മിനിസ്‌ക്രീന്‍ രംഗത്ത് ശ്രദ്ധ നേടിയ താരമാണ് സജിത ബേട്ടി. സീരിയലിനൊപ്പം സിനിമയില്‍ വേഷമിട്ട നടി വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. തന്റെ തിരിച്ചു വരവിനെ കുറിച്ച് ചോദിക്കുന്ന ആരാധകരോട് വൈകാതെ തന്നെ എത്തുമെന്നാണ് നടിയുടെ മറുപടി.
വിവാഹം കഴിഞ്ഞാല്‍ അഭിനയം വേണ്ടെന്ന് പലരും തീരുമാനിച്ചെങ്കിലും താനങ്ങനെ അല്ലെന്നാണ് സജിത പറയുന്നത്. കരിയര്‍ മുന്നോട്ട് കൊണ്ട് പോവാന്‍ ഏറ്റവും വലിയ പിന്തുണ തരുന്നത് ഭര്‍ത്താവ് ഷമാസ് ആണ്. അത്തരത്തില്‍ ഭര്‍ത്താവിനെയും അഭിനയ ജീവിതത്തെ കുറിച്ചും സജിത നല്‍കിയ അഭിമുഖം വീണ്ടും ശ്രദ്ധേയമാവുകയാണ്…
നടിയുടെ വാക്കുകളിലേക്ക്…
”മുന്‍പ് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താന്‍ അതില്‍ നിന്നും പെട്ടെന്ന് ട്രഡീഷണല്‍ ആയതൊന്നും അല്ലെന്നാണ് സജിത പറയുന്നത്. പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് ഞാന്‍. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു. ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിച്ചു പോരുകയാണ്. എന്ന് കരുതി സിനിമയിലോ സീരിയലിലോ എത്തുമ്പോളും അതേ വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാറില്ലെന്നും നടി വ്യക്തമാക്കുന്നു.
കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചു ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അത്തരത്തിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവായ ഷമാസിക്ക സമ്മതിക്കുകയുമില്ലെന്നും നടി പറയുന്നു. ഭര്‍ത്താവ് എന്റെ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്ന ആളാണ്. പടച്ചോന്റെ കൃപ കൊണ്ടാണ് അദ്ദേഹത്തെ തനിക്ക് ലഭിച്ചത്. പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഇനി നല്ല കഥാപാത്രങ്ങള്‍ ശരിയായി വന്നാല്‍ അഭിനയത്തിലേക്ക് തന്നെ താന്‍ തിരിച്ചു വരുമെന്ന ഉറപ്പിലാണ് സജിത ബേട്ടി.
സിനിമയിലേക്കുള്ള നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച പോലൊരു കഥാപത്രം ഇനിയും കിട്ടിയിട്ടില്ല. ഞാന്‍ മുന്‍പ് ചെയ്തിട്ടുള്ള വില്ലത്തി കഥാപാത്രങ്ങളെ പറ്റിയാണ് ഇപ്പോഴും എന്നെ കാണുന്ന ആളുകള്‍ സംസാരിക്കാറുള്ളത്. ഇനിയും വില്ലത്തി ആണെങ്കിലും സാധാരണ കഥാപാത്രം ആണെങ്കിലും അതൊരു ലീഡ് റോള്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ടെന്നാണ് നടി പറയുന്നത്. സീരിയലുകളുടെ കാര്യത്തില്‍ മാത്രമേ ഈയൊരു വാശിയുള്ളു. സിനിമയില്‍ നായിക കഥാപാത്രം തന്നെ വേണമെന്നൊന്നും ഞാന്‍ പറയില്ല
ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചും സജിത വ്യക്തമാക്കിയിരുന്നു. ‘എന്നോട് വീണ്ടും അഭിനയത്തിലേക്ക് പോവാന്‍ ഷാമസിക്ക പറയാറുണ്ട്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാര്‍ ആണ്. അപ്പോള്‍ നീ അഭിനയിക്കണം. എന്തിനും കൂട്ടായി ഞാനുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ബിസിനസുകാരനാണ് സജിതയുടെ ഭര്‍ത്താവായ ഷമാസ്. മുന്‍പ് സജിത അഭിനയിച്ച ദിലീപ് ചിത്രം ‘ടൂ കണ്‍ ട്രീസി’ല്‍ അദ്ദേഹം ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു.