം.ആ ദിവസം കഴിഞ്ഞുപോയ ശേഷം അവൾ അതൊരു ദുഃസ്വപ്നം ആകണമേ എന്നാഗ്രഹിച്ചു, പിന്നേറ്റ് സ്‌കൂളിൽ പോകാൻ പോലും അവൾക്ക് മടി തോന്നി….

എങ്കിലും അവൾക്ക് പോകാതിരിക്കാൻ ആയില്ല. അടുത്ത ദിവസം രാവിലെ ക്ലാസിൽ ചെന്ന് കയറിയപ്പോൾ തന്നെ…. എല്ലാവരുടെയും കളിയാക്കലും അവളെ നോക്കിയുള്ള അടക്കിപ്പിടിച്ച ചിരിയും … സനയെ ഏറെ വേദനിപ്പിച്ചു. അന്ന് മുതൽ ക്ലാസിൽ ആരോടും സന മിണ്ടാതെയായി…ചുറ്റും ഒട്ടനധിപേർ ഉണ്ടായിട്ടും അങ്ങേയറ്റം ഒറ്റപ്പെട്ട അവസ്ഥ. സദാ തനിച്ചിരിക്കാൻ ഇഷ്ടമുള്ള അവൾക്ക് ആദ്യമായി തനിച്ചായെന്ന തോന്നൽ കീഴ്‌പ്പെടുത്തി.

പക്ഷെ, അവൾ പൊരുതാൻ തന്നെ തീരുമാനിച്ചു. ദിവങ്ങൾ കടന്നുപോയി… ഭ്രാന്തമായ അനുഭവങ്ങൾ വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു. പതിയെ പുസ്തകത്താളിൽ അവൾ ഒളിക്കാൻ തുടങ്ങി… പുതകങ്ങൾ മാത്രമായ ലോകം. അങ്ങനെ എട്ടാം ക്ലാസ് പരീക്ഷ വന്നു. വേറെ കൂട്ടുകാരൊന്നും ഇല്ലാതിരുന്നതിനാൽ അവൾ ആരെയും ശ്രദ്ധിക്കാൻ കൂട്ടാക്കാതെ ബുക്കിൽ നോക്കി ഇരുന്നു. ക്ലാസിൽ അധികം ആരുമില്ലായിരുന്നു…
എന്നാൽ, പരീക്ഷയ്ക്ക് തൊട്ടു മുന്നേ അവളെ ഞെട്ടിച്ചു കൊണ്ട് ആ ചോദ്യം വന്നു.

” തനിപ്പോഴും എന്നോട് ദേഷ്യമാണോ..?”അവളോടുതന്നെയാണോ ആ ചോദ്യം എന്ന ആശങ്കയിൽ അവൾ തൊട്ടടുത്ത സീറ്റിലേക്ക് നോക്കി.. അത് വിഷ്ണു ആയിരുന്നു. അവൾക്കെന്തെന്നില്ലാത്ത ഭയം തോന്നി.. വിഷ്ണു സനയ്ക്ക് അരികിലേക്ക് ഒന്നും കൂടി നീങ്ങിയിരുന്നു. അവളുടെ തട്ടം ചുറ്റിയ മുഖത്തേക്ക് വിഷ്ണു മുഖമടുപ്പിച്ചു. സനയുടെ കണ്ണുകൾ വിഷ്ണുവിന്റെ കണ്ണിൽ ഉടക്കിപ്പിടിച്ചു .

പൂർണ്ണമായി കഥ ആസ്വദിക്കാം വീഡിയോയിലൂടെ….!

about neha story

Safana Safu :