മരണ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ് ആ ദിവസത്തേക്ക് പോയിരിക്കുന്നു.. അദ്ദേഹത്തൊടൊപ്പം നൃത്തം ചെയ്തത്, അദ്ദേഹത്തിന്റെ ചുംബനം; ഓർമ്മകളിൽ രഞ്ജിനി ഹരിദാസ്

ഫുട്ബോള്‍ മെെതാനത്തിനും ഗ്യാലറിയ്ക്കും പുറത്ത് ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ച പ്രതിഭാസമായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോൾ ഇതാ മറഡോണയുടെ വിയോഗത്തില്‍ മനം നൊന്ത് അവതാരകയായ രഞ്ജിനി ഹരിദാസ്

2012 ഒക്ടോബറില്‍ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തിന് മറഡോണ കണ്ണൂരില്‍ എത്തിയത്. അന്ന് പരിപാടിക്ക് അവതാരകയായി എത്തിയത് രഞ്ജിനി ഹരിദാസായിരുന്നു. രഞ്ജിനിക്ക് ഒപ്പമുള്ള മറഡോണയുടെ ഡാന്‍സ് അന്ന് ഏറെ ശ്രദ്ധേ നേടിയിരുന്നു

രഞ്ജിനിയുടെ വാക്കുകളിലേക്ക്

കണ്ണൂരിലെ ഫുട്ബോള്‍ ആരാധകരെ കാണാന്‍ ഇതിഹാസതാരം നേരിട്ടെത്തിയപ്പോള്‍ ആ പരിപാടിയുടെ അവതാരകയാകാന്‍ എനിക്ക് സാധിച്ചിരുന്നു. ആ ദിവസം എന്റെ ഹൃദയത്തില്‍ എന്നും ചേര്‍ന്നു നില്‍ക്കും. ഞാന്‍ ഹോസ്റ്റ് ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും എനര്‍ജിയുണ്ടായിരുന്ന പരിപാടികളിലൊന്നായിരുന്നു അത്” മനസില്‍ മായാതെ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ അസാധ്യമായ പ്രഭാവലയമാണ്. അദ്ദേഹത്തിന്റെ ഊര്‍ജ്ജം, അദ്ദേഹത്തിന്റെ സ്പിരിറ്റ്, പിന്നെ ഫുട്ബോളിലെ എക്കാലത്തേയും മഹാനായ താരത്തോടുള്ള ജനങ്ങളുടെ ഭ്രാന്തമായ സ്നേഹവും… അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ് ആ ദിവസത്തിലേക്ക് പോയി. പരിപാടി അവതരിപ്പിച്ചത്, അദ്ദേഹത്തൊടൊപ്പം നൃത്തം ചെയ്തത്, അദ്ദേഹത്തിന്റെ ചുംബനം. പക്ഷെ എനിക്ക് തോന്നിയത് സങ്കടമാണ്. വലിയ നഷ്ടമാണെന്ന ബോധ്യമാണ്. അദ്ദേഹമിനി ഇല്ലെന്നത് ലോകത്തിന് വലിയ ആഘാതമാണ്. തീരാനഷ്ടം… നിങ്ങള്‍ പോയിടത്തെല്ലാം നിങ്ങളുടെ പ്രഭാവലയം കൊണ്ട് പ്രകാശപൂരിതമാക്കി. അത് ഫുട്ബോള്‍ മെെതാനം ആയാലും സ്റ്റേജ് ഷോ ആയാലും ഒരു പാര്‍ട്ടി ആണെങ്കിലും ശരി. രാജാവിനെ പോലെ, സ്വന്തം രീതിയ്ക്ക് ജീവിച്ചു. ഒരേയൊരു ഡീഗോ മറഡോണയ്ക്ക്, ഇതിഹാസത്തിന്.. റെസ്റ്റ് ഇന്‍ പീസ്”

മറഡോണയുടെ ഒപ്പമുള്ള ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് മറഡോണയുടെ കേരള സന്ദര്‍ശനത്തെ കുറിച്ച് കമന്റുകള്‍ ചെയ്തിരിക്കുന്നത്.

Noora T Noora T :